കറുത്ത പൊന്നിന്റെ കഥ

By Harithakeralam

കറുത്ത പൊന്നിന്റെ കഥകള്‍ എത്ര പറഞ്ഞാലും തീരില്ല. കുരുമുളകിന്റെ രുചി തേടിയാണ് അറബികളും പോര്‍ച്ചുഗീസുകാരുമടക്കമുള്ള വിദേശികള്‍ കേരളത്തിലേക്ക് എത്തിയത്. ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രത്തില്‍ കുരുമുളകിന്റെ സ്ഥാനം വളരെ വലുതാണ്. വിദേശ നാണ്യം നേടിത്തരുന്നതിലും കുരുമുളക് വലിയ പങ്കാണ് വഹിക്കുന്നത്. കേരളമായിരുന്നു ലോകത്തില്‍ ഏറ്റവും നല്ല കുരുമുളക് ഉപയോഗിച്ചിരുന്നത്. തിരുവാതിര നാറ്റുവേലയില്‍ കുരുമുളകു ചെടി നട്ട് കൃഷി തുടങ്ങിയിരുന്നു നമ്മുടെ പൂര്‍വികര്‍. രോഗങ്ങളും കൃഷി സ്ഥലങ്ങള്‍ കുറഞ്ഞതും കേരളത്തിന്റെ കുരുമുളക് പാരമ്പര്യത്തിന് തിരിച്ചടിയായി. ഒരു കാലത്ത് കേരളത്തിലെ മലയോര പ്രദേശങ്ങളിലെ പ്രധാന വരുമാന മാര്‍ഗം കുരുമുളക് കൃഷിയായിരുന്നു. വയനാട്, ഇടുക്കി ജില്ലകളിലെ പല കുടിയേറ്റ കര്‍ഷകരും ജീവിതം പച്ച പിടിപ്പിച്ചത് കുരുമുളക് കൃഷിയിലൂടെയാണ്. പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിച്ചും ശാസ്ത്രീയമായ രീതി അവലംബിച്ചും നഷ്ടപ്പെട്ടു പോയ കുരുമുളക് കൃഷിക്ക് പുതിയ ജീവന്‍ നല്‍കാന്‍ സാധിക്കും. പ്രധാന ഇനങ്ങള്‍ ഇന്ത്യയില്‍ 75 ഓളം കുരുമുളക് ഇനങ്ങള്‍ കൃഷി ചെയ്ത് വരുന്നു. കേരളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ളതും രോഗപ്രതിരോധ ശക്തി കൂടുതലുള്ളതമായ കരിമുണ്ടയാണ് നാടന്‍ കുരുമുളകിനത്തില്‍ പ്രധാനി. കൊറ്റമാടന്‍, നാരായ കൊടി, നീലമുണ്ടി, കുതിരവള്ളി തുടങ്ങിയ നടന്‍ ഇനങ്ങളും പ്രചാരത്തിലുണ്ട്. കൂടാതെ കുരുമുളക് ഗവേഷണ സ്ഥാപനങ്ങളില്‍ വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള കുരുമുളക് ഇനങ്ങളും വിപണിയിലുണ്ട്.സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ നിന്നു വികസിപ്പിച്ചെടുത്ത ശുഭകര, ശ്രീകര, പഞ്ചമി, പൗര്‍ണമി, ശക്തി, തേവം, ഗിരിമുണ്ട എന്നിവയും കാര്‍ഷിക സര്‍വകലാശാലയുടെ പിയൂര്‍ ഗവേഷണ കേന്ദ്രത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത പിയൂര്‍-1, പിയൂര്‍-2, പിയൂര്‍-3, പിയൂര്‍-4, പിയൂര്‍-5, പിയൂര്‍-6, പിയബര്‍-7 എന്നിവയും പ്രധാനപ്പെട്ടവയാണ്. ഇതില്‍ പൗര്‍ണിമ നിമാ വിരകള്‍ മൂലമുള്ള സാവധാന വാട്ടവും ശക്തി, തേവം എന്നിവ ദൃതവാട്ടത്തെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. മണ്ണും കാലാവസ്ഥയും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാത്രം വളരുന്ന ഒരു വിളയാണ് കുരുമുളക്. ധാരാളം മഴയും ഈര്‍പ്പവും മിതമായ ചൂടും അനുഭവപ്പെടുന്ന പശ്ചിമഘട്ട പ്രദേശമാണ് ഈ വിളയ്ക്ക് ഏറ്റവും അനുയോജ്യം. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കുരുമുളക് കൃഷി ചെയ്യാം. 125 മുതല്‍ 200 സെ.മി തോതില്‍ ക്രമമായ വര്‍ഷപാതം ആവശ്യമാണ്. വിവിധ തരം മണ്ണില്‍ കൃഷി ചെയ്യാമെങ്കിലും ധാരാളം ജൈവാംശമുള്ള തരിയും ചരലും കലര്‍ന്ന ചുവന്ന ലാറ്ററേറ്റ് മണ്ണാണ് ഏറ്റവും അനുയോജ്യം. നടുന്ന രീതി വിത്ത് പാകി മുളപ്പിച്ചും വള്ളികള്‍ വേരുപിടിപ്പിച്ചും കുരുമുളകു തൈകള്‍ ഉണ്ടാക്കാം. വിത്ത് വഴി ഉത്പാദിപ്പിക്കുന്ന തൈകള്‍ക്ക് അമ്മച്ചെടിയുടെ സ്വഭാവ ഗുണങ്ങള്‍ കുറയും. എന്നാല്‍ വള്ളികള്‍ വേരുപിടിപ്പിച്ചെടുത്താല്‍ അമ്മച്ചെടിയുടെ അതേ സ്വഭാവഗുണങ്ങളുള്ള തൈകള്‍ ഉണ്ടാക്കാം. ചെന്തലകളാണ് സാധാരണയായി വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. കൊടികള്‍ നന്നായി വേരുപിടിച്ച് മൂന്നു-നാല് ഇലകള്‍ വന്നതിനുശേഷം മെയ്, ജൂണ്‍ മാസങ്ങളില്‍ മഴ കിട്ടിയാല്‍ തോട്ടങ്ങളില്‍ നടാവുന്നതാണ്. മഴയില്ലെങ്കില്‍ ഈര്‍പ്പം നില നിര്‍ത്താന്‍ ദിവസേന ചെറുതായി നനച്ചു കൊടുക്കണം. നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ആദ്യം വൃത്തിയാക്കണം. കുറച്ച് ചരിവുള്ള പ്രദേശമാണ് കുരുമുളക് കൃഷിക്ക് അനുയോജ്യം. തെക്കുദിശയിലേക്ക് ചരിവുള്ള പ്രദേശങ്ങളില്‍ കുരുമുളക് വള്ളി നടുന്നത് ഒഴിവാക്കുക. ഇത് വേനല്‍കാലത്ത് കൊടികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ ഇടയാക്കും. നല്ല താങ്ങുകാലിനെ ആശ്രയിച്ചാണ് കുരുമുളകു ചെടിയുടെ വളര്‍ച്ചയും നിലനില്‍പ്പും. കോക്രിറ്റ് പോസ്റ്റ്, ഗ്രാനെറ്റ് പില്ലറുകള്‍, തേക്ക്തടി തുടങ്ങിയവ താങ്ങുകാലാക്കാം. ആഴത്തിലുളള വേരുപടലവും ഇല വളര്‍ച്ച കുറവുമുള്ള മരങ്ങളും ഉപയോഗിക്കാം. ഏകവിളയായി കൃഷി ചെയ്യുമ്പോള്‍ മൂന്നു മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയും വരത്തക്കമാണ് നടീല്‍ അകലം ക്രമീകരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ഹെക്ടറിന് ഏകദേശം 1,100 താങ്ങുകള്‍ ആവശ്യമായി വരും. ചരിഞ്ഞ പ്രദേശങ്ങളില്‍ 3ഃ2 മീറ്റര്‍ അകലമാണ് സാധാരണ ഉപയോഗിക്കാറുള്ളത്. നിര്‍ജീവ താങ്ങുകാല്‍ ഉപയോഗിക്കുമ്പോള്‍ 1.5 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമെന്ന തോതിലുള്ള അകലമാണ് തുടരുന്നത്. കൊടി നടല്‍ 50 സെ.മി നീളവും വീതിയും ആഴവുമുള്ള സമചതുര കുഴികള്‍ താങ്ങുന്ന മരത്തില്‍ നിന്നും വടക്കുഭാഗത്ത് 30 സെ.മി അകലത്തിലെടുത്താണ് സാധാരണ കുരുമുളക് വള്ളി നടുന്നത്. നടീല്‍ മിശ്രിതം, മേല്‍മണ്ണ്, ചാണകം എന്നിവ കൂട്ടിക്കലര്‍ത്തി കുഴികള്‍ മൂടിയതിനു ശേഷം പ്രകൃതിദത്തമായ റോക്ക് ഫോസ്ഫേറ്റ്/ ബോ മീല്‍ (150 ഗ്രാം) വേപ്പിന്‍ പിണ്ണാക്ക് (ഒരു കി.ഗ്രാം), ട്രൈകോഡര്‍മ ഹാര്‍സിയാനം (50 ഗ്രാം) എന്നിവ നടുന്ന സമയത്ത് ചേര്‍ത്ത് ഇട്ടു കൊടുക്കുന്നത് നല്ലതാണ്. വള്ളിയുടെ വളര്‍ച്ച ഒരു മീറ്റര്‍ എത്തിക്കഴിഞ്ഞാല്‍ താഴ്ഭാഗത്തുള്ള ഇലകള്‍ പറിച്ചുകളഞ്ഞ് മുക്കാല്‍ ഭാഗം വരെ താങ്ങിനോട് ചേര്‍ത്ത് മണ്ണിട്ടു മൂടണം. ഇങ്ങനെ ചെയ്യുന്നതുമൂലം കൂടുതല്‍ വേര് ഉണ്ടാകുകയും കൂടുതല്‍ പുതിയ തളിരുകള്‍ മുളച്ച് താങ്ങിനു ചുറ്റും കൊടി തിങ്ങി വളരാനും സഹായിക്കും. തണല്‍ ക്രമീകരണം തുറസായ സ്ഥലങ്ങളിലുള്ള ചെറിയ വള്ളികള്‍ക്ക് തണല്‍ നല്‍കി വേനല്‍കാലത്തെ അതിശക്തമായ ചൂടില്‍ നിന്നും സംരക്ഷിക്കണം. ഇതിനുവേണ്ടി ഓലയോ, അല്ലെങ്കില്‍ കവുങ്ങിന്‍ പട്ടയോ ഉപയോഗിക്കാം. മഴക്കാലമായാല്‍ ഇവ എടുത്ത് മാറ്റണം. താങ്ങു മരങ്ങള്‍ വലുതാവുമ്പോള്‍ നേരെ വളരാന്‍ വശങ്ങളിലുള്ള ചില്ലകള്‍ കോതിക്കൊടുക്കുക. താങ്ങുമരം വലുതായാല്‍ തണല്‍ നിയന്ത്രിക്കാനും സൂര്യരശ്മി കൊടികളിലേക്ക് എത്താനും വേണ്ടി ഇടയ്ക്കിടക്ക് കൊമ്പുകള്‍ വെട്ടികൊടുക്കണം. കൊടിക്ക് പുതയിടല്‍ കുരുമുളകു കൊടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ് പുതയിടല്‍. ഈര്‍പ്പം നിലനിര്‍ത്തുക, മണ്ണിലെ താപം നിയന്ത്രിക്കുക, ബാഷ്പീകരണം കുറയ്ക്കുക, കളകളുടെ വളര്‍ച്ച തടയുക, സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, മണ്ണിലെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് പുതയിടല്‍ സഹായിക്കും. കുരുമുളകിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമുള്ള ഈര്‍പ്പത്തിന്റെ അളവ് വ്യത്യാസമാണ്. പുഷ്പിക്കല്‍, തിരിയിടല്‍, തിരിവലുതാവല്‍, കായ്പിടിക്കല്‍ എന്നിവയിലെല്ലാം തന്നെ നനവ് അത്യാവശ്യമാണ്. ഇതിനാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മണ്ണില്‍ ഈര്‍പ്പം നില നിര്‍ത്തുകയും അത്യാവശ്യമായാല്‍ വേനലില്‍ നനച്ചു കൊടുക്കുകയും ചെയ്യണം. ഇടവിളകളും അനുയോജ്യം കുരുമുളക് കൃഷിക്ക് ഇടവിളകളും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ സുഗന്ധവിള വിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനം ഇതു ശാസ്ത്രീയമായി തെളിയിച്ചു. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, തീറ്റപ്പുല്ല്, വാനില തുടങ്ങിയവ കുരുമുളകിന് ചേര്‍ന്ന ഇടവിളകളാണ്. ഉയര്‍ന്നപ്രദേശങ്ങളില്‍ തേയില, കാപ്പി, ഏലം എന്നിവയോടൊപ്പവും കുരുമുളക് കൃഷി ചെയ്യുന്നു. നെല്ല്, പയറുവര്‍ഗമായ പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയ ഏക വര്‍ഷ വിളകളുടെ ഇടയിലും കുരുമുളക് കൃഷി ചെയ്യുന്നു. തെങ്ങ്, കവുങ്ങ് എന്നിവയുടെ ഇടവിളയായി കൃഷിചെയ്യാന്‍ ശ്രീകര, ശുഭകര, പിയൂര്‍- 5 തുടങ്ങിയ ഇനങ്ങള്‍ നല്ലതാണ്. പോഷക ക്രമീകരണം കാലിവളം, കമ്പോസ്റ്റ്, കോഴിവളം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് തുടങ്ങിയവ ജൈവവളമായി ഉപയോഗിക്കാം. ജൈവ വളങ്ങള്‍ മണ്ണില്‍ എത്തുന്നതുവഴി മണ്ണിലെ ജീവകങ്ങളുടെയും പോഷകങ്ങളുടെയും അളവ് കൂടുന്നു. സസ്യങ്ങള്‍ക്ക് ഉപകാരപ്രദമായ സൂക്ഷ്മ ജീവികളുടെയും കുമിളകളുടേയും അളവ് വര്‍ദ്ധിക്കുന്നതു വഴി രോഗങ്ങളുടെയും കീടങ്ങളുടെയും അളവ് കുറയുകയും ചെയ്യും. പച്ചിലകള്‍, ഉണങ്ങിയ ഇലകള്‍, ചാരം, കാലിവളം, പിണ്ണാക്ക് (വേപ്പിന്‍ പിണ്ണാക്ക്), എല്ലുപൊടി എന്നിവയും ജൈവവളങ്ങളായി ഉപയോഗിക്കാം. മേയ് മുതല്‍ ജൂണ്‍ വരെയാണ് ജൈവവളം നല്‍കുവാന്‍ പറ്റിയ സമയം. രോഗങ്ങള്‍ കുരുമുളകിനെ ബാധിക്കുന്ന പ്രധാന രോഗമാണ് സാവധാന വാട്ടം. ഇലകളുടെ മഞ്ഞളിപ്പും കുറേശ്ശേയുള്ള ഇല പൊഴിച്ചിലും തണ്ടിന്റെ അഗ്രഭാഗത്തുള്ള വാട്ടവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗബാധയേറ്റ ചെടികളുടെ മഞ്ഞളിപ്പ് ഒക്ടോബര്‍ - നവംബര്‍ മാസത്തിലാണ് കാണുന്നത്. നല്ല വിളവ് നല്‍കുന്ന കുരുമുളകു ചെടികളിലെ ബാധിക്കുന്ന രോഗമാണ് തിരി കൊഴിയില്‍ രോഗം. വേനല്‍ മഴയും കാലവര്‍ഷവും യഥാസമയം ആവശ്യമായ തോതില്‍ ലഭിക്കാതെ വരുമ്പോഴാണ് രോഗം രൂക്ഷമാകുത്. വിവിധ വൈറസ് രോഗങ്ങളും ചെടികള്‍ക്ക് പിടിപെടാറുണ്ട്. രോഗബാധയുള്ള വള്ളികളുടെ വിളവ് ക്രമേണ കുറഞ്ഞു വരുന്നു. കുകുംബര്‍ മൊസൈക് വൈറസ് , ബാഡ്ന വൈറസ് എന്നീ രണ്ടിനം വൈറസുകളാണ് ഈ രോഗത്തിന് കാരണം. ശല്‍ക്ക കീടങ്ങള്‍, മീലി മുട്ടകള്‍, തണ്ടു തുരപ്പന്‍ എന്നിവയും കുരുമുളകു ചെടിയെ ബാധിക്കുന്ന രോഗമാണ്. പ്രായം കുറഞ്ഞ കൊടികളെയാണ് തണ്ടുതുരപ്പന്‍ ബാധിക്കുക.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 445

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 445
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 445

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 445
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 447

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 447
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 448

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 448
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 448

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 448
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

Leave a comment

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs