ഓമന മൃഗങ്ങളുടെ ഓമനത്ത്വം കൂട്ടാം, പഞ്ഞിപോലുള്ള രോമങ്ങള്‍ വൃത്തിയാക്കാം

ഇടതൂര്‍ന്ന രോമങ്ങളില്‍ ചെള്ളുപോലുള്ള പ്രാണികള്‍ വന്നാല്‍ അവയെ ഓമനിക്കുന്ന ഉടമസ്ഥനും അസുഖങ്ങള്‍ വരാം. കൃത്യമായ പരിചണം നല്‍കി ആവശ്യമുള്ള മരുന്നുകള്‍ പുരട്ടി ഇവയെ സംരക്ഷിക്കണം.

By Harithakeralam

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. എന്നാല്‍ കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ ഇവയ്ക്ക് പല അസുഖങ്ങളും വരും. ഇടതൂര്‍ന്ന രോമങ്ങളില്‍ ചെള്ളുപോലുള്ള പ്രാണികള്‍ വന്നാല്‍ അവയെ ഓമനിക്കുന്ന ഉടമസ്ഥനും അസുഖങ്ങള്‍ വരാം. കൃത്യമായ പരിചണം നല്‍കി ആവശ്യമുള്ള മരുന്നുകള്‍ പുരട്ടി ഇവയെ സംരക്ഷിക്കണം. 1. നല്ല പോലെ രോമമുള്ള നായ്ക്കളെയും പൂച്ചകളും ഇടയ്ക്കിടെ ബ്രഷ് ചെയ്യണം. സ്ഥിരമായി ബ്രഷ് ചെയ്യുന്നത് രോമങ്ങള്‍ക്കിടയില്‍ വളരുന്ന പ്രാണികളെ ഒഴിവാക്കാനും രക്തയോട്ടം നന്നാവാനും സഹായിക്കും. 2. രോമമുള്ള ഇനം നായ്ക്കളെ മാസത്തില്‍ ഒരിക്കലെങ്കിലും ഷാംപൂ ഇട്ട് കുളിപ്പിക്കണം. ഷാംപു ശരീരത്തില്‍ പുരട്ടിയ ശേഷം പത്ത് മിനിറ്റെങ്കിലും നിര്‍ത്തി വേണം കുളിപ്പിച്ചെടുക്കാന്‍. ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന ഷാംപൂ മാത്രം ഉപയോഗിക്കുക. 3. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചീപ്പ് ഉപയോഗിച്ചു മുടി ചീകിയൊതുക്കി നല്‍കാം. മുടി കെട്ടു പിണഞ്ഞു കിടക്കുന്ന അവസ്ഥയും സ്ഥിരമായി രോമം കൊട്ടുന്ന അവസ്ഥയും ഇതു മൂലം കുറയുന്നു. നൈസര്‍ഗികമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയം എല്ലായിടത്തും എത്തിപ്പെടുകയും രോമം തിളക്കുമുള്ളതായി മാറുകയും ചെയ്യുന്നു. പരാദ രോഗങ്ങള്‍ മൂലമുണ്ടാകുന്ന വിളര്‍ച്ച, മറ്റ് അസുഖങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയെ ഒരുപരിധി വരെ തടയാം. 4. യജമാനന്റെ സ്നേഹ പരിലാളനകള്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് മൃഗങ്ങള്‍. ബ്രഷ് ചെയ്യുക, കുളിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അവ ഏറെ ആസ്വദിക്കും. അവയുടെ മാനസിക ഉല്ലാസത്തിനുമിത് ഏറെ ഗുണം ചെയ്യും. 5. വീടിന് പുറത്ത് പോയിട്ട് വരുമ്പോള്‍ കൈ കാലുകള്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കാതെ മൃഗങ്ങളെ തലോടരുത്. നമ്മള്‍ വീട്ടിനുള്ളില്‍ വളര്‍ത്തുന്ന പൂച്ചയ്ക്കും നായ്കള്‍ക്കും പല രോഗങ്ങളും ബാധിക്കാന്‍ കാരണമിതാണ്.

Leave a comment

ചെമ്പരത്തി വരിക്ക പ്ലാവ് തൈ നട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വാര്‍ഡ് തല ഫലവൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെമ്പരത്തി വരിക്ക…

By Harithakeralam
കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

മഴ ശക്തമായതോടെ മനുഷ്യര്‍ക്കെന്ന പോലെ നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിവിധ തരത്തിലുളള അസുഖങ്ങള്‍ പിടികൂടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതില്‍ പ്രത്യേക ശ്രദ്ധ നിര്‍ബന്ധമായും നല്‍കേണ്ടവയാണ്…

By Harithakeralam
കന്നുകുട്ടികള്‍ക്ക് വേണം പ്രത്യേക പരിചരണം

കന്നുകുട്ടികള്‍ക്ക് നല്ല പരിചരണം നല്‍കിയെങ്കില്‍ മാത്രമേ ആരോഗ്യത്തോടെ വളരുകയുള്ളൂ. ചെറുപ്പത്തിലേ നല്ല പരിചരണം നല്‍കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല്‍ ഉത്പാദനവും നല്ലതാവൂ. ഇക്കാര്യത്തില്‍…

By Harithakeralam
ഓമന മൃഗങ്ങളുടെ ഓമനത്ത്വം കൂട്ടാം, പഞ്ഞിപോലുള്ള രോമങ്ങള്‍ വൃത്തിയാക്കാം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. എന്നാല്‍ കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍…

By Harithakeralam
കാലാവസ്ഥ മാറുന്നു; കോഴികള്‍ കൃത്യമായി മുട്ടയിടാനുള്ള മാര്‍ഗം

അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി…

By Harithakeralam
കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും…

By Harithakeralam
അജലോകത്ത് പഞ്ചാബിന്റെ പ്രൗഢി, ആദായം കൊണ്ടുവരും ബീറ്റല്‍

ഉയര്‍ന്ന പാല്‍ ഉല്‍പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക.…

By ഡോ. എം. മുഹമ്മദ് ആസിഫ്
ആടുവളര്‍ത്തല്‍: യുവാക്കള്‍ക്കും വീട്ടമ്മാര്‍ക്കും മികച്ച സ്വയം തൊഴില്‍

ഇനി ഇതിനൊന്നും സാഹചര്യമില്ലങ്കില്‍ ദിവസം മുന്നോ നാലോ തവണ പോത്തുകളുടെ ശരീരത്തില്‍ നന്നായി വെള്ളം നനച്ച് നല്‍കണം. പോത്തുകളുടെ ശരീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരുക്കുന്ന ഈ ക്രമീകരണം അവയുടെ തീറ്റ പരിവര്‍ത്തന ശേഷിയും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs