വാഴക്കന്ന് നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വാഴയില്‍ നിന്നു നല്ല വിളവ് ലഭിക്കണമെങ്കില്‍ കന്നു നടുന്നതു മുതല്‍ തന്നെ വിവിധ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

By Harithakeralam

വീട്ടുമുറ്റത്തൊരു വാഴ നടുന്നത് മലയാളികളുടെ ശീലമാണ്. നേന്ത്രന്‍, പൂവന്‍, മൈസൂര്‍ തുടങ്ങിയ വിവിധ തരം വാഴകള്‍ നമ്മുടെ നാട്ടിലുണ്ട്. പഴങ്ങള്‍ കൊണ്ടുള്ള നിരവധി വിഭവങ്ങളും കേരളത്തിലുണ്ട്. വാഴയില്‍ നിന്നു നല്ല വിളവ് ലഭിക്കണമെങ്കില്‍ കന്നു നടുന്നതു മുതല്‍ തന്നെ വിവിധ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


1. വാഴക്കുലയിലെ നേര്‍ച്ചുവട്ടിലും എതിര്‍വശത്തുമുള്ള സൂചിക്കന്നു വേണം തെരഞ്ഞെടുക്കാന്‍. നേന്ത്രന്‍, പൂവന്‍, മൈസൂര്‍ തുടങ്ങി ഏതിനമായാലും ഇതേ മാനദണ്ഡത്തില്‍ കന്നുകള്‍ തെരഞ്ഞെടുക്കുക.

2. വാഴക്കന്ന് ഒരു മാസത്തോളം തണലില്‍ ഉണക്കി സൂക്ഷിക്കുക.

3. ഒരേ വലുപ്പമുള്ള ചെറിയ കന്നുകള്‍ നടാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

4. വാഴക്കന്നിലെ മണ്ണു നീക്കിയ ശേഷം വേപ്പെണ്ണയില്‍ മുക്കിയെടുത്തുണക്കി നട്ടാല്‍ നിമാവിരശല്യം, കൂമ്പടപ്പ് എന്നിവ കുറയും.

5. ചീരക്കൃഷിക്ക് ശേഷം അവിടെ വാഴ നടുന്നത് നല്ലതാണ്. നല്ല വലുപ്പമുള്ള കുലകള്‍ ലഭിക്കാന്‍ ഇതു സഹായിക്കും.

6. വാഴ വയ്ക്കുമ്പോള്‍ കന്നിന്റെ അടിഭാഗം ഏതു ദിശയിലാണോ വരുന്നത് അതിന്റെ നേരേ എതിര്‍ദിശയിലായിരിക്കും കുല വരുന്നത്.

7. വാഴ വച്ച് അദ്യ നാല് മാസം നൂറ് ഗ്രാം വീതം കാലപ്പിണ്ണാക്ക് തടത്തില്‍ ഇട്ട് കൊടുത്താല്‍ വാഴ നല്ല ആരോഗ്യത്തോടെ വളര്‍ന്ന് വന്ന് വലിയ വാഴക്കൊല കിട്ടും.

8. വാഴ നട്ട് രണ്ട് മാസത്തിന് ശേഷം തടമൊന്നിന് ഒരു കിലോ ആട്ടിന്‍കാഷ്ടം കൊടുത്താല്‍ വേരിനു വളര്‍ച്ചയും കായ്കള്‍ക്കു മുഴുപ്പും കിട്ടും.


Leave a comment

കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

നല്ല വെയിലായതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
പക്ഷിപ്പനി: മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട- ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. കൃത്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഇവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ വെറ്ററിനറി…

By Harithakeralam
ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…

By ഡോ. എം. മുഹമ്മദ് ആസിഫ്
കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…

By Harithakeralam
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്

Related News

Leave a comment

© All rights reserved | Powered by Otwo Designs