ഇടയ്ക്ക് സെഞ്ച്വറി അടിക്കുന്ന വില, കൃഷി ചെയ്യാന്‍ എളുപ്പം തുടങ്ങി കര്‍ഷകനു നിരവധി ഗുണങ്ങളുള്ള വാഴ ഇനമാണ് ഞാലിപ്പൂവന്‍.
ഇടയ്ക്ക് സെഞ്ച്വറി അടിക്കുന്ന വില, കൃഷി ചെയ്യാന്‍ എളുപ്പം തുടങ്ങി കര്‍ഷകനു നിരവധി ഗുണങ്ങളുള്ള വാഴ ഇനമാണ് ഞാലിപ്പൂവന്‍. എന്നാല്‍ നേന്ത്രനും ചെറുപഴവും റോബസ്റ്റയുമൊക്കെ കൃഷി ചെയ്യുന്ന തരത്തില്‍ ആരും ഞാലിപ്പൂവന്‍ വളര്‍ത്തുന്നില്ല. എല്ലാ കാലത്തും നല്ല വില ലഭിക്കുന്ന ഞാലിപ്പൂവന്‍ കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ഇടത്തരം വാഴ
ഇടത്തരം വലിപ്പവും തടിവണ്ണമില്ലാത്ത ഇനമാണ് ഞാലിപ്പൂവന്‍. രസകദളി, നെയ്പൂവന്‍ എന്ന പേരിലും അറിയപ്പെടുന്നു. ചെറിയ കുലയും കായുമാണ് ഞാലിപ്പൂവന്റെ പ്രത്യേകത. പഴത്തിന് നല്ല മധുരവും പഴത്തൊലിക്ക് കട്ടികുറവുമായിരിക്കും. വാഴയിലക്കും ഞാലിപ്പൂവന്‍ നല്ലതാണ്. ഹോട്ടലുകള്‍, കാറ്ററിങ് ഏജന്‍സികള്‍ തുടങ്ങിയവരെല്ലാം ഞാലിപ്പൂവന്റെ ഇലയ്ക്ക് ആവശ്യക്കാരാണ്.
കൃഷി
മഴക്കാലത്തും കൂടാതെ ജലസേചനം നടത്തിയും കൃഷി ചെയ്യാം. 3-4 മാസം പ്രായമുള്ള നല്ല സൂചിക്കന്നുകള്‍ നടാനുപയോഗിക്കാം. പഴയ വേരുകളും ചതഞ്ഞ ഭാഗങ്ങളും ചെത്തി മാറ്റണം. ഇവയില്‍ ചാണകവും ചാരവും പുരട്ടിവെയിലത്ത് 3-4 ദിവസം ഉണക്കിയതിനുശേഷം തണലില്‍ 15 ദിവസം വരെ നടുന്നതിനു മുന്‍പായി സൂക്ഷിച്ചു വയ്ക്കണം. കുഴികളുടെ മധ്യത്തായി കന്നുകള്‍ കുത്തനെ നടണം. കന്നിന്റെ ചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി വേണം നടാന്‍.
വളപ്രയോഗം രോഗങ്ങള്‍
കമ്പോസ്റ്റ്, ജൈവവളം അല്ലെങ്കില്‍ പച്ചിലവളം എന്നിവ ഒരു കന്നിന് 10 കിലോ എന്ന തോതില്‍ നടുമ്പോള്‍ നല്‍കണം. രോഗം വരാതെ ചെറുത്തുനില്‍ക്കുകയും, മണ്ടയടപ്പു രോഗം രോഗം ബാധിക്കാത്തതുമായ ഇനങ്ങളാണ് ഇവ.
ഇടവിളക്കൃഷി
തെങ്ങ്, കമുങ്ങ് തുടങ്ങിയവയ്ക്കിടയില്‍ ഇടവിളയായി കൃഷിചെയ്യാന്‍ ഞാലിപൂവന്‍ മികച്ചതാണ്. രണ്ട് തെങ്ങുകള്‍ തമ്മില്‍ 7.5 മീറ്റര്‍ ഇടയകലത്തില്‍ 2 വരി ഞാലിപ്പൂവന്‍ വാഴ നടാം. ചുവട്ടില്‍ നിന്നും ഒന്നേ മുക്കാല്‍ മീറ്റര്‍ വരെ തെങ്ങിന്‍ തടത്തിന് വിട്ടു നല്‍കണം. തടത്തിന്റെ അരികില്‍ നിന്നും ഒരു മീറ്റര്‍ വിട്ട് വേണം വാഴ നടാന്‍. അങ്ങിനെ രണ്ട് തെങ്ങിന്റെത് ഇടയിലായി 2 മീറ്റര്‍ ഇടയകലത്തില്‍ 2 വരി വാഴ അതാണ് അതിന്റെ ഒരു കണക്ക്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment