പിത്തവും കഫവും ശമിപ്പിക്കുന്ന കരിങ്ങാലി നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണിത്. ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu) എന്നാണ് ശാസ്ത്രനാമം. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു.
കരിങ്ങാലിയിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ പ്രിയപ്പെട്ട ദാഹശമനിയാണ്. പിത്തവും കഫവും ശമിപ്പിക്കുന്ന കരിങ്ങാലി നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണിത്. ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu) എന്നാണ് ശാസ്ത്രനാമം. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും കരിങ്ങാലി ധാരാളം കാണപ്പെടുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാല്‍ സംസ്‌കൃതത്തില്‍ ഇതിനെ ദന്തധാവനയെന്നും വിശേഷിപ്പിക്കുന്നു. പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം കൂടിയാണിത്. ഇന്ത്യയില്‍ ഹിമാലയ പ്രദേശങ്ങള്‍, പഞ്ചാബ്, വടക്കന്‍ കേരളത്തിലെകാടുകള്‍ എന്നിവിടങ്ങളില്‍ വളരുന്നു. നന്നായി വളര്‍ന്ന കാതലില്‍ പ്രധാനമായി കറ്റെച്ചിന്‍, കറ്റെച്ചു ടാനിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു. കാതല്‍, തണ്ട്, പൂവ് എന്നിവ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിന്‍ ഉപയോഗിക്കുന്നു. രക്തത്തെ ശുദ്ധീകരികരണത്തിനും കുഷ്ടം, ചുമ, ചൊറിച്ചില്‍, കൃമി എന്നിവയെ നശിപ്പിക്കുന്നതിനും കരിങ്ങാലി സഹായിക്കും. പല്ലുകള്‍ക്ക് ബലം നല്‍കാനും ആയുര്‍വേദത്തില്‍ ഈ വൃക്ഷത്തിന്റെ തൊലി ഉപയോഗിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം. 40 സെന്റ്…
തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…
ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…
ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…
നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…
ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…
പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…
© All rights reserved | Powered by Otwo Designs
Leave a comment