തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍ പുറന്തള്ളാന്‍ സഹായിക്കുകയും അതുവഴി ശരീരശുദ്ധി ഉറപ്പുവരുത്തുകയും ചെയ്യുന്നു
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍ പുറന്തള്ളാന്‍ സഹായിക്കുകയും അതുവഴി ശരീരശുദ്ധി ഉറപ്പുവരുത്തുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിവിധിയായി പുനര്‍ന്നവാദി കഷായം കണക്കാക്കപ്പെടുന്നു. തഴുതാമയെ എങ്ങനെ നട്ടുവളര്‍ത്താം എന്നു നോക്കാം. നടീല്‍- ചുവന്ന പൂക്കളോടുകൂടിയ ഇനമാണ് ഇലക്കറിയായി ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ കഷ്ണം മേല്‍മണ്ണില്‍ വേരൂന്നി വളരുന്ന തണ്ട് നടീല്‍ വസ്തുവായി ഉപയോഗിക്കാം. നേര്‍മയായ മേല്‍മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, തരിമണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം പൂച്ചട്ടിയില്‍ നിറയ്ക്കുക. എന്നിട്ട് തഴുതാമയുടെ തണ്ട് ഒന്നോ രണ്ടോ മുട്ട് മണ്ണിനടിയിലാകുംവിധം നടുക. മണ്ണ് ഉണങ്ങാതെ സൂക്ഷിക്കുക. തൂക്കുവെയില്‍ ലഭ്യമായില്ലെങ്കിലും വേഗത്തില്‍ വളരുന്ന സസ്യമാണ് തഴുതാമ. മണ്ണില്‍ അല്‍പ്പം ജലാംശം ലഭ്യമായാല്‍ തഴുതാമ തഴച്ചുവളരും. സണ്‍ഷേഡുകളില്‍ ചീരക്കൃഷി ചെയ്യുന്ന രീതിയില്‍ തഴുതാമക്കൃഷിയും ചെയ്യാം. മുപ്പതു മുതല്‍ നാല്‍പ്പതു സെന്റീമീറ്റര്‍ വരെ അകലം പാലിച്ചേ തണ്ടു വയ്ക്കാവൂ എന്നതാണ് ഏക വ്യത്യാസം. സ്വയംപ്രജനനം- തഴുതാമ ഒരു സ്ഥലത്ത് ഒരിക്കല്‍മാത്രം നട്ടാല്‍ മതിയാകും. കടുത്ത വേനലില്‍ വിളവെടുപ്പ് വേണ്ടിവന്നാല്‍ ജലസേചനം നടത്തണം. സ്വയം വിത്തുവിതയ്ക്കുന്നതും പൂര്‍വാധികം വേഗത്തില്‍ വളര്‍ന്നു പന്തലിക്കുന്നതുമായ ഇലക്കറി വിളയും ഔഷധവുമാണ് തഴുതാമ. വിളവെടുപ്പ്, ഉപയോഗം- ഇലകളും ഇളംതണ്ടും ഉപ്പേരി, തോരന്‍ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കാം. സൂപ്പിനും സലാഡിനും തഴുതാമ ഇല അത്യുത്തമം തന്നെ.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം. 40 സെന്റ്…
തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…
ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…
ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…
നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…
ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…
പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…
© All rights reserved | Powered by Otwo Designs
Leave a comment