കുറ്റിച്ചെടിയായി വളരുന്ന ഇനം വേണം നടാന്‍. പരിചരണത്തിന് എളുപ്പം ഈയിനമാണ്. വള്ളിയായി പടര്‍ന്ന് വളരുന്നതിന് പരിചരണം ഏറെ ആവശ്യമാണ്.
നമ്മുടെ കാലാവസ്ഥയില്‍ നല്ല പോലെ വിളവ് തരുമെങ്കിലും അധികമാരും കൃഷി ചെയ്യാത്ത വിളയാണ് കൊത്തമര. പയറിന്റെ കുടുംബത്തില്‍ വരുമെങ്കിലും കൃഷി ചെയ്യാന്‍ ഏറെ എളുപ്പമാണ് കൊത്തമര. സാധാരണ വള്ളിപ്പയറിനെ പോലെ കീട - രോഗ ആക്രമണവും ഉണ്ടാകില്ല.
വിത്ത് നേരിട്ട് നട്ടാണ് കൊത്തമര കൃഷി ചെയ്യേണ്ടത്. കുറ്റിച്ചെടിയായി വളരുന്ന ഇനം വേണം നടാന്‍. പരിചരണത്തിന് എളുപ്പം ഈയിനമാണ്. വള്ളിയായി പടര്‍ന്ന് വളരുന്നതിന് പരിചരണം ഏറെ ആവശ്യമാണ്. പറിച്ചു നടല്‍ ഈ വിളയ്ക്ക് അനുയോജ്യമല്ല. ഒരു ലിറ്റര്‍ വെളളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് ലയിപ്പിച്ച് അതില്‍ കൊത്തമര വിത്തുകള്‍ ഏകദേശം 10 മണിക്കൂറിട്ട് വച്ച ശേഷം നട്ടാല്‍ രോഗങ്ങളെ അകറ്റാം. മണ്ണിലും ഗ്രോബാഗിലും നടാന്‍ ഈയിനം അനുയോജ്യമാണ്. കുമ്മായ പ്രയോഗം മണ്ണില്‍ നിര്‍ബന്ധമായും നടത്തണം. മണ്ണില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ ഒരടിയെങ്കിലും അകലം പാലിക്കണം. എന്നാല്‍ മാത്രമേ നല്ല പോലെ ഇലകളെല്ലാം വന്ന് കായ്ക്കൂ. നാല് ദിവസം കൊണ്ടു വിത്ത് മുളച്ച് തുടങ്ങും. ഈ സമയത്ത് ചീമക്കൊന്നയില കൊണ്ടു പുതയിട്ട് കൊടുക്കുന്നത് നന്നായിരിക്കും.
ചെടി വളര്‍ന്നു തുടങ്ങിയാല്‍ 10 ദിവസം കൂടുമ്പോള്‍ പൊടിഞ്ഞ ജൈവവളം നല്‍കണം. ചാണകപ്പൊടി, ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം, കമ്പോസ്റ്റ് പോലുള്ളവയാണ് നല്ലത്. ഗ്രോബാഗില്‍ വളര്‍ത്തുന്നവയ്ക്ക് ഇതു പോലെ വളപ്രയോഗം നല്‍കണം. ഇത്തരം പരിചരണം നല്‍കിയാല്‍ വേഗം വളര്‍ന്ന് കായ്ക്കാന്‍ തുടങ്ങും. വലിയ കീട-രോഗ ബാധകള്‍ കൊത്തമരയെ ആക്രമിക്കാറില്ല. ഇതിനാല്‍ പരിചരണം വളരെക്കുറച്ചു മതി.
കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം വൈറ്റമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ കുറയ്ക്കാനിതു സഹായിക്കും.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില് മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്ത്തിയെടുക്കാന് ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള് ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന് പ്രശ്നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള് സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്…
അടുക്കളയില് സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല് പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില് വലിയ മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല് നല്ല പരിചരണം വിളകള്ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല് പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന് അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന് ആഗ്രഹിക്കുന്നവര്…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില് പാവയ്ക്കയ്ക്ക് സ്ഥാനം നല്കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment