ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടില്‍ നിന്നും ഒരു വിധം പിടിച്ചു നില്ക്കാം.
വെയിലിന്റെ ശക്തി ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നല്ല പരിചരണം നല്‍കിയില്ലെങ്കില്‍ പച്ചക്കറികളെല്ലാം നശിച്ചു പോകുമെന്ന് ഉറപ്പാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടില്‍ നിന്നും ഒരു വിധം പിടിച്ചു നില്ക്കാം.
വേനല്‍ക്കാലത്ത് വിളകളുടെ ചുവട്ടില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടല്‍ നല്ലതാണ്. ഇതിനായി ഉണങ്ങിയതും പച്ചയുമായ ഇലകള്‍, മറ്റു ചപ്പ് ചവറുകള്‍, വൈക്കോല്‍, മള്‍ച്ചിംഗ് ഷീറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കാം.
വേനലില്‍ ദിവസത്തില്‍ ഒരു നേരം നിര്‍ബന്ധമായും വിളകള്‍ക്ക് ജലസേചനം ഉറപ്പാക്കുക. വൈകുന്നേരങ്ങളിലെ നനയാണ് കൂടുതല്‍ ഗുണം ചെയ്യുക. ജലസേചനത്തിനായി തുള്ളി നന, ട്രിപ്പ് എന്നിവ അവലംബിക്കുന്നത് അഭികാമ്യം.
വിളകളുടെ വേരുകള്‍ക്ക് ക്ഷതം പറ്റാന്‍ സാധ്യതയുള്ള തടത്തിലെ മണ്ണ് ഇളക്കല്‍, മണ്ണ് മാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഒഴിവാക്കുക.
വേനല്‍ക്കാലത്ത് വിളകള്‍ക്ക് വളം നല്കുമ്പോള് പ്രത്യേകിച്ചു വെള്ളത്തില്‍ കലക്കി നല്‍കുന്നതാണ് നല്ലത്. വളം പെട്ടെന്നു തന്നെ വേരുകള്‍ക്ക് വലിച്ചെടുക്കാന്‍ സഹായകരമാകും.
വേനല്‍ക്കാലത്ത് കീടനിയന്ത്രണം നടത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കഴിവതും വൈകുന്നേരങ്ങളില്‍ അഞ്ച് മണിക്ക് ശേഷമാക്കുക. മറ്റു സമയങ്ങളില്‍ ചെയ്താല്‍ കീടനാശിനിയുടെ ചൂടും അന്തരീക്ഷത്തിലെ ചൂടും കൂടിയാകുമ്പോള്‍ ചെടികള്‍ വാടിപ്പോകാനും ചെടി നശിക്കാനും കാരണമാകും.
വേനല്‍ക്കാലത്ത് അടുക്കളത്തോട്ടത്തിലെ പച്ചക്കറി വിളകള്‍ക്ക് ചെറിയ രീതിയില്‍ തണല്‍ നല്‍കുന്നത് ഗുണം ചെയ്യും. ഇതിനായി ഗ്രീന്‍ നെറ്റ് ഉപയോഗിക്കാം. വിളകള്‍ക്ക് മുകളില്‍ നിശ്ചിത ഉയരത്തില്‍ നാല് വശങ്ങളില് വള്ളി കെട്ടി ക്രമീകരിക്കാം.
വേരിനെ ഉയര്‍ന്ന ചൂടില്‍ നിന്നു സംരക്ഷിക്കാന്‍ തടത്തില്‍ മണ്ണ് വിതറുന്നത് ചെറിയ രീതിയില്‍ ഗുണം ചെയ്യും.
ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ കൂടി വെള്ളം തളിക്കുന്നതിലൂടെ ചെടികള്‍ക്ക് നല്ല കുളിര്‍മ്മ ലഭിക്കാനും കൂടുതല്‍ തളര് ഇലകള്‍ വരാനും സഹായിക്കും. കൂടാതെ ഇലകളില്‍ വെള്ളം ശക്തിയായി സ്്രേപ ചെയ്യുമ്പോള്‍ ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറു പ്രാണികള്‍, വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയവയെ അകറ്റിനിര്‍ത്താനും സഹായിക്കും
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില് ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment