മണ്ണില്‍ ജൈവാംശം നിലനിര്‍ത്താം, വിളവ് വര്‍ധിപ്പിക്കാം

മണ്ണില്‍ ജൈവാംശം നല്ലതു പോലെ നിലനിര്‍ത്തിയാല്‍ മാത്രമേ കൃഷി വിജയിക്കുകയുള്ളൂ. ഇതിനു പഴമക്കാര്‍ പിന്തുടര്‍ന്നിരുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

By Harithakeralam
2023-08-11

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടു പ്രളയങ്ങളും ഇതിനെ തുടര്‍ന്ന് മേല്‍മണ്ണ് ധാരാളം ഒലിച്ചു പോയതുമെല്ലാം ഇതിന് കാരണമാണ്. മണ്ണില്‍ ജൈവാംശം നല്ലതു പോലെ നിലനിര്‍ത്തിയാല്‍ മാത്രമേ കൃഷി വിജയിക്കുകയുള്ളൂ. ഇതിനു പഴമക്കാര്‍ പിന്തുടര്‍ന്നിരുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

1. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ച് നടാതിരിക്കുക. രോഗ കീട ആക്രമണം പകരുന്നത് തടയാം. ഉദാ: മുളക്, വഴുതന, തക്കാളി.

3.രോഗകീടങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുള്ളതും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതുമായ ഇനങ്ങള്‍, ഗുണമേന്മയുള്ള വിത്തുകള്‍ തിരഞ്ഞെടുക്കണം.

4. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുവേണം പച്ചക്കറിക്കൃഷി.

5. വിത്തു പാകുന്നതിനു മുന്‍പ് മണ്ണ് വെയില്‍ കൊള്ളിച്ച് അണുവിമുക്തമാക്കുക.

6. ഏറ്റവും അവസാനം ഉണ്ടാകുന്ന കായ്കള്‍ വിത്തിനെടുക്കരുത്.

7. ഗ്രോ ബാഗില്‍ ആദ്യം പകുതിഭാഗം പോട്ടിങ് മിശ്രിതം നിറച്ചാല്‍ മതിയാകും. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു മിശ്രിതം ചേര്‍ത്തുകൊടുക്കണം.

8. മിശ്രിതം നിറയ്ക്കുമ്പോള്‍ ഗ്രോ ബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളി വച്ച് ചുവട് വൃത്താകൃതിയിലാക്കണം.

9. വിത്ത് നടുന്നതിന് മുന്‍പ് വെള്ളത്തില്‍ കുതിര്‍ക്കുന്നത് പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.

10. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നത് വായു തടസ്സമില്ലാതെ ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.

11. ചെടിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ആവശ്യമില്ലാത്ത ശാഖകള്‍ കോതിനിര്‍ത്തുക.

12. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.

13. വൈകുന്നേരമാണ് തൈകള്‍ പറിച്ചു നടേണ്ടത്.

14. പച്ചക്കറി തടത്തിലും ഗ്രോബാഗിലും നീര്‍വാര്‍ച്ച ഉറപ്പാക്കണം.

15. വിത്ത് തടത്തിലെ ഉറുമ്പ്ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി കറിക്കായം മിശ്രിതം ഉപയോഗിക്കണം.

Leave a comment

വഴുതനയും മുളകും നശിപ്പിക്കുന്ന കീടങ്ങള്‍: ജൈവരീതിയില്‍ തുരത്താനുള്ള മാര്‍ഗങ്ങള്‍

നമ്മുടെ കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. പച്ചക്കറികളില്‍ കീടങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന പരാതി കര്‍ഷകര്‍ക്കെല്ലാമുണ്ട്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണമാണ് ഇതില്‍ പ്രധാനം.…

By Harithakeralam
ഭാരം കുറയ്ക്കാം, ചെടികള്‍ക്ക് നല്ല വേരോട്ടം ലഭിക്കും; ഗ്രോബാഗ് ഇതു പോലെ നിറച്ചു നോക്കൂ

ടെറസിന് മുകളില്‍ പച്ചക്കറി വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്‌നമാണ് ഭാരമുളള ഗ്രോബാഗും ചട്ടികളുമെല്ലാം ചുമക്കുകയെന്നത്. മണ്ണും ചാണകവും ചകിരിച്ചോറുമെല്ലാം ചേര്‍ത്ത മിശ്രിതം നിറയ്ക്കുന്നതോടെ ഗ്രോബാഗും ചട്ടികളുമെല്ലാം…

By Harithakeralam
ടെറസില്‍ കൃഷി പരാജയമാകുന്നുണ്ടോ...? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. കൃഷിയില്‍ പുതിയൊരു തുടക്കത്തിന് പറ്റിയ സമയമാണിപ്പോള്‍, പ്രത്യേകിച്ച് ടെറസ് കൃഷിയില്‍. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. ഗ്രോബാഗ് കൃഷിയാണ് ടെറസില്‍…

By Harithakeralam
കീടങ്ങളെ തുരത്താന്‍ നാടന്‍ പ്രയോഗങ്ങള്‍

നമ്മുടെ കൃഷിയിടത്തിലും സമീപത്തുമുള്ള വിവിധ ചെടികളുടെ ഇലകള്‍ ഉപയോഗിച്ച് മികച്ച കീടനാശിനികള്‍ തയാറാക്കാം. ഇവയ്‌ക്കൊപ്പം ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവ കൂടി ഉപയോഗിച്ചാല്‍ സംഗതി ഗംഭീരമായി.  മിലിമൂട്ട,…

By Harithakeralam
ചെടികള്‍ തഴച്ചു വളരാന്‍ അരി കഴുകിയ വെള്ളം

ഒരു ചെലവുമില്ലാതെ വളരെപ്പെട്ടെന്നു ലഭിക്കുന്ന ലായനി, ജൈവവളമായും വളര്‍ച്ചാ ഉത്തേജകമായുമെല്ലാം ഉപയോഗിക്കാം - അതാണ് അരി കഴുകിയ വെള്ളം. എല്ലാ വീട്ടിലെ അടുക്കളയിലും ഒരു നേരമെങ്കിലും അരി കഴുകിയ വെളളം ലഭിക്കും.…

By Harithakeralam
മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക ശ്രദ്ധ

മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക പരിചരണം. നിലവിലെ കാലാവസ്ഥയെ അതിജീവിച്ച് കറിവേപ്പ് ചെടി ആരോഗ്യത്തോടെ വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
പന്തല്‍ വിളകള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക. പടവലം  , പയര്‍, കോവല്‍ എന്നിവയൊക്കെ മഴക്കാലത്തും…

By Harithakeralam
ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗ് കൃഷി ലാഭത്തിലാക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs