കഫക്കെട്ടുമാറ്റാന്‍ പനിക്കൂര്‍ക്ക

കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക.

By Harithakeralam

പണ്ടു കാലത്ത് നമ്മുടെ വീടുകളില്‍ കിണറ്റിന്‍ കരയില്‍ വളര്‍ത്തിയിരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. 'കര്‍പ്പൂരവല്ലി', 'കഞ്ഞിക്കൂര്‍ക്ക' എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും.പനികൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര്‍ കഫത്തിന് നല്ലൊരു ഔഷധമാണ്. ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പനി ,ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ മാറും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. വലിയ രസ്നാദി കഷായം, വാകാദിതൈലം എന്നിവയിലും ഉപയോഗിക്കുന്നു. പനിക്കൂര്‍ക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.

Leave a comment

മന്‍കി ബാത്തില്‍ പരാമര്‍ശിച്ച സുബശ്രീയുടെ ഔഷധത്തോട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം.  40 സെന്റ്…

By Harithakeralam
പെരും ജീരകത്തിന്റെ എരിവ്, നാരങ്ങയുടെ ഗന്ധം : കൊതുകിനെ തുരത്തും

തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…

By Harithakeralam
ചിക്കന്‍ കറി മുതല്‍ നര മാറ്റാനുള്ള എണ്ണ വരെ : റോസ് മേരിയാണ് താരം

ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…

By Harithakeralam
ബിരിയാണിയുടെ രുചി കൂട്ടും സര്‍വ സുഗന്ധി

ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…

By Harithakeralam
അരൂതയുടെ അത്ഭുത ഗുണങ്ങള്‍

നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…

By Harithakeralam
ബുദ്ധി വികസിക്കാന്‍ ബ്രഹ്‌മി

ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…

By Harithakeralam
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…

By Harithakeralam
യൗവനം നിലനിര്‍ത്തും ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രതിവിധി ; അറിയാം തഴുതാമയുടെ ഗുണങ്ങള്‍

ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs