അമിതമായ രാസകീടനാശിനി പ്രയോഗിച്ചാണ് ഇവ ഇതരസംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ അടുക്കളയിലേക്ക് എത്തുന്നത്. കുറച്ചു സമയം മാറ്റിവയ്ക്കാനുണ്ടെങ്കില്‍ പുതിയ നമ്മുടെ വീട്ടിലും വളരും.
ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാന്‍ നാം എപ്പോഴും ഉപയോഗിക്കുന്ന ഇലയാണ് പുതിന. പുതിന ഇല കൊണ്ടു പല തരത്തിലുള്ള പാനീയങ്ങള്‍ തയാറാക്കാറുമുണ്ട്. എന്നാല്‍ അമിതമായ രാസകീടനാശിനി പ്രയോഗിച്ചാണ് ഇവ ഇതരസംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ അടുക്കളയിലേക്ക് എത്തുന്നത്. കുറച്ചു സമയം മാറ്റിവയ്ക്കാനുണ്ടെങ്കില്‍ പുതിയ നമ്മുടെ വീട്ടിലും വളരും.
തൈ തയാറാക്കാം
ഗ്രോബാഗില്‍ നടാനുള്ള തൈ നമുക്കു തന്നെ തയാറാക്കാം. ഇതിനായി കടയില്‍ നിന്നും വാങ്ങുന്ന പുതിയ തണ്ടുകള്‍ തന്നെ ഉപയോഗിക്കാം. കടക്കാരന്‍ തരുന്ന തണ്ടുകള്‍ വാങ്ങാതെ തൈ തയാറാക്കാനായി നമുക്കു തന്നെ തെരഞ്ഞെടുപ്പ് നടത്താം. ഇളം തണ്ടുകളും നന്നായി മൂത്തതും ഒഴിവാക്കണം. കുറച്ച് മൂത്തത് അഥവാ ഇടത്തരം തണ്ടുകള്‍ തെരഞ്ഞെടുക്കാം. എന്നിട്ട് ഒരു സാധാരണ ചില്ലു ഗ്ലാസെടുത്ത് ഇതില്‍ 50 മില്ലി വെള്ളമൊഴിക്കുക. ഇതിലേക്ക് 25 ഗ്രാം സ്യൂഡോമോണസ് ചേര്‍ക്കുക. തുടര്‍ന്ന് പുതിന തണ്ടുകള്‍ വെള്ളത്തിലേക്ക് ഇറക്കിവയ്ക്കുക. വേര് - തണ്ടു ചീയല്‍ രോഗം വരാതിരിക്കാന്‍ സ്യൂഡോമോണസ് സഹായിക്കും. രണ്ടു മൂന്നു ദിവസമാകുമ്പോഴേക്കും വേരു മുളച്ചു തുടങ്ങും. അഞ്ച് ദിവസം തണ്ടുകള്‍ വെള്ളത്തിലിടണം. അഞ്ചാം ദിവസമാകുമ്പോഴേക്കും നല്ല പോലെ വേരുകള്‍ മുളച്ചിട്ടുണ്ടാകും. ഈ സമയത്ത് മാറ്റി മണ്ണിലേക്ക് നടാം.
ഗ്രോബാഗ് തയാറാക്കാം
ഗ്രോബാഗ്, ചാക്ക്, ചട്ടി എന്നിവയിലെല്ലാം നടീല്‍ മിശ്രിതം നിറച്ച് വേരു വന്ന പുതിന തൈകള്‍ നടാം. തണലത്ത് ഉണക്കിപൊടിച്ച ചാണകപ്പൊടി, മേല്‍മണ്ണ് എന്നിവയാണ് നടീല്‍ മിശ്രിതമായി ഏറെ അനുയോജ്യം. ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകമാണെങ്കില്‍ ഏറെ നല്ലത്. അഞ്ചു ദിവസത്തിന് ശേഷം ഇതിലേക്ക് വേണം തൈ നടാന്‍. ഇലകള്‍ മുറിച്ച് നടുകയാണെങ്കില്‍ പെട്ടെന്ന് പുതിയ ശിഖരങ്ങള്‍ വന്നു കൊള്ളും. സാധാരണ ചെടികള്‍ നടുന്നതുപോലെ കുത്തനെയും അല്ലെങ്കില്‍ തണ്ടുകള്‍ മണ്ണില്‍ കിടത്തിയ രൂപത്തിലും നടാം. കിടത്തിയ രൂപത്തില്‍ നടുന്നതാണ് കൂടുതല്‍ ശിഖരങ്ങളും ഇലയുമുണ്ടാകാന്‍ അനുയോജ്യം.
പരിചരണം
വലിയ പരിചരണമൊന്നും ആവശ്യമില്ലാതെ തന്നെ പുതിന വളര്‍ന്നു കൊള്ളും. തടത്തില്‍ ഈര്‍പ്പം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം സ്േ്രപ ചെയ്തു നല്‍കുന്നതാണ് ഉചിതം. മുരിങ്ങയിലെ പിഴിഞ്ഞു ചാറെടുത്ത് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് സ്േ്രപ ചെയ്യുന്നതും ചുവട്ടിലൊഴിക്കുന്നതും നല്ല പോലെ വളരാന്‍ സഹായിക്കും. പച്ചച്ചാണക തെളിയും പുതിനയ്ക്ക് നല്ല വളമാണ്.
ഗുണങ്ങള്‍
ദഹനപക്രിയയ്ക്ക് ഏറെ സഹായകരമാണ് പുതിന. ബിരിയാണി പോലുള്ള വിഭവങ്ങള്‍ കഴിക്കുമ്പോള്‍ കൂടെ പുതിന ചമ്മന്തി നല്‍കുന്നത് ഇതിനാലാണ്. പുതിന, തേന്‍,നാരങ്ങ എന്നിവ ചേര്‍ത്ത് ജ്യൂസ് ചൂടത്ത് ഏറെ അനുയോജ്യമായ പാനീയമാണ്. ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെ വിവിധ ധാതുക്കളാല്‍ പുതിന സമ്പന്നമാണ്, അവ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പ്രധാനമാണ്.
വൈറ്റമിന്‍ എയുടെയും ഫോളേറ്റിന്റെയും നല്ല ഉറവിടമാണ് പുതിന. വിറ്റാമിന്‍ എ കാഴ്ചയ്ക്കും നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. കുട്ടികളിലെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഫോളേറ്റ് വളരെ പ്രധാനമാണ്. പുതിയ പുതിനയില ചവയ്ക്കുകയോ പുതിന ചായ കഴിക്കുകയോ ചെയ്യുന്നത് രോഗകാരണമായ ബാക്ടീരിയകളെ കുറയ്ക്കുന്നതിലൂടെ വായ്‌നാറ്റം മറയ്ക്കാന്‍ സഹായിക്കും.
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
©2025 All rights reserved | Powered by Otwo Designs
Leave a comment