ജാതിക്കയും ജാതിപത്രിയും

ജാതിക്കയും ജാതിപത്രിയും ഏറെ വാണിജ്യ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ജാതി.

By Harithakeralam

വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാത്ത നാണ്യവിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ഏറെ വാണിജ്യ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ജാതി. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ജാതി നടുന്നതാണ് നമ്മുടെ കര്‍ഷകരുടെ രീതി. ജാതിക്കയ്ക്കുള്ളിലായി ജാതിക്കുരുവും കറുത്ത കുരുവിനെ പൊതിഞ്ഞ് ചുവ നിറത്തില്‍ ജാതി പത്രിയും കാണാം. എന്നാല്‍ മഞ്ഞ, പിങ്ക്, നിറത്തിലുള്ള പത്രികളും ചില മരങ്ങളില്‍ കാണാറുണ്ട്. ജാതിയുടെ സുഗന്ധത്തിനാധാരം അതില്‍ അടങ്ങിയിരിക്കു മെരിസ്റ്റിസിന്‍ എന്ന രാസവസ്തുവാണ്. ജാതിയില്‍ ആണ്‍, പെണ്‍ വൃക്ഷങ്ങള്‍ വെവ്വേറെ കാണുന്നു. അപൂര്‍വ്വമായി ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന വൃക്ഷങ്ങളും ആണ്‍ പൂക്കളും പെണ്‍ പൂക്കളും ഉണ്ടാകുന്ന വൃക്ഷങ്ങളും കണ്ടു വരാറുണ്ട്. ഒട്ടിക്കല്‍ (ഗ്രാഫ്റ്റിംഗ്) ഒന്നു രണ്ടു വര്‍ഷം പ്രായമായ നാടന്‍ ജാതിയുടെ കൂടത്തൈകള്‍ അത്യുത്പാദന ശേഷിയുള്ള പെണ്‍മരങ്ങളിലെ നേര്‍കമ്പുമായി ചേര്‍ത്ത് ഒട്ടിക്കുന്ന രീതിയാണ് വശം ചേര്‍ത്ത് ഒട്ടിക്കല്‍ അഥവാ അപ്രോച്ച് ഗ്രാഫ്റ്റിംഗ്. തൈകള്‍ നടുന്ന രീതി ജാതികൃഷിക്ക് തണല്‍ അനിവാര്യമാണ്. തെങ്ങിന്‍ തോപ്പില്‍ നാലു തെങ്ങുകള്‍ക്ക് നടുവില്‍ ഒരു ജാതി എന്ന കണക്കിന് തൈ നടാം. ശാഖാശിഖിരങ്ങള്‍ ഒട്ടിച്ച തൈകള്‍ ആണെങ്കിലും തനിവിളയാണെങ്കിലും അഞ്ച്- ആറ് മീറ്റര്‍ ഇടയകലം മതി. ഉദ്ദേശം മൂന്നടി സമചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് ഭാഗികമായി മൂടി അതില്‍ തൈ നടാം. ഒട്ടിച്ച ഭാഗം മണ്ണിനു മുകളില്‍ വരത്തക്കവിധമാണ് ഒട്ടുതൈകള്‍ നടേണ്ടത്. പ്ലാസ്റ്റിക് ഉറ നീക്കി വേരിന് കോട്ടം വരാതെ ഇറക്കി വെയ്ക്കണം. ഒരു കമ്പുനാട്ടി അതില്‍ തൈകള്‍ ചേര്‍ത്ത് കെട്ടി താങ്ങു കൊടുക്കണം. നട്ട ഉടന്‍ തണല്‍ കൊടുക്കണം, കടയ്ക്കല്‍ പുതയിടുകയും വേണം. ഒരു തോട്ടത്തില്‍ പരാഗണം നടത്തി കായ്ഫലം തരാന്‍ ഇരുപത് പെണ്‍ ചെടികള്‍ക്ക് ഒരാണ്‍ ചെടിയെങ്കിലും വേണം. വിള പരിപാലനം ജാതി വേരുകള്‍ ഉപരിതലത്തിലായതിനാല്‍ ആഴത്തിലുള്ള കൊത്തുകിള വേണ്ട. വേനലില്‍ പുതയിടലും നനയും നിര്‍ബന്ധം. ജലസേചനം ജാതിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ജൈവവളങ്ങള്‍ സുലഭമാണെങ്കില്‍ ജൈവകൃഷി അവലംമ്പിക്കാം. ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം, കോഴിക്കാഷ്ഠം, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ സമൃദ്ധമായി ഇട്ടുകൊടുക്കാം. തൈകള്‍ക്ക് 20 കി.ഗ്രാം ജൈവവളം ഒരു വര്‍ഷം പല തവണയായി നല്‍കണം. ഈ അളവ് ക്രമേണ കൂട്ടാം. 15 വര്‍ഷം പ്രായമാകുമ്പോഴേക്കും മരമൊന്നിന് 100 കിലോഗ്രാം തോതിലാക്കണം. മരമൊന്നിന് ഒരു കിലോ എല്ലുപൊടിയും ആറു കിലോ തോതില്‍ ചാരവും നല്‍കുന്നത് വിളവ് കൂട്ടും. വിളവ് എടുപ്പ് വിത്തു മുളപ്പിച്ച തൈകള്‍ ഏഴ്- എട്ടു വര്‍ഷം മുതല്‍ കായ്ക്കും. എന്നാല്‍ ഒട്ടു തൈകള്‍ മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും. സ്ഥായിയായ ഉത്പാദനത്തിന് 10-15 വര്‍ഷം എടുക്കും. ഈ സമയത്ത് ഒരു മരത്തില്‍ നിന്നു 1500-2000 കായ് വരെ ലഭിക്കും. നൂറുവര്‍ഷം വരെ ആയുസുണ്ടെങ്കിലും ഏതാണ്ട് 50- 60 വര്‍ഷം വരെ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ. പ്രധാന വിളവെടുപ്പു കാലം ജൂണ്‍ - ജൂലായ് ഒക്റ്റോബര്‍ നവംബര്‍ മാസമാണ്. വിരിയുന്ന പൂക്കള്‍ ജൂണ്‍-ജൂലായ് മാസം വിളവെടുപ്പിന് പാകമാകും. പാകമായ കായുടെ പുറം തോടുപൊട്ടി കായയും പത്രിയും കാണും വിധമാകും.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs