സൗന്ദര്യം പകരാന്‍ കസ്തൂരി മഞ്ഞള്‍

കസ്തൂരി മഞ്ഞള്‍ പൊടി ശുദ്ധമായ പനിനീരില്‍ ചേര്‍ത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.

By Harithakeralam

മഞ്ഞളിനോട് സാമ്യമുള്ള സസ്യമാണ് കസ്തൂരി മഞ്ഞള്‍. കര്‍പ്പൂരത്തിന്റെ മണമുള്ള കസ്തൂരി മഞ്ഞള്‍ ത്വക്കിന് നിറം നല്‍കാന്‍ സഹായിക്കുന്നു. കസ്തൂരി മഞ്ഞള്‍ പൊടി ശുദ്ധമായ പനിനീരില്‍ ചേര്‍ത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. മുഖക്കുരു പോകുന്നതിനും മുഖ കാന്തി വര്‍ധിക്കാനുമിത് സഹായിക്കും. ചിക്കന്‍പോക്സ്, മുറിവുകള്‍ എന്നിവ കൊണ്ടു മുഖത്തുണ്ടാകുന്ന കലകള്‍ പോകാനും കസ്തൂരി മഞ്ഞള്‍ അരച്ചിട്ടാല്‍ മതി. തേള്‍,പഴുതാര തുടങ്ങിയ ക്ഷുദ്രജീവികള്‍ കടിച്ചാല്‍ മുറിവില്‍ പച്ച കസ്തൂരി മഞ്ഞള്‍ പുരട്ടുന്നതും നന്ന്. കിഴങ്ങ് തന്നെയാണ് നടീല്‍വസ്തു. തടമൊരുക്കി കിഴങ്ങ് നടുക. തെങ്ങിന്റെ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.

Leave a comment

ചിക്കന്‍ കറി മുതല്‍ നര മാറ്റാനുള്ള എണ്ണ വരെ : റോസ് മേരിയാണ് താരം

ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…

By Harithakeralam
ബിരിയാണിയുടെ രുചി കൂട്ടും സര്‍വ സുഗന്ധി

ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…

By Harithakeralam
അരൂതയുടെ അത്ഭുത ഗുണങ്ങള്‍

നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…

By Harithakeralam
ബുദ്ധി വികസിക്കാന്‍ ബ്രഹ്‌മി

ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…

By Harithakeralam
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…

By Harithakeralam
യൗവനം നിലനിര്‍ത്തും ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രതിവിധി ; അറിയാം തഴുതാമയുടെ ഗുണങ്ങള്‍

ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…

By Harithakeralam
ദാഹശമനിയും ഔഷധവും

കരിങ്ങാലിയിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ പ്രിയപ്പെട്ട ദാഹശമനിയാണ്. പിത്തവും കഫവും ശമിപ്പിക്കുന്ന കരിങ്ങാലി നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണിത്.…

By Harithakeralam
വേപ്പിന്റെ ഗുണങ്ങള്‍

േരു കേള്‍ക്കുമ്പോളേ കയ്പ്പ് മനസില്‍ വന്നു കയറിയിട്ടുണ്ടാകും. എന്നാല്‍ വേപ്പിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്. നിംബാ, വേമ്പക, രമണം, നാഡിക എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ വേപ്പ് അറിയപ്പെടുന്നു. ഏകദേശം പന്ത്രണ്ടു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs