കേരളത്തിലിത്തവണ മാമ്പഴ ഉത്പാദനം വളരെ കുറഞ്ഞിരിക്കുന്നു. ചൂടില്‍ മാമ്പൂവ് കരിഞ്ഞു പോയതും മാമ്പഴം ചെറുതായപ്പോള്‍ തന്നെ പൊഴിഞ്ഞു വീണതുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
സമ്പന്നമായൊരു മാമ്പഴക്കാലമാണ് കേരളത്തിലുണ്ടായിരുന്നത്. തൊടിയും റോഡരികിലുമെല്ലാം പേരറിയാത്ത എത്രയോ മാവുകള്‍ തല ഉയര്‍ത്തി നിന്നകാലം, അവയില്‍ നിന്നെല്ലാം രുചികരമായ മാമ്പഴം പെറുക്കി കഴിച്ച ഭൂതകാലം നമ്മുടെ മുതിര്‍ന്ന തലമുറയ്ക്കുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യം മാമ്പഴമുണ്ടാകുന്നത് പാലക്കാട് മുതലമടയിലാണ്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം ഇതെല്ലാം ഓര്‍മകള്‍ മാത്രമാക്കുകയാണ്. കേരളത്തിലിത്തവണ മാമ്പഴ ഉത്പാദനം വളരെ കുറഞ്ഞിരിക്കുന്നു. ചൂടില്‍ മാമ്പൂവ് കരിഞ്ഞു പോയതും മാമ്പഴം ചെറുതായപ്പോള്‍ തന്നെ പൊഴിഞ്ഞു വീണതുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവയ്ക്കുളള ജൈവരീതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.
1. കണ്ണിമാങ്ങാപ്പരുവത്തില്‍ വിണ്ടുകീറി പൊഴിയുന്നതും ചെറിയ മാങ്ങയുടെ ചുണ്ടു ഭാഗത്ത് മഞ്ഞ നിറം വന്നശേഷം അവിടെ ചെറിയ പൊട്ടലുണ്ടായി പൊഴിയുന്നതും ബോറോണിന്റെ കുറവാണ്. ഇതു പരിഹരിക്കാന്‍ ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി സ്‌പ്രേ ചെയ്യുക.
2.ഈ വര്‍ഷത്തെ കാലാവസ്ഥ അനുസരിച്ച് ദിവസേന 3 തവണ നനയ്ക്കുന്നത് മാങ്ങാപൊഴിച്ചില്‍ കുറയാന്‍ സഹായിക്കും.
3.കായീച്ച നിയന്ത്രണത്തിനുള്ള ഫിറമോണ്‍കെണികള്‍ മാവില്‍നിന്നു തെല്ലകലെയായി ഇരുവശങ്ങളിലും ഓരോന്നു വീതമെങ്കിലും സ്ഥാപിക്കുക.
4.ഉയര്‍ന്ന താപനില ഉള്ളതിനാല്‍ തുള്ളന്‍ ഇനം പ്രാണികള്‍ പെരുകുന്നതിനുള്ള സാധ്യത കാണുന്നു. വിളക്കുകെണികള്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കുക.
5. നനയ്ക്കുമ്പോള്‍ മഴ പെയ്യുന്നതു പോലെ ഇലകളിലും മറ്റും വെള്ളമെത്തിക്കാന്‍ ശ്രമിക്കുക.
6. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി തടത്തിലൊഴിച്ചു കൊടുക്കാം. പൂക്കളില്‍ സ്േ്രപ ചെയ്യാന്‍ പറ്റുകയാണെങ്കില്‍ ഏറ്റവും നല്ലതാണ്. ഉയരം കുറഞ്ഞ മാവുകളാണെങ്കില്‍ സ്േ്രപ ചെയ്യാം. പൂക്കളുണ്ടാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ സ്യൂഡോമോണസ് ഉത്പാദിപ്പിക്കും.
7. ഈസമയത്ത് തടത്തില്‍ പുതയിട്ടു കൊടുക്കുന്നതും ഗുണം ചെയ്യും. മാവിന്റെ തന്നെ ഇലകള്‍ ഉപയോഗിച്ച് പുതയിടാം. അല്ലെങ്കില്‍ ചകിരി ഉപയോഗിക്കാം.
നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…
© All rights reserved | Powered by Otwo Designs
Leave a comment