കവുങ്ങുകളുടെ പുറമെയുള്ള ഇലകളില്‍ തുടങ്ങുന്ന മഞ്ഞളിപ്പാണ് രോഗലക്ഷണത്തിന്റെ തുടക്കം. ഈ മഞ്ഞളിപ്പ് കാലക്രമേണ പുതിയ ഇലകളെയും ബാധിക്കുന്നു
കേരളത്തിലെ കവുങ്ങ് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയ പ്രശ്നമാണ് മഞ്ഞളിപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഈ രോഗമിപ്പോള്‍ വ്യാപകമാണ്. മേല്‍മണ്ണിലുണ്ടാകുന്ന മൂലകങ്ങളുടെ അഭാവത്തോടൊപ്പം ലവണാംശത്തില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് പ്രധാനമായും ഈ രോഗാവസ്ഥയ്ക്കു കാരണം.
ലക്ഷണങ്ങള്‍
കവുങ്ങുകളുടെ പുറമെയുള്ള ഇലകളില്‍ തുടങ്ങുന്ന മഞ്ഞളിപ്പാണ് രോഗലക്ഷണത്തിന്റെ തുടക്കം. ഈ മഞ്ഞളിപ്പ് കാലക്രമേണ പുതിയ ഇലകളെയും ബാധിക്കുന്നു. നിറം മാറിയ ഇലകള്‍ കരിഞ്ഞുണങ്ങുന്നു. മൂപ്പെത്തിയതും അല്ലാത്തതുമായ കായ്കള്‍ കൊഴിഞ്ഞു വീഴുന്നു. രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ ഇലകള്‍ മുഴുവനും കൊഴിഞ്ഞ് പോകുകയും മണ്ടഭാഗം കുറ്റിയായി തീരുകയും ചെയ്യുന്നു. തല്‍ഫലമായി കവുങ്ങുകള്‍ പൂര്‍ണ്ണമായും നശിച്ചുപോകുന്നു.
വളപ്രയോഗം
നേരിട്ടുള്ള ഭക്ഷ്യവസ്തുവല്ലാത്തതിനാല്‍ കവുങ്ങിന് രാസവളപ്രയോഗമാണ് നല്ലത്. മണ്ണിനെയും മറ്റുളള വിളകളെയും ബാധിക്കാത്ത രീതിയില്‍ രാസവളപ്രയോഗം നടത്താം. മണ്ണുപരിശോധന അടിസ്ഥാനമാക്കിയുള്ള സംയോജിത വളപ്രയോഗ രീതിയാണ് ഇതിനുള്ള ഏകപരിഹാരം. ഇതിനായി വളപ്രയോഗത്തിനു മുന്‍പ് കവുങ്ങ് ഒന്നിന് 250 ഗ്രാം കുമ്മായം വീതം മണ്ണില്‍ നനവുള്ളപ്പോള്‍ ചേര്‍ത്ത് കൊടുക്കുക. ശേഷം ഒന്നാം വളമായ 220 ഗ്രാം യൂറിയ, 200 ഗ്രാം രാജ്ഫോസ്, 235 ഗ്രാം പൊട്ടാഷ് എന്നിവയും ഒരാഴ്ചയ്ക്ക് ശേഷം 50 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ഓരോ കവുങ്ങിനും ചേര്‍ത്ത് കൊടുക്കുക. ഒരു മാസത്തിനു ശേഷം സിങ്ക്, ബോറോണ്‍ എന്നിവ ലഭിക്കുന്നതിന് വേണ്ടി 100 ഗ്രാം സമ്പൂര്‍ണ്ണ മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. ഇത് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തെളിഞ്ഞ കാലാവസ്ഥയില്‍ തളിച്ച് കൊടുക്കാവുന്നതുമാണ്. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ ഓരോ കവുങ്ങിനും 10 കിലോഗ്രാം ജൈവവളം വീതം ചേര്‍ത്ത് കൊടുക്കുക.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment