പച്ചമുളകിന്റെ മുരടിപ്പ് മാറ്റാന്‍ ബീറ്റ്റൂട്ട്

കുറഞ്ഞ ചെലവില്‍ വലിയ അധ്വാനമില്ലാതെ തയാറാക്കാവുന്നൊരു ജൈവ ലായനിയുടെ കാര്യമാണിന്നു വിശദമാക്കുന്നത്.

By Harithakeralam
2023-09-21

അടുക്കളത്തോട്ടത്തിലെ പച്ചമുളക് നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. അത്യാവശ്യം വെയില്‍ ലഭിക്കുന്നതു കൊണ്ട് ആരോഗ്യത്തോടെയായിരിക്കും ചെടികളെല്ലാം. എന്നാല്‍ ചില ചെടികള്‍ കായ്ക്കാതെ മുരടിച്ചു നില്‍ക്കുന്നുണ്ടാകും. ഇതിനു നിഷ്പ്രയാസം ചെയ്യാവുന്ന പരിഹാരമാണിന്നു നിര്‍ദേശിക്കുന്നത്.

ബീറ്റ്‌റൂട്ടിന്റെ മാജിക്

ഒരു പച്ചക്കറിച്ചെടിയുടെ മുരടിപ്പ് മാറാന്‍ മറ്റൊരു പച്ചക്കറി സഹായിക്കും. കുറഞ്ഞ ചെലവില്‍ വലിയ അധ്വാനമില്ലാതെ തയാറാക്കാവുന്നൊരു ജൈവ ലായനിയുടെ കാര്യമാണിന്നു വിശദമാക്കുന്നത്. അടുക്കളത്തോട്ടത്തില്‍ നാമെല്ലാം രണ്ടോ മൂന്നോ ചുവട് പച്ചമുളക് ചെടി എന്തായാലും വളര്‍ത്തുന്നുണ്ടാകും. മുരടിപ്പാണ് ഈസമയത്ത് പച്ചമുളകിലുണ്ടാകുന്ന പ്രധാന പ്രശ്നം. എത്ര വളം നല്‍കിയാലും ചെടി വലിയ വളര്‍ച്ച കൈവരിക്കില്ല. ഉണ്ടാകുന്ന മുളകുകളാണെങ്കില്‍ വലിപ്പവും ആകൃതിയുമില്ലാതെയുമിരിക്കും. ഇതിനെല്ലാമുള്ള ഒരു പരിഹാരമാണ് ബീറ്റ്റൂട്ട്.

തയാറാക്കുന്ന വിധം

ഒരു ബീറ്റ്റൂട്ട് എടുത്ത് തൊലിയോടു കൂടി ചെറുതായി മുറിക്കുക. അടപ്പുള്ളൊരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ബീറ്റ്റൂട്ട് കഷ്ണങ്ങള്‍ മാറ്റിയ ശേഷം ഒരു ലിറ്റര്‍ വെള്ളമൊഴിക്കുക. പാത്രം നല്ല പോലെ അടച്ച് അഞ്ച് ദിവസം മാറ്റിവയ്ക്കുക. അഞ്ച് ദിവസം കഴിഞ്ഞ് പാത്രം തുറന്നു നോക്കിയാല്‍ ചോര പോലെ ചുവന്ന ലായനി കാണാം. ഈ ലായനി നല്ല പോലെ അരിച്ചെടുത്ത് ഉപയോഗിക്കാം.

ഉപയോഗിക്കുന്ന വിധം

അരിച്ചെടുത്ത ലായനിയിലേക്ക് ഒരു ലിറ്റര്‍ വെളളം കൂടി ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ഉപയോഗിക്കാന്‍. രാവിലെയും വൈകിട്ടും പച്ചമുളകിന്റെ ചുവട്ടില്‍ ലായനി ഒഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം. പച്ചമുളകിനെപ്പോലെ വഴുതനയ്ക്കും ബീറ്റ്റൂട്ട് ലായനി ഗുണം ചെയ്യും. പൂച്ചെടികള്‍ക്കും ഈ ലായനി തളിക്കുന്നത് നല്ലതാണ്. റോസ്, ആന്തൂറിയം പോലുള്ളവ നല്ല പോലെ പൂക്കാനും ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs