കൂടുതല്‍ ആദായം നല്‍കുന്ന ഫലവൃക്ഷമാണ് കശുമാവ്. ഏത് തരിശിലും നല്ല വിളവ് ലഭിക്കും. ഇതെല്ലാം മനസിലാക്കി മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കശുമാവ് കൃഷി വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
കടല്‍ക്കാറ്റും മണ്ണൊലിപ്പും തടയാന്‍ പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്നതാണ് കശുമാവ്. ഇതിനാല്‍ പറങ്കിമാവെന്നും കേരളത്തില്‍ കശുമാവിന് പേരുണ്ട്. കശുവണ്ടിയുടെ പരിപ്പ് നിരവധി ഔഷധഗുണങ്ങളാണ് ഉള്ളത്. ഒരു കാലത്ത് നമ്മുടെ കാര്‍ഷിക മേഖലയുടെ സാമ്പത്തികാവസ്ഥയില്‍ കശുമാവിന് വലിയ സ്ഥാനമാണുണ്ടായിരുന്നത്. കശുവണ്ടിക്ക് ലോകമാകെ പ്രചാരം ലഭിച്ചത് കേരളത്തിന്റെ ശ്രമഫലമായാണ്. ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയും തോട്ടണ്ടി ഉത്പാദനവും ഉണ്ടായിരുന് കേരളം ഇപ്പോള്‍ കൃഷിയില്‍ ആറാം സ്ഥാനത്തും തോട്ടണ്ടി ഉത്പാദനത്തില്‍ നാലാം സ്ഥാനത്തുമാണ്. എവിടെയും വളരും കൂടുതല്‍ ആദായം നല്‍കുന്ന ഫലവൃക്ഷമാണ് കശുമാവ്. ഏത് തരിശിലും നല്ല വിളവ് ലഭിക്കും. ഇതെല്ലാം മനസിലാക്കി മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കശുമാവ് കൃഷി വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. 1970ല്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടി ഉത്പാദിപ്പിച്ച് ഒന്നാം സ്ഥാനത്തായിരുന്ന കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ഇപ്പോള്‍ വെറും 83000 മെട്രിക് ടണ്ണാണ്. 1985 ല്‍ 1.38 ലക്ഷം ഹെക്ടര്‍ വിസ്തൃതി ഉണ്ടായിരുന്ന കശുമാവ് കൃഷി 80,000 ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. കശുമാവ് കൃഷിയില്‍ വ്യാപൃതരായിരുന്ന 90% കര്‍ഷകരും റബ്ബര്‍ കൃഷിയിലേക്ക് മാറിയതാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. വന്‍വൃക്ഷമായി പടര്‍ന്നു വളരു കശുമാവില്‍ നിന്നു വിഭിമായി അധികം പടരാത്തതും ഉയരം കുറഞ്ഞതും അത്യുത്പാദന ശേഷിയുമുള്ള ഇനങ്ങളും സുലഭമാണിപ്പോള്‍. നട്ടു മൂന്നാം വര്‍ഷം മുതല്‍ കായ്ഫലം തരുന്ന കശുമാവിനങ്ങള്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച് കര്‍ഷകരില്‍ എത്തിച്ചിട്ടുണ്ട്. ഒരു മരത്തില്‍ നിന്ന് 10 മുതല്‍ 25 കിലോ വരെ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ഇനങ്ങളാണിവ. കാലാവസ്ഥ അനുകൂലവും വേനല്‍കാലത്ത് ചെറിയ തോതില്‍ നനയും നല്‍കിയാല്‍ ഇപ്പോള്‍ ലഭിക്കുന്നതിന്റെ ഇരട്ടി വിളവ് കശുമാവില്‍ നിന്നു കിട്ടും. കശുമാവ് കൃഷി കൂടുതല്‍ വരുമാനം കശുമാവ് തോട്ടങ്ങളില്‍ ഇടവിള കൃഷിയിലൂടെയും കര്‍ഷകര്‍ക്ക് അധിക വരുമാനം നേടാം. റബ്ബര്‍ ടാപ്പിംഗിലെ പോലെ പ്രാവീണ്യവും ഇവിടെ വേണ്ട. പൊഴിഞ്ഞു വീഴു കശുമാങ്ങ പെറുക്കി എടുക്കുകയെന്ന ലളിതമായ ജോലിമാത്രമേ ഇവിടെയുള്ളൂ. കശുമാമ്പഴം പലതരം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. റബ്ബറിന്റെ വിലയിടിവില്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കശുവണ്ടി കൃഷിയിലേക്ക് മടങ്ങുകയാണ് പല കര്‍ഷകരും. റബ്ബറിനെ അപേക്ഷിച്ച് പരിചരണ ചെലവു കുറവാണ്. തോട്ടണ്ടിയുടെ വില ഇപ്പോള്‍ വര്‍ധിച്ചു കൊണ്ടുമിരിക്കുന്നു.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില് ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില് കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment