മണ്ണിലെ പുളിരസം നിയന്ത്രിച്ചു തക്കാളിക്കൃഷി

തക്കാളിക്കൃഷിയുടെ ആരംഭത്തില്‍ തന്നെ മണ്ണിനെ പാകപ്പെടുത്തണം. തടം തയ്യാറാക്കുമ്പോള്‍ തന്നെ മണ്ണില്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഒരാഴ്ച കഴിഞ്ഞു വേണം തൈ നടാന്‍.

By Harithakeralam
2024-04-16

അടുക്കളയിലെ താരമാണ് തക്കാളി. തക്കാളിയില്ലാത്ത കറിക്കൂട്ടുകള്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ തക്കാളി കൃഷി ചെയ്യുന്ന കാര്യത്തില്‍ നാം വളരെ പുറകിലാണ്. കേരളത്തിലെ മണ്ണ് തക്കാളി കൃഷിക്ക് അത്ര പറ്റിയതല്ല എന്നതാണു പ്രധാന കാരണം. അതായത് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലേയും മണ്ണ് അസിഡിറ്റി അഥവാ പുളിരസം കൂടിയ മണ്ണാണ്. ഇത് തക്കാളിക്ക് യോജിച്ചതല്ല. ഇത്തരം മണ്ണില്‍ തക്കാളി കൃഷി ചെയ്താല്‍ ബാക്റ്റീരിയല്‍ വാട്ടരോഗം വന്നു ചെടി പെട്ടന്നു നശിച്ചുപോകും.

മണ്ണിനെ പാകപ്പെടുത്തല്‍

തക്കാളിക്കൃഷിയുടെ ആരംഭത്തില്‍ തന്നെ മണ്ണിനെ  പാകപ്പെടുത്തണം.  തടം തയ്യാറാക്കുമ്പോള്‍ തന്നെ മണ്ണില്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഒരാഴ്ച കഴിഞ്ഞു വേണം തൈ നടാന്‍. ഒരാഴ്ച്ചകൊണ്ട് മണ്ണിലെ പുളിരസം അഥവാ അസിഡിറ്റി നിയന്ത്രിക്കപ്പെടും. നീറ്റ് കക്ക പൊടിച്ചത്, ഡോളോമെയ്റ്റ്, പച്ചക്കക്കാപ്പൊടിച്ചത് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്ന രീതി എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. ശക്തി, മുക്തി, അനഘ, പൂസാറൂബി, വിജയ്, അക്ഷയ തുടങ്ങിയവയാണ്  കേരളത്തിലെ കൃഷിക്ക് പറ്റിയ ഇനങ്ങള്‍.

നടുന്ന രീതി

ചാണകപ്പൊടിയും ജൈവവളങ്ങളും ചേര്‍ത്ത് തടമൊരുക്കുകയാണ് ആദ്യത്തെ പടി. ചാണകപ്പൊടിയുടെ കൂടെ ട്രൈകോഡര്‍മ ചേര്‍ക്കുന്നത് ഗുണം ചെയ്യും. വിത്ത് പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാനാവും. 50 - 60 സെ.മി .അകലത്തില്‍ തൈകള്‍ നടാം. തൈ വലുതാകുന്ന മുറയ്ക്ക് ചെറിയ കമ്പ് ഉപയോഗിച്ച് ചെടിക്ക് ഊന്നു കൊടുക്കുന്നത് തക്കാളി തൂങ്ങിക്കിടന്ന് വളരാന്‍ സഹായിക്കും. തൈചീയല്‍, മഞ്ഞളിപ്പ് രോഗം, ബാക്ടീരിയല്‍ വാട്ടം എന്നീ രോഗങ്ങള്‍ ഏതു സമയത്തും ചെടിയെ ആക്രമിക്കാം. തൈ ചീയല്‍ രോഗം ഒഴിവാക്കാന്‍ വെള്ളം കെട്ടി കിടക്കാത്ത സ്ഥലങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍.

 ഗ്രോബാഗില്‍ മികച്ച വിളവ്

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന വിളയാണ് തക്കാളി. ഗ്രോബാഗില്‍ തക്കാളി നടുമ്പോഴും ഒരു ബാഗില്‍ ഒരു പിടി കുമ്മായമെന്ന കണക്കിന് ഒരാഴ്ച്ചയെങ്കിലും മുമ്പ് ചേര്‍ക്കണം.  അതിന് ശേഷം വേണം നടീല്‍ മിശ്രിതം തയ്യാറാക്കാന്‍. കൂടാതെ തൈ വലുതാകുന്ന മുറയ്ക്ക് സ്യൂഡോമോണസ് ലായനി പത്ത് ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് നന്നായി ഇളക്കി തൈയുടെ ചുവട്ടിലും ചെടിയിലും തളിക്കാം. ഇത് ബാക്റ്റീരിയല്‍ വാട്ടരോഗത്തില്‍ നിന്ന് ചെടിക്ക് സംരക്ഷണം ലഭിക്കും. വളപ്രയോഗവും പരിപാലനവുമെല്ലാം മേല്‍പ്പറഞ്ഞപ്പോലെ തന്നെ ചെയ്താല്‍ മതി.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs