മഴ കേരളത്തെ മറന്നമട്ടാണിപ്പോള്‍, കര്‍ക്കിടകത്തിലും കത്തുന്ന വെയിലാണ് നമ്മുടെ നാട്ടില്‍. പച്ചക്കറികള്‍ക്കും നാണ്യവിളകള്‍ക്കും വലിയ പ്രശ്‌നങ്ങള്‍ ഈ കാലാവസ്ഥയിലുണ്ടാകുന്നുണ്ട്.
മഴ കേരളത്തെ മറന്നമട്ടാണിപ്പോള്‍, കര്‍ക്കിടകത്തിലും കത്തുന്ന വെയിലാണ് നമ്മുടെ നാട്ടില്‍. പച്ചക്കറികള്‍ക്കും നാണ്യവിളകള്‍ക്കും വലിയ പ്രശ്‌നങ്ങള്‍ ഈ കാലാവസ്ഥയിലുണ്ടാകുന്നുണ്ട്. വായനക്കാര്‍ സ്ഥിരമായി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമിതാ.
പച്ചക്കറികളില്‍ മീലി മൂട്ട
വെളുത്ത നിറത്തില്‍ കൂട്ടമായി ഇലകളുടെ അടിവശത്ത് കണ്ടു വരുന്ന മീലി മൂട്ടകളെ നിയന്ത്രിക്കാന്‍ സോപ്പ് ലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. അല്ലെങ്കില്‍ ലേക്കാണിസിലിയം ലാക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.
തെങ്ങ് കൂമ്പ് ചീയല്‍
മാങ്കോസേബ് നിറച്ച സുഷിരങ്ങള്‍ ഇട്ട ചെറു പോളിത്തീന്‍ പാക്കറ്റുകള്‍ (2 ഗ്രാം) തയ്യാറാക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കിയ ശേഷം മുന്‍കരുതലായി ഇങ്ങനെയുള്ള 3 പാക്കറ്റ് വീതം ഓരോ തെങ്ങിന്റേയും കൂമ്പിനു ചുറ്റും കവിളില്‍ വയ്ക്കുക. മഴ പെയ്യുമ്പോള്‍ മരുന്നു കുറേശ്ശേയായി ഒലിച്ച് ഇറങ്ങുന്നതു വഴി ഈ രോഗം ഒരു പരിധി വരെ നിയന്ത്രിക്കപ്പെടും അല്ലെങ്കില്‍ വൃത്തിയാക്കിയ ശേഷം തെങ്ങിന്റെ മണ്ടയിലും കൂമ്പിലും ഒരു ശതമാനം വീതം ബോര്‍ഡോമിശ്രിതം തളിക്കുക.
കുരുമുളക് ചീച്ചല്‍
മുന്‍കരുതലായി ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍ പിണ്ണാക്ക് - ചാണക മിശ്രിതം 150 ഗ്രാം വീതം തടത്തില്‍ വിതറി മണ്ണുമായി ചേര്‍ത്തിളക്കുക. രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അക്കോമന്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment