മല്ലിയുടെ അതേ ഗുണനിലവാരം ഉള്ളതും എളുപ്പത്തില്‍ കൃഷി ചെയ്ത് എടുക്കാവുന്നതുമാണ്. മല്ലിയ്ക്ക് പകരം ആഫ്രിക്കന്‍ മല്ലി മതി. മല്ലി ഇലയെക്കാള്‍ ഗന്ധവും രുചിയും ആഫ്രിക്കന്‍ മല്ലിക്കുണ്ട്.
കറി കുട്ടുകളുടെ രുചിയും മണവും വര്‍ദ്ധിപ്പിക്കാന്‍ മലയാളിക്ക് മല്ലിയില കൂടിയെ തീരൂ.ബിരിയാണിയിലും മാംസ വിഭവങ്ങളിലുമെല്ലാം മല്ലി ഇലകള്‍ ചേര്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മല്ലി കൃഷി വളരെ കുറവാണ് കേരളത്തില്‍. നമ്മുടെ കാലാവസ്ഥ മല്ലി കൃഷിക്ക് അത്ര നല്ലതല്ല. കേരളത്തില്‍ വിപണനം ചെയ്യുന്നതില്‍ ഏറെയും അന്യ സംസ്ഥാനത്തുനിന്നാണ് വരുന്നത്. വലിയ തോതില്‍ കീടനാശിനികള്‍ ഇവയില്‍ പ്രയോഗിച്ചിട്ടുമുണ്ടാകും. ഈ പ്രശ്നത്തിനൊരു പരിഹാരമാണ് ആഫ്രിക്കന്‍ മല്ലി.
ആഫ്രിക്കന്‍മല്ലി മല്ലിയുടെ അതേ ഗുണനിലവാരം ഉള്ളതും എളുപ്പത്തില്‍ കൃഷി ചെയ്ത് എടുക്കാവുന്നതുമാണ്. മല്ലിയ്ക്ക് പകരം ആഫ്രിക്കന്‍ മല്ലി മതി. മല്ലി ഇലയെക്കാള്‍ ഗന്ധവും രുചിയും ആഫ്രിക്കന്‍ മല്ലിക്കുണ്ട്. കേരളത്തില്‍ എവിടെയും ഇതു നന്നായി വളരും. മൂന്നോ നാലോ തൈകള്‍ അടുക്കളത്തോട്ടത്തില്‍ നട്ടാല്‍ വര്‍ഷം മുഴുവന്‍ ഇല ലഭിക്കും. പേരുകള്‍ പല വിധം നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. സുഗന്ധ ഇലച്ചെടികളുടെ വിഭാഗത്തില്‍പ്പെടുന്ന ഇവയുടെ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്. ഇലകള്‍ ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകള്‍ ഉള്ളവയുമാണ്.
ഇലയില്‍ മധ്യത്തില്‍ നിന്ന് 10-12 സെന്റിമീറ്റര്‍ നീളത്തില്‍ കുലകളായി വളരും. മുത്ത് ഉണങ്ങിയ വിത്തുകള്‍ നടാനായി ഉപയോഗിക്കാം. നടീല്‍ രീതി തൈകള്‍ തയാറാക്കിയും നേരിട്ടു വിത്തെറിഞ്ഞും ആഫ്രിക്കന്‍ മല്ലി നടാം. ട്രേയിലോ കവറുകളിലോ വിത്ത് നട്ടു തയാറാക്കുന്ന തൈകള്‍ മൂന്നില പ്രായത്തിലാകുമ്പോള്‍ പറിച്ചു നടാം. സാധാരണ രീതിയില്‍ ഗ്രോബാഗും ചട്ടിയുമെല്ലാം തയാറാക്കി തൈ നടാം.
വിത്ത് നേരിട്ടാണ് നടുന്നതെങ്കില്‍ കൃഷിയിടത്തില്‍ പ്രത്യേക തടം തയാറാക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയാണ് തടം തയാറാക്കേണ്ടത്. മണലുമായി ചേര്‍ത്തു തൈകള്‍ നേരിട്ട് ഈ തടങ്ങളില്‍ നടാം. വേനലില്‍ നനച്ചു കൊടുക്കണം. തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോള്‍ ഇലകള്‍ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കില്‍ നല്ല പോലെ ഇല ലഭിക്കും. നട്ടു രണ്ടാം മാസം മുതല്‍ ഇലകള്‍ പറിച്ചു തുടങ്ങാം. ഔഷധ ഗുണവും കറികള്‍ക്കു മുകളില്‍ വിതറാന്‍ മാത്രമല്ല ഔഷധങ്ങള്‍ ഉണ്ടാക്കാനും ആഫ്രിക്കന്‍ മല്ലി ഉപയോഗിക്കുന്നു. വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഇലകളില്‍ നിന്നു തയാറാക്കുന്ന കഷായം നീര്‍ക്കെട്ടിനും വേരില്‍ നിന്നു തയാറാക്കുന്ന കഷായം വയറുവേദനയ്ക്കും ഔഷധമാണ്. പനി, ഛര്‍ദി, പ്രമേഹം എന്നിവയ്‌ക്കെതിരേയുള്ള ഔഷധമായി മല്ലിയില ചായ ഉപയോഗിക്കാം. ഇരുമ്പ്, കാത്സ്യം, റിബോഫ്‌ളേവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഔഷധ ഗുണങ്ങള്‍ ധാരാളമായതില്‍ ഭാവിയില്‍ കേരളത്തില്‍ ആഫ്രിക്കന്‍ മല്ലി കൃഷിക്ക് വലിയ വാണിജ്യ സാധ്യതയാണുള്ളത്.
കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…
തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…
തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…
തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…
കേരളത്തിലെ അഗ്രിബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…
ഇന്ത്യയിലെ ഏറ്റവും വലിയ ഹോര്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ NATIONAL HORTICULTURE FAIR 2025 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ICAR - BENGULURU ല്‍ നടക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഇന്ത്യ എത്രത്തോളം സാങ്കേതികമായി…
തിരുവനന്തപുരം: കൂണ്‍ കൃഷി മേഖല വളരെയധികം ആദായകരമാണെന്നതോടൊപ്പം പ്രോട്ടീന്‍ കലവറയായ കൂണ്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍…
കേരളത്തിലെകാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും സംരംഭകത്വം, മൂല്യ വര്‍ധിത ഉല്‍പ്പന്നനിര്‍മ്മാണം, വിപണി ലക്ഷ്യമിട്ടുള്ള ഉല്പാദനപ്രക്രിയ എന്നിവപ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തുടനീളം നടന്നുവരുന്ന…
© All rights reserved | Powered by Otwo Designs
Leave a comment