മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രത്തില്‍ മഴമറയ്ക്കുള്ളിലും ഫീല്‍ഡിലുമായി ' മില്ലറ്റ് ക്രോപ് മ്യൂസിയം' എന്ന പേരില്‍ പ്രദര്‍ശനത്തോട്ടം കൃഷി അസ്സിസ്റ്റന്റ് ഡയറക്റ്റര്‍ സ്മിത ഹരിദാസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

By മിഷേൽ ജോർജ്
2024-05-16

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉല്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.  ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ചു സമൂഹത്തില്‍ അവബോധമുണ്ടാക്കന്നത് ലക്ഷ്യമിട്ടു കൊണ്ട്  2023 ചെറുധാന്യങ്ങളുടെ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചിരുന്നു ഇത് പ്രകാരം കൃഷി ഡയറക്റ്ററുടെ നിര്‍ദ്ദേശാനുസരണം മില്ലറ്റ് വിളകള്‍ പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടു കൂടി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ കൃഷി വകുപ്പ് തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രത്തില്‍ മഴമറയ്ക്കുള്ളിലും ഫീല്‍ഡിലുമായി ' മില്ലറ്റ് ക്രോപ് മ്യൂസിയം' എന്ന പേരില്‍ പ്രദര്‍ശനത്തോട്ടം കൃഷി അസ്സിസ്റ്റന്റ് ഡയറക്റ്റര്‍  സ്മിത ഹരിദാസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

അട്ടപ്പാടിയില്‍ നിന്ന് വിത്തുകള്‍

കോഴിക്കോട് മില്ലറ്റ് മിഷന്‍ മുഖേന പാലക്കാട് അട്ടപ്പാടിയിലെ കര്‍ഷകരില്‍ നിന്നും വിവിധ ഇനം വിത്തുകള്‍ സംഘടിപ്പിച്ചു. ഇതോടൊപ്പം തിക്കോടി കൃഷിഅസ്സിസറ്റന്റ് ഡയറക്റ്ററുടെ കീഴില്‍ ഉള്ള എല്ലാ പഞ്ചായത്തുകളിലും കര്‍ഷകര്‍ക്ക് മില്ലറ്റ് കൃഷി ആരംഭിക്കുന്നതിനു വേണ്ട വിത്തുകള്‍ നല്‍കുകയും കര്‍ഷകര്‍ക്ക് കൃഷി ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും കൃഷി ആരംഭിക്കുകയും ചെയ്തു. ഫാമിലെ തൊഴിലാളികളും ഈ പുതിയ കൃഷി താല്പര്യത്തോടെ കണ്ടു. കൃഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ക്കൊപ്പം  ഫാമിലെ കൃഷി അസ്സിസ്റ്റന്റ്മാരുടെയും മേല്‍നോട്ടത്തില്‍ മില്ലറ്റ് കൃഷി ഗ്രോബാഗുകളിലും ഫീല്‍ഡിലുമായി ആരംഭിച്ചു.

ഈ ഫാമില്‍ നിലവില്‍ ഒഴിഞ്ഞ സ്ഥലം കൃഷിക്കായി കുറവായതിനാലാണ് ഹാര്‍ഡനിങ്ങ് യൂണിറ്റായി ഉപയോഗിക്കുന്ന മഴമറയില്‍ കൃഷി ആരംഭിച്ചത്. മണ്ണ്, പൂഴിമണല്‍, ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, വെര്‍മി കമ്പോസ്റ്റ് എന്നിവ കൃത്യമായ അനുപാതത്തില്‍ മിക്‌സ് ചെയ്ത് ഗ്രോബാഗുകള്‍ നിറയ്ക്കാന്‍ ഫാമിലെ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് നൂറ്റിനാല്പത് ബാഗുകളില്‍ മണ്ണ് മിശ്രിതം നിറച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയായതിനാല്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും കൃഷി രീതികള്‍ മനസ്സിലാക്കി അതനുസരിച്ചാണ് ഇവിടെ കൃഷിയ്ക്കു വേണ്ട തയ്യറെടുപ്പുകള്‍ നടത്തിയത്.

അഞ്ചിനം മില്ലറ്റുകള്‍

അഞ്ചിനം മില്ലറ്റുകളാണ് ഇവിടെ കൃഷി ആരംഭിച്ചത് ബജ്‌റ, ചാമ, തിന, മണിച്ചോളം, റാഗി എന്നീ ഇനങ്ങള്‍ അവയുടെ വിത്തുകള്‍ ഗ്രോബാഗില്‍ വിതച്ച് ആവശ്യമായ പരിചരണം നല്‍കിയാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യമാസം ബ്രാഞ്ചുകളും രണ്ടാമത്തെ മാസം പൂവിട്ടു തുടങ്ങുകയും ചെയ്യുന്ന മില്ലറ്റുകള്‍ മൂന്നു മാസം കൊണ്ട് വിളവെടുക്കുന്നു. നിലവില്‍ ഇവിടെ കൃഷി ചെയ്തതില്‍ ബജ്‌റ, തിന ഫ്ളവറിങ് സ്റ്റെജില്‍ എത്തിയിട്ടുണ്ട്. സൂപ്പര്‍ ഫുഡുകള്‍ എന്നറിയപ്പെടുന്ന മില്ലറ്റുകള്‍ മാംസ്യം, ആവശ്യ വിറ്റാമിനുകള്‍ കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ ധാതു ലവണങ്ങളാല്‍ സമ്പന്നമാണ്.

 ഈ കാരണം കൊണ്ട് തന്നെ മില്ലറ്റുകള്‍ കൃഷി ചെയ്യേണ്ടുന്ന ആവശ്യകത കര്‍ഷകരെ മനസ്സിലാക്കിപ്പിക്കുക എന്നതും അവ കൃഷി ചെയ്യുന്നതിന് പ്രോല്‍സാഹനം നല്‍കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇവിടെ വിവിധ മില്ലറ്റുകള്‍ കൃഷി ചെയ്തിരിക്കുന്നത്.  അടുത്തടുത്ത് ഗ്രോബാഗുകളിലായി കൃഷി ചെയ്തിരിക്കുന്നതിനാല്‍ വിളവെടുക്കുക എന്നതിലുപരി ഓരോ ഇനത്തിന്റെയും പ്രത്യേകതകളും കൃഷി രീതികളും കര്‍ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് ഇവിടെ മില്ലറ്റ് ക്രോപ് മ്യുസിയം ഒരുക്കിയതിലൂടെ ഉദ്ദേശിക്കുന്നത്.

 

 തിക്കോടി കോക്കനട്ട് നഴ്സറിയിലെ കൃഷി അസിസ്റ്റന്റാണ് ലേഖകന്‍

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs