കൊപ്രയുടെ താങ്ങുവില പദ്ധതി : പച്ചത്തേങ്ങ സംഭരിക്കും

By Harithakeralam
2024-05-17

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കര്‍ഷക സമിതികള്‍ വഴി കൊപ്രയുടെ താങ്ങുവില പദ്ധതി പ്രകാരം കര്‍ഷകരില്‍ നിന്നും പച്ച തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറും.

സംഭരണവുമായി ബന്ധപ്പെട്ട് നാഫെഡിന്റെ ഇ-സമ്യദ്ധി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കേ താങ്ങുവില പ്രകാരം ആനുകൂല്യം ലഭിക്കുക. ഇതിലേക്കായി കര്‍ഷകരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത് എന്നിവയുടെ പകര്‍പ്പ്, കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ കര്‍ഷകര്‍ ഹാജരാക്കണം.

സ്വാശ്രയ കര്‍ഷക സമിതികളില്‍ കൊപ്ര ആക്കുന്നതിനു വേണ്ടി പച്ചത്തേങ്ങ നല്‍കുന്ന കര്‍ഷകന് ഒരു കിലോഗ്രാം പച്ചത്തേങ്ങക്ക് 30.132 രൂപ സ്റ്റേറ്റ് ലെവല്‍ ഏജന്‍സികള്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. 3.868 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഈ പോര്‍ട്ടല്‍ മുഖേനയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ വി.എഫ്.പി.സി.കെ കര്‍ഷക സമിതി ഉദ്യോഗസ്ഥരുമായോ 0491 2505075 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണമെന്ന് പാലക്കാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  

Leave a comment

കൊപ്രയുടെ താങ്ങുവില പദ്ധതി : പച്ചത്തേങ്ങ സംഭരിക്കും

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ…

By Harithakeralam
മുട്ടക്കോഴി കുഞ്ഞുങ്ങളും ജൈവകീടനാശിനിയും

മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍

നന്‍മ, മേന്‍മ, ശ്രേയ- മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍ സി. റ്റി. സി. ആര്‍. ഐ. യില്‍നിന്നും ലഭിക്കും. നന്‍മ, മേന്‍മ, ശ്രേയഎന്നീ പരിസ്ഥിതി…

By Harithakeralam
കശുമാവ് തൈകള്‍ സൗജന്യം

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത…

By Harithakeralam
അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററി: സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.…

By Harithakeralam
അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം 2024 അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.…

By Harithakeralam
മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം)…

By Harithakeralam
കൃഷിയിടത്തില്‍ സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കാം

വൈദ്യുത  പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കി മാറ്റുന്നതിനും വൈദ്യുതി എത്താത്ത ഇടങ്ങളില്‍ ഡീസല്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനും അനര്‍ട്ട് മുഖേന സഹായം നല്‍കുന്നു. പിഎം കുസും പദ്ധതിയുടെ ഭാഗമായാണ്…

By Harithakeralam
തെങ്ങുകയറ്റക്കാരെ ലഭിക്കും ഒരു ഫോണ്‍ കോളില്‍

കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങു കയറ്റത്തിനും മറ്റു കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാകുന്നതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs