വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

നാടന്‍ ഇനങ്ങളില്‍ കേമനാണ് ആനക്കൊമ്പന്‍, വെണ്ടകളിലെ സൂപ്പര്‍ സ്റ്റാര്‍ എന്നു വേണമെങ്കില്‍ വിളിക്കാം.

By Harithakeralam
2024-05-15

മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വിവിധയിനം വെണ്ടകള്‍ നാം കൃഷി ചെയ്യാറുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ അത്യുദ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്ത് ഇന്നു വിപണിയില്‍ ലഭ്യമാണ്. നാടന്‍ ഇനങ്ങളില്‍ കേമനാണ് ആനക്കൊമ്പന്‍, വെണ്ടകളിലെ സൂപ്പര്‍ സ്റ്റാര്‍ എന്നു വേണമെങ്കില്‍  വിളിക്കാം.

വലിപ്പത്തില്‍ മുന്നില്‍  

ഏകദേശം ഒരാള്‍ പൊക്കത്തില്‍ ഉയരം വയ്ക്കുന്ന ചെടിയാണ് ആനക്കൊമ്പന്. നീണ്ട് ചുണ്ട് വളഞ്ഞ് ആനക്കൊമ്പിന്റെ രീതിയിലാണ് വെണ്ടയ്ക്ക. ഇതുകൊണ്ട് തന്നെയാണ് ആനക്കൊമ്പന്‍ വെണ്ട എന്ന പേര് ഇതിന് കൈവന്നത്. രണ്ടോ മൂന്നോ വെണ്ട മതി ഒരു ചെറിയ കുടുംബത്തിന് കറിവെയ്ക്കാന്‍. ദീര്‍ഘകാലം വിളവ്‌ലഭിക്കുമെന്നതിനാല്‍ വാണിജ്യക്കൃഷിക്കും അനുയോജ്യമാണ്.

നടീല്‍ രീതി

മറ്റിനം വെണ്ടകളെ പോലെ തന്നെ വിത്തിട്ടാണ് കൃഷിയുടെ തുടക്കം. പറിച്ചു നടന്നു രീതി വെണ്ടയുടെ കാര്യത്തില്‍ അത്ര നല്ല തല്ല.  സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്ഥലത്ത് വേണം കൃഷി തുടങ്ങാന്‍. ഒരടി താഴ്ചയുള്ള കുഴികളെടുത്ത് നേരിയ അളവില്‍ കുമ്മായം വിതറി ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് വേണം തടമൊരുക്കാന്‍. നല്ല വെയിലുണ്ടെങ്കില്‍  തണല്‍ നല്‍കാന്‍ ശ്രദ്ധിക്കണം മഴ ലഭിക്കുന്നില്ലെങ്കില്‍ നനയ്ക്കണം.

വളപ്രയോഗം

നല്ല വളര്‍ച്ചയ്ക്കും കൂടുതല്‍ കായ പിടിത്തത്തിനും പച്ചച്ചാണകവും ഗോമൂത്രവും വെള്ളം ചേര്‍ത്ത് മൂന്നു ദിവസം പുളിപ്പിച്ചു മിശ്രിതം നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. കടലപ്പിണ്ണാക്ക് - പച്ചച്ചാണകം പുളിപ്പിച്ചതും നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ നല്‍കുന്നതും നല്ല പോലെ കായ്കള്‍ ലഭിക്കാന്‍ സഹായിക്കും.

പരിചരണം

മഴക്കാല കൃഷിയില്‍ വലിയ രീതിയിലുള്ള രോഗങ്ങളും കീടങ്ങളുമൊന്നും പ്രശ്‌നം സൃഷ്ടിക്കാറില്ല. കൃത്യമായ വളപ്രയോഗവും പരിചരണവും നല്‍കിയാല്‍ ദീര്‍ഘനാള്‍ വിളവെടുക്കാം. കായ്കള്‍ അധികം മൂക്കാതെ പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. കായ്കള്‍ കൃത്യസമയത്ത് പറിച്ചെടുക്കുകയെന്നത് വെണ്ട കൃഷിയില്‍ പ്രധാനമാണ്.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs