മികച്ച വിളവിന് അറിഞ്ഞു കൃഷി ചെയ്യാം; ജൈവീക ഘടകങ്ങള്‍ പ്രധാനം

പലരുടെയും ആവലാതി ചെടി വളരുന്നില്ല, ആവശ്യത്തിനു കരുത്തില്ല, ഉല്പാദന കുറവ്, കുറഞ്ഞ കാലം മാത്രമേ കിട്ടുന്നുള്ളൂ എന്നെല്ലാമാണ്, ചെടികളുടെ വളര്‍ച്ച, വികാസം, പ്രത്യുല്പാദനം, ഗുണ നിലവാരം തുടങ്ങിയവ നമ്മള്‍ ഉപയോഗിക്കുന്ന ഉല്‍പാദനോപാധികള്‍, പരിചരണ മുറകള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ്.

By പി. വിക്രമന്‍ (റിട്ട. കൃഷി ജോയന്റ് ഡയറക്ടര്‍)
2023-08-16

ചെടികള്‍, മൃഗങ്ങള്‍ പക്ഷികള്‍, കീടങ്ങള്‍, രോഗങ്ങള്‍ എന്നിവയും വിളയെയും, വിളവിനെയും പ്രതികൂലമായി ബാധിക്കുന്നവയാണ്. കളകളും, വന്യമൃഗങ്ങളും കീട-രോഗ ബാധയും മൂലം വിള നഷ്ടം ഉണ്ടാകും. ഇവയെ കണ്ടറിഞ്ഞു യഥാസമയം പരിഹരിക്കണം. രോഗം, കീടം എന്നിവയില്‍ നിന്നും സംരക്ഷണം ഒരുക്കണം. വന്നിട്ട് ചികിത്സിക്കുന്നതിനു പകരം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.മേല്‍ വിവരിച്ച എല്ലാ വസ്തുക്കളുടെയും സാരാംശമാണ് മുകളില്‍ ഉദ്ധരിച്ച സമവാക്യമായ മണ്ണറിഞ്ഞ് വിത്തറിഞ്ഞ് വിളയറിഞ്ഞ് വിളവെടുക്കണം എന്നത്. 

പലരുടെയും ആവലാതി ചെടി വളരുന്നില്ല, ആവശ്യത്തിനു കരുത്തില്ല, ഉല്പാദന കുറവ്, കുറഞ്ഞ കാലം മാത്രമേ കിട്ടുന്നുള്ളൂ എന്നെല്ലാമാണ്, ചെടികളുടെ വളര്‍ച്ച, വികാസം, പ്രത്യുല്പാദനം, ഗുണ നിലവാരം തുടങ്ങിയവ നമ്മള്‍ ഉപയോഗിക്കുന്ന ഉല്‍പാദനോപാധികള്‍, പരിചരണ മുറകള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ്. മുഖ്യ പങ്കു വഹിക്കുന്ന കാലാവസ്ഥയെ നിയന്ത്രിക്കുക, പ്രായോഗിക ബുദ്ധിമുട്ടാണെങ്കില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി രൂക്ഷത കുറയ്ക്കാം. ഉദാ: തണല്‍, വല, നെറ്റ് ഹൗസ്, മഴമറ തുടങ്ങിയവ. പൊതുവായി അനുവര്‍ത്തിക്കാന്‍ ഉതകുന്ന ചില മാര്‍ഗ്ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. മണ്ണറിഞ്ഞ് കൃഷിയിറക്കുക (മണ്ണറിവ്)

കൃഷി ചെയ്യാനുള്ള മാധ്യമമാണ് മണ്ണ്. ഒരു സചേതന വസ്തു കൂടിയാണ്. ഒരുപാട് ജീവജാലങ്ങളുടെ ആവാസ സ്ഥലവുമാണ്. മണ്ണിന്റെ PH, സസ്യമൂലകങ്ങളുടെ ലഭ്യത, അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ തോത്, ദോഷകരമായവ ഏതെല്ലാം എന്ന് കണ്ടറിഞ്ഞ് പരിഹരിച്ചു വേണം കൃഷി ചെയ്യാന്‍. ഇത് മണ്ണ് പരിശോധന വഴി സാധ്യമാകും. PH കുറവായാല്‍ ശുപാര്‍ശ ചെയ്യുന്ന അളവില്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് PH ഉയര്‍ത്തണം. ശുപാര്‍ശ ചെയ്യപ്പെടുന്ന അളവില്‍ ജൈവവളം (കാലിവളം, പച്ചിലവളം, കമ്പോസ്റ്റ്, പിണ്ണാക്ക് കോഴിവളം, ആട്ടിന്‍ വളം തുടങ്ങിയവ) അടി വളമായി ചേര്‍ക്കണം. പലരും വിത്തിട്ടു മുളച്ചാല്‍ (കിളുര്‍ത്താല്‍) മാത്രം വളമിടാം എന്ന് ചിന്തിക്കുന്നവരാണ്. എന്നാല്‍ വിത്ത് മുളച്ച് വേരാ കുന്ന മുറക്ക് മണ്ണില്‍ നിന്നും സസ്യ പോഷകങ്ങള്‍ ലഭ്യമാകത്തക്ക രീതിയില്‍ മുമ്പേതന്നെ ചേര്‍ത്തിരിക്കണം. തത്വം അനുസരിച്ച് നടുന്നതിന് 14 ദിവസം മുമ്പേയോ വിളവെടുക്കുന്നതിന്റെ 120 ദിവസം മുമ്പേയോ വേണം ജൈവവളം മണ്ണില്‍ ചേര്‍ക്കാന്‍. ശേഷം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുറഞ്ഞത് രണ്ട് ആഴ്ച ഇടവിട്ട് മേല്‍വളം നല്‍കണം. ജൈവവളം ലഭ്യമാകാത്തിടത്ത് നേരിയ തോതില്‍ രാസവളവും ഉപയോഗിക്കാം. നിലത്തായാലും ഗ്രോ ബാഗിലായാലും ചട്ടിയിലോ പച്ചക്കറി ചെയ്യുന്നവര്‍ക്ക് തയ്യാറാക്കാവുന്ന മികച്ച ഒരു ജൈവ വളക്കൂട്ട് ചുവടെ ചേര്‍ക്കുന്നു.

2. വിത്തറിയുക (വിത്തറിവ്)

ഗുണമേന്മയുള്ളതും രോഗകീടബാധ ഏല്‍ക്കാത്തതും പ്രതിരോധശേഷി ഉള്ളതും, 80% അധികം ശേഷിയുള്ളതുമായ വിത്തും നടീല്‍ വസ്തുക്കളും തിരഞ്ഞെടുത്താല്‍ തന്നെ കൃഷി 50% വിജയിപ്പിക്കാം. അതിനാലാണ് വിത്തുഗുണം പത്തുഗുണം എന്ന് പറയുന്നത്. വിത്ത് പരിചരണം, ജൈവരാസ മാര്‍ഗ്ഗങ്ങള്‍ 50-60 C ചൂട് വെള്ളത്തില്‍ മുക്കല്‍ എന്നിവ വഴി കീടരോഗബാധ ഒരു പരിധിവരെ കുറയ്ക്കാം. ബാക്ടീരിയ വാട്ടം ബാധിക്കാന്‍ സാധ്യതയുള്ള തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയവ ചുണ്ടങ്ങും ഉജ്ജ്വല പച്ചമുളക് തുടങ്ങിയ ബാക്ടീരിയ വാട്ട പ്രതിരോധശേഷിയുള്ള ചെടികളില്‍ ഗ്രാഫ്റ്റ് (ഒട്ടിക്കല്‍) ചെയ്ത് കൃഷി ചെയ്യാം. അതിനായി 7 ദിവസം പ്രായമായ തൈകള്‍ ഉപയോഗിക്കാം. അതുപോലെ വെള്ളരി വര്‍ഗ്ഗ വിളകളും ഒട്ടിച്ചു വളര്‍ത്താം. (ഒട്ടുതൈകള്‍ വിവിധ സര്‍ക്കാര്‍ നഴ്സറികളില്‍ ലഭിക്കും) വിത്ത് നടുമ്പോള്‍ വിത്തിന്റെ വലിപ്പം മാത്രം ആഴത്തില്‍ നടാന്‍ ശ്രദ്ധിക്കുക. കഴിവതും വിത്തുപാകി മുളപ്പിച്ച 4-5 പ്രായമെത്തുമ്പോള്‍ പറിച്ച് ഉച്ചകഴിഞ്ഞ് 3 മണിക്കു ശേഷം നടുക. മഴക്കാലത്ത് ഉയരമുള്ള തവാരണകള്‍/ഒരുകള്‍ തടങ്ങള്‍ എടുത്തും ചാലുകള്‍/തടങ്ങള്‍ എടുത്തും നടുക.

3. വിളയറിഞ്ഞു പരിപാലനം (വിളയറിവ്)

വിളയുടെ ഓരോ ഘട്ടത്തിലും അതിനുണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കണം. ചെടികള്‍ അതിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇലയില്‍ കൂടി പ്രത്യക്ഷമാക്കും. അത് എന്തെന്ന് കണ്ടറിഞ്ഞ് യഥാസമയം പരിഹരിക്കണം. കീടങ്ങള്‍ക്കെതിരെ കീടനാശിനി, കുമിള്‍ രോഗത്തിനെതിരെ കുമിള്‍നാശിനി, ബാക്ടീരിയ രോഗത്തിനെതിരെ ബാക്ടീരിയ നാശിനി, മണ്ഡരിക്കെതിരെ മണ്ഡരി നാശിനി, നിമാവിരകള്‍ ക്കെതിരെ നിമാറ്റിസൈഡ് എന്ന രീതിയില്‍ വേണം ഉപയോഗിക്കാന്‍. അല്ലാതെ ഏതെങ്കിലും മരുന്ന് ഉപയോഗിച്ച് എല്ലാം നിയന്ത്രിക്കാന്‍ പറ്റില്ല. മൂലക (വളം) കുറവിന് അതാതു വളങ്ങള്‍ തന്നെ ലഭ്യമാക്കണം. നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ്, കാല്‍സ്യം, മെഗ്നീഷ്യം ഗന്ധകം, മാംഗനീസ്, സിങ്ക് ബോറോണ്‍ എന്നീ മൂലകങ്ങളാണ് നമ്മുടെ മണ്ണില്‍ കുറവായി കാണുന്നത്. ഫോസ്ഫറസ് വളങ്ങള്‍ അടിവളമായും, നൈട്രജനും പൊട്ടാഷും നടുമ്പോഴും മേല്‍വളമായി ഗന്ധുക്കളായും നല്‍കണം. ശുപാര്‍ശ ചെയ്ത തോതില്‍ ജൈവവളം ചേര്‍ത്താല്‍ മിക്കവാറും മൂലകങ്ങള്‍ അതില്‍ നിന്നും കിട്ടും. ബാക്കി രണ്ടാഴ്ച ഇടവിട്ട് മേല്‍ വളം നല്‍കിയാല്‍ മതി. പച്ചക്കറി വിളകള്‍ക്ക് സെന്റിന് 100 കിലോ നെല്ലിന് ഏക്കറിന് 2000 കി (2 ടണ്‍)എന്ന തോതിലാണ് ജൈവവളം ശുപാര്‍ശ.

പച്ചക്കറി വിളകളുടെ ആകെ കാലാവധി പൊതുവേ മൂന്ന് മാസമാണ്. എന്നാല്‍ പച്ചമുളക്, വഴുതിന തുടങ്ങിയവ കൂടുതല്‍ നാള്‍ കിട്ടും. ഉല്‍പാദനം കുറഞ്ഞ കമ്പുകള്‍, രോഗകീടബാധയേറ്റവ, പഴുത്തും ഉണങ്ങിയും നശിച്ചവ മുറിച്ചു മാറ്റി കൃത്യമായി വളമിട്ടു പരിചരിച്ചാല്‍ കുറേക്കാലം കൂടി മികച്ച വിളവ് ഉണ്ടാക്കാം. വീടുകളില്‍ തയ്യാര്‍ ചെയ്യാവുന്ന ചാണക സ്ലറി, നേര്‍പ്പിച്ച ഗോമൂത്രം, പഞ്ചഗവ്യം, ദശഗവ്യം, ജീവാമൃതം, മത്തി അമിനോ അമ്ലം, കോഴിമുട്ട അമിനോ അമ്ലം, തേങ്ങാവെള്ളം, തൈര് സത്ത് തുടങ്ങിയവ രണ്ടാഴ്ച ഇടവിട്ട് നല്‍കുന്നത് വളര്‍ച്ചയെയും ഉല്‍പാദനത്തെയും ത്വരിതപ്പെടുത്തും. അതുപോലെ ഗോമൂത്രം, കാന്താരി, വെളുത്തുള്ളി മിശ്രിതം, സോപ്പ് - കാന്താരി - വെളുത്തുള്ളി മിശ്രിതം, ജൈവ കുമിള്‍, കീടനാശിനികള്‍, വിളക്കുകെണി, തുളസി കെണി, പഴക്കെണി, പഴയ സത്ത് കെണി, മീന്‍ കെണി പഴങ്കഞ്ഞി വെള്ളം, കഞ്ഞി വെള്ളവു ചാരവും കലര്‍ത്തിയത് തുടങ്ങിയവ ഉപയോഗിച്ച് കീടനിയന്ത്രണം സാധ്യമാക്കാം. വേപ്പെണ്ണ, ബാര്‍സോപ്പ് വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിച്ച് കീടങ്ങളെയും പൊടികുമിള്‍ രോഗത്തെയും തടയാം. മിത്ര കുമിളകളായ ട്രൈക്കോഡര്‍മ, മിശ്ര ബാക്ടീരിയ, സ്യൂഡോമോണസ് എന്നിവ ഉപയോഗിച്ച് രോഗം നിയന്ത്രിക്കാം. പുതിയ പച്ചചാണം സ്ലറി 15 ഗ്രാം ഒരു ലിറ്റര്‍ വെള്ളം തോതില്‍ കലക്കി ലിറ്ററിന് 10 ഗ്രാം ബ്ലീച്ചിഗ് പൗഡര്‍ ചേര്‍ത്ത് ബാക്ടീരിയക്ക് എതിരെ പ്രയോഗിക്കാം.

4. വിളവ് അറിഞ്ഞ് കൊയ്യുക (വിളവ് അറിവ്)

കൃത്യമായി വിളവെടുക്കുക എന്നതാണ് ഈ ചൊല്ലിന്റെ ഭാഷ്യം. ഓരോന്നും വിളവെടുക്കുന്നതിന് നിശ്ചിത പ്രായം/കാലം/സമയം ഉണ്ട്. അത് കൃത്യമായി പാലിച്ചാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാം.വെണ്ട ഒന്നിടവിട്ട ദിവസവും പറിക്കണം. ഇഞ്ചി നട്ട് 8 ാം മാസവും നെല്ല് പാടത്തെ 80% കതിര് പഴുക്കുകയും കതിരില്‍ 80% നെല്ല് പഴുക്കുകയും ചെയ്താല്‍ കൊയ്തെടുക്കാം. പച്ചക്കറികള്‍ ചിലത് ഇളം പ്രായത്തിലും (ഉദാ: വെണ്ട, പയര്‍, പീച്ചിങ്ങ, ചുരുങ്ങ ങ്ങിയവ) ചിലത് പകുതി മൂപ്പിലും (ഉദാ: പാവല്‍, കയ്പ, വഴുതിന, പടവലം തുടങ്ങിയവ) മറ്റു ചിലവ മൂപ്പ് കൂടിയിട്ടും പറിക്കണം. (ഉദാ: മത്തന്‍, ഇളവന്‍, വെള്ളരി) യഥാസമയം വിളവെടുക്കാതെ കായ്കള്‍ കൂടൂതല്‍ മൂക്കാന്‍ അല്ലെങ്കില്‍ വിത്തിനായി നിര്‍ത്തിയാല്‍ ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ഉല്‍പാദനം കുറയുകയും ചെയ്യും. ഉദാഹരണം ഒന്നിടവിട്ട ദിനം പറിച്ചു കൊണ്ടിരുന്ന വെണ്ടയില്‍ ഒരു കായവിത്തിനായി നിര്‍ത്തിയാല്‍ ചെടി മുരടിക്കുന്നതായി കാണാം. തേങ്ങ 45-50 ദിവസം കൂടുമ്പോഴും ഉള്ളില്‍ വിളവെടുക്കണം. അടയ്ക്ക പച്ച, പറിച്ചാല്‍, തെങ്ങ് ചെത്താന്‍ കൊടുത്താല്‍, മാവില്‍ നിന്നും കണ്ണിമാങ്ങ പറിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ഉല്‍പാദനം കൂടുന്നത് കാണാം. മേല്‍ വിവരിച്ച അടിസ്ഥാന വിവരങ്ങള്‍ മനസ്സിലാക്കി അതിനോടനുബന്ധിച്ചു നല്‍കിയ ശുപാര്‍ശകള്‍ അറിവുകള്‍ കൃത്യമായി പാലിച്ചു കൃഷി ചെയ്താല്‍ വിളയും, വിളവും മെച്ചപ്പെടും എന്നതിന് യാതൊരു തര്‍ക്കവും ഇല്ല.

Leave a comment

മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

ഒരു പിടിയും തരാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി ഓണം കഴിഞ്ഞിട്ടും പൊള്ളുന്ന വെയില്‍. കൃഷിയിലുമീ കാലാവസ്ഥമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി കീടങ്ങളും…

By Harithakeralam
ജൈവ വളങ്ങളുടെ പ്രാധാന്യം കൃഷിയില്‍

പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.…

By പി. വിക്രമന്‍ കൃഷി ജോയന്റ് ഡയറക്റ്റര്‍ ( റിട്ട )
തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു

തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs