റോസാച്ചെടി നിറയെ പൂക്കള്‍ ; പ്രയോഗിക്കാം ഈ വളങ്ങള്‍

ചെടി നല്ല പോലെ വളര്‍ന്നാലും പൂക്കള്‍ ഉണ്ടാകുന്നില്ലെന്ന പരാതിയുള്ളവര്‍ ഏറെയാണ്. ഇവര്‍ക്ക് പ്രയോഗിക്കാന്‍ ചില വളങ്ങള്‍ ഇതാ.

By Harithakeralam
2023-08-06

പൂത്തുലഞ്ഞ് നില്‍ക്കുന്ന റോസ്... അതില്‍പ്പരം മനോഹര കാഴ്ച ഉദ്യാനത്തിലുണ്ടാകില്ല. ചുവപ്പും വെള്ളയും തുടങ്ങി നിരവധി നിറത്തില്‍ റോസാ ചെടികള്‍ ലഭ്യമാണ്. ഇവയില്‍ കുറച്ചെങ്കിലുമില്ലാത്ത പൂന്തോട്ടങ്ങളുണ്ടാകില്ല. എന്നാല്‍ ചെടി നല്ല പോലെ വളര്‍ന്നാലും പൂക്കള്‍ ഉണ്ടാകുന്നില്ലെന്ന പരാതിയുള്ളവര്‍ ഏറെയാണ്. ഇവര്‍ക്ക് പ്രയോഗിക്കാന്‍ ചില വളങ്ങള്‍ ഇതാ.

ചായപ്പൊടി

ദിവസവും എത്ര ചായ നമ്മുടെ അടുക്കളയില്‍ തയാറാക്കുന്നു. ഇതിന്റെ അവശിഷ്ടമായ ചായപ്പൊടി റോസാച്ചെടിക്ക് നല്ല വളമാണ്. ചായ ഇലകളില്‍ നിറയെ പ്രകൃതിദത്തമായ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി സ്വഭാവമുള്ള ഇവ മണ്ണില്‍ ചേര്‍ക്കുമ്പോള്‍ റോസാപ്പൂക്കള്‍ക്ക്  നല്ലതാണ്. അസിഡിറ്റിയുള്ള മണ്ണ് ഇഷ്ടമുള്ള ചെടിയാണ് റോസ. വളര്‍ച്ചയെ സഹായിക്കുന്ന നൈട്രജനും ചെറിയ അളവില്‍ തേയിലയില്‍ അടങ്ങിയിട്ടുണ്ട്. ഉപയോഗിച്ചു കഴിഞ്ഞ ടീ ബാഗ്, ചായപ്പൊടി എന്നിവ ഇനി ധൈര്യമായി റോസയുടെ തടത്തിലിട്ടു കൊടുക്കാം.

മുട്ടത്തോട്

ചായ പോലെ മുട്ടയും നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. മുട്ടത്തോടുകള്‍ കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്. ചെടികളുടെ കോശങ്ങളെ ശക്തിപ്പെടുത്താനും രോഗാണുക്കളെ ചെടിയുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാനും കാല്‍സ്യം സഹായിക്കുന്നു. മണ്ണില്‍ നിന്ന് കൂടുതല്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ചെടികളുടെ വേരുകളെ ശക്തിപ്പെടുത്താനും കാല്‍സ്യം സഹായിക്കുന്നു. നൈട്രജനും പൊട്ടാസ്യവും കൂടാതെ റോസാപ്പൂക്കള്‍ക്ക് നന്നായി വളരാന്‍ വലിയ അളവില്‍ കാല്‍സ്യം ആവശ്യമാണ്. ചെറിയ കഷ്ണങ്ങളാക്കിയോ പൊടിച്ചോ വേണം മുട്ടത്തോട് തടത്തിലിട്ടു കൊടുക്കാന്‍.

പഴത്തൊലി

പൊട്ടാസ്യം ധാരാളം പഴുത്ത വാഴപ്പഴത്തിന്റെ തൊലിയില്‍. പൊട്ടാസ്യം സസ്യങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, രോഗങ്ങളില്‍ നിന്നും കീടാണുക്കളില്‍ നിന്നും ചെടിക്ക് രക്ഷനേടാനുള്ള ആരോഗ്യം നല്‍കും.വരള്‍ച്ച, മഞ്ഞ് തുടങ്ങിയ പ്രയാസകരമായ കാലാവസ്ഥയെ അതിജീവിക്കാന്‍ ഇതു ചെടിയെ സഹായിക്കും. റോസാച്ചെടികള്‍ നട്ടു പിടിപ്പിക്കുന്ന സമയത്ത് തന്നെ 2 അല്ലെങ്കില്‍ 3 വാഴത്തോലുകള്‍ മണ്ണില്‍ ചേര്‍ക്കാം.

മുട്ടത്തോട് - പഴത്തൊലി വളം

മുട്ടത്തോടും പഴത്തൊലിയും റോസാച്ചെടിക്ക് ഏറെ നല്ലതാണെന്ന് പറഞ്ഞുവല്ലോ. ഇവ രണ്ടും ചേര്‍ത്തൊരു വളം തയാറാക്കിയാല്‍ ചെടി വേഗത്തില്‍ വളരുകയും നല്ല പോലെ പൂക്കുകയും ചെയ്യുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വാഴപ്പഴത്തിന്റെ തോല്‍, മുട്ടത്തോട്, വെള്ളം എന്നിവയാണ് ഈ വളം തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.

ഒരു ബ്ലെന്‍ഡറില്‍, അരിഞ്ഞ വാഴപ്പഴം, ചതച്ച മുട്ടത്തോട്, വെള്ളം എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി അരഞ്ഞു ചേരുന്നതുവരെ  നന്നായി അരയ്ക്കുക. ഈ മിശ്രിതം റോസാച്ചെടിയുടെ ചുവട്ടിലൊഴിക്കുക. മാസത്തില്‍ രണ്ടോ മൂന്നോ തവണയിതു പ്രയോഗിക്കാം. ഈ വളം പ്രയോഗിച്ച ശേഷം നന്നായി നനച്ചു കൊടുക്കണം. രാസവളങ്ങള്‍ ഈ സമയത്ത് പ്രയോഗിക്കരുത്.  

Leave a comment

കേരളത്തില്‍ പുതിയ സസ്യം : ഡാല്‍സെല്ലി

കല്‍പ്പറ്റ : ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി…

By Harithakeralam
ഉദ്യാനത്തിന് അഴകായി ഗുണ്ടുമല്ലി

മഞ്ഞു പുതച്ച പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂക്കള്‍, കൂട്ടിന് നല്ല സുഗന്ധവും....അറേബ്യന്‍ ജാസ്മിന്‍, സെവന്‍ ലയര്‍ ജാസ്മിന്‍ എന്നീ പേരുകളിലും നമ്മള്‍ ഗുണ്ടുമല്ലിയെന്നും വിളിക്കുന്നു മുല്ലയിനം. ചട്ടിയിലും…

By Harithakeralam
സെലിബ്രിറ്റികളുടെ കല്യാണ പന്തലിലെ താരം സോനയുടെ ഉദ്യാനത്തിലെ പൂക്കള്‍

മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിശേഷങ്ങള്‍ കേള്‍ക്കാത്തവരുണ്ടാകില്ല... ആ കല്യാണവിരുന്നിന്റെ മോടി കൂട്ടിയ പൂക്കളില്‍ ചിലതു കേരളത്തില്‍ നിന്നുള്ളവയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായ് ബച്ചന്റെ കല്യാണവേദിയെ…

By നൗഫിയ സുലൈമാന്‍
കടലാസുപൂക്കളിലെ തായ്ലന്‍ഡ് വസന്തം

കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…

By പി.കെ. നിമേഷ്
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് തുടക്കം

കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…

By Harithakeralam
ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടവുമായി ധനലക്ഷ്മി

ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…

By നൗഫിയ സുലൈമാന്‍
മഴക്കാലത്തും ഉദ്യാനത്തില്‍ വസന്തം തീര്‍ക്കാന്‍ റെയ്ന്‍ ലില്ലി

ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…

By Harithakeralam
തെങ്ങിന് ഇടവിളയായി പൂക്കൃഷി

തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വാഴ മുതല്‍ മാംഗോസ്റ്റീനും ജാതിയുമെല്ലാം കൃഷി ചെയ്യുന്നവരാണ് നമ്മള്‍. പലതരം വിളകള്‍ ഇടവിളയായി ചെയ്ത് വരുമാനം നേടാമെന്നതാണ് തെങ്ങിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ തെങ്ങിന് ഇടവിളയായി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs