പറമ്പുകളിലും വെള്ളം കെട്ടിക്കിടക്കാത്ത വയലുകളിലുമാണ് ഈ സീസണില്‍ കപ്പ കൃഷി ചെയ്യുക.
വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം. ശക്തമായ മഴ തുടരുന്ന ദിവസങ്ങളില്‍ നട്ടാല്‍ വിളവ് കുറവായിരിക്കും. പറമ്പുകളിലും വെള്ളം കെട്ടിക്കിടക്കാത്ത വയലുകളിലുമാണ് ഈ സീസണില്‍ കപ്പ കൃഷി ചെയ്യുക. കാലവര്‍ഷം കഴിഞ്ഞു തുലാം മാസത്തിലാണ് രണ്ടാമത്തെ സീസണ്‍. മണ്ണിന്റെ ഊര്‍പ്പവും ജലത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് വയല്‍ പ്രദേശങ്ങളിലാണ് പ്രധാനമായും ഈ സമയം കൃഷി ചെയ്യുക. ഈ സമയത്ത് നട്ടാല്‍ ഡിസംബര്‍ മാസത്തോടെ വിളവെടുക്കാം.
നിരന്ന സ്ഥലമാണങ്കില്‍ നീളത്തില്‍ തടങ്ങളെടുത്ത് കപ്പ നടാം. അല്ലാത്ത സ്ഥലങ്ങളില്‍ കൂന കൂട്ടി നടണം. കളകള്‍ ചെത്തി മണ്ണു നന്നായി കൊത്തിയിളക്കി കൂന കൂട്ടിയോ ഏരി എടുത്തോ തടങ്ങള്‍ തയ്യാറാക്കണം. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ചും തുടര്‍ന്നുള്ള മാസങ്ങളിലെ മഴ ലഭ്യതയും കണക്കിലെടുത്തും തടങ്ങളുടെ ഉയരം കൂട്ടാം. തടങ്ങള്‍ ഒരുക്കി കഴിഞ്ഞ് ജൈവ വളങ്ങള്‍ ചേര്‍ത്ത് കപ്പത്തണ്ട് നാട്ടാം. നല്ല മൂപ്പെത്തിയ കപ്പത്തണ്ട് ശേഖരിച്ച് 10-12 സെന്റി മീറ്റര്‍ നീളത്തില്‍ മുറിച്ച് 3 - 4 അടി അകലത്തില്‍ വരികളില്‍ നടണം.
നട്ട് ഒരു മാസം കഴിഞ്ഞ് ആദ്യ വളപ്രയോഗം നടത്തണം. ഒരു മാസം കൊണ്ട് തന്നെ തടത്തില്‍ കളകള്‍ നിറഞ്ഞിട്ടുണ്ടാവും. അവ കപ്പയുടെ വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ ചെത്തി മാറ്റണം. അതിന് ശേഷം വിവിധ ജൈവ വളങ്ങളില്‍ എതെങ്കിലും ഒരോ തടത്തിലും തണ്ടില്‍ നിന്ന് അല്‍പ്പം മാറ്റി നല്‍കി മേല്‍മണ്ണ് വിതറാം. ഇതു പോലെ ആദ്യത്തെ മൂന്ന് മാസം നല്‍കുന്ന വളപ്രയോഗവും പരിപാലനവും കൊണ്ട് കപ്പ വലുതാവുകയും കിഴങ്ങുകള്‍ക്ക് വണ്ണം വെക്കുകയും ചെയ്യും. പോട്ടാഷ് കൂടുതല്‍ പ്രധാനം ചെയ്യുന്ന ചാരം അഥവാ വെണ്ണീര് കപ്പയ്ക്ക് ഒരു ഉത്തമ ജൈവവളമായി ഉപയോഗിക്കാം. കിഴങ്ങുകള്‍ക്ക് വണ്ണം വെക്കുന്നതോടൊപ്പം മരച്ചീനിക്ക് നല്ല പൊടിയുള്ളതാവാനും ചാരം സഹായിക്കും.
പച്ചക്കറികള്‍ക്ക് അടുത്ത കാലത്തായി വില വര്‍ധിക്കുകയാണ്. മണ്ഡലമാസം തുടങ്ങിയതും പ്രതികൂല കാലാവസ്ഥ കാരണം വിളവ് കുറഞ്ഞതുമെല്ലാം വില വര്‍ധിക്കാന്‍ കാരണമാണ്. എന്നാല്‍ മുരിങ്ങക്കായ വില വിലയാണ് വാണം വിട്ടപോലെ…
കുറഞ്ഞ വളപ്രയോഗത്തിലൂടെ കൂടുതല്‍ വിളവ് നല്കാന് ശേഷിയുള്ള മരച്ചീനി ഇനങ്ങള്‍ പുറത്തിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. ശ്രീ അന്നം, ശ്രീ മന്ന എന്നാണ് പുതിയ ഇനങ്ങളുടെ പേര്‍. ഉയര്‍ന്ന വിളവ് നല്‍കുന്ന…
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന് സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്നാട്ടില്‍ നിന്നാണ്…
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
© All rights reserved | Powered by Otwo Designs
Leave a comment