കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

വളങ്ങളും കീടനാശിനികളും ലായനി രൂപത്തില്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

By Harithakeralam
2024-04-15

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി രൂപത്തില്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ കീടനാശിനികള്‍ പ്രയോഗിക്കുക. സമയം വൈകും തോറും ചെടി നശിക്കാനും വിളവ് കുറയാനും കാരണമാകും.  ഇതിനാല്‍ എത്രയും പെട്ടെന്ന് കീടങ്ങളെ ഇല്ലാതാക്കാന്‍ കീടനാശിനികള്‍ പ്രയോഗിക്കുക.  

2. ഒറ്റയടിക്ക് കീടനാശിനികള്‍ പ്രയോഗിക്കരുത്, ആദ്യമൊരു പരീക്ഷണമെന്ന നിലയില്‍  ചെടിയുടെ ഒരു ചെറിയ ഭാഗത്ത് തളിക്കുക. തുടര്‍ന്ന് ഒരു അരമണിക്കൂറെങ്കിലും കാത്തിരിക്കുക.  സ്‌പ്രേ ചെയ്ത ഭാഗം വാടിപ്പോകുകയോ, പൊള്ളലേല്‍ക്കുകയോ, നിറം മാറികയോ ചെയ്താല്‍ ലായനി വീണ്ടും നേര്‍പ്പിച്ച് പ്രയോഗിക്കാം, അല്ലെങ്കില്‍ വേറെ ഉപയോഗിക്കാം. കുഴപ്പമൊന്നുമില്ലെങ്കില്‍ അതു തന്നെ തുടര്‍ന്നു പ്രയോഗിക്കാം.

3. ഇലകള്‍ക്ക് താഴെയുള്ള ഭാഗത്ത് ലായനി നിര്‍ബന്ധമായും തളിക്കണം.  ഇവിടെയാണ് കീടങ്ങള്‍ ഒളിച്ചിരിക്കുന്നതും  ആക്രമിക്കുന്നത്.

4. മഴയുള്ള ദിവസങ്ങളില്‍ വളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നത്  ഒഴിവാക്കുക,  മഴയത്ത് ഇവയെല്ലാം  ഒഴുകി പോകും, ഫലം കുറയും.

5. വൈകുന്നേരം അതായത് സൂര്യന്‍ അസ്തമിച്ചതിന് ശേഷം കീടനാശിനികള്‍ പ്രയോഗിക്കാം.  

6. മഴ പോലെ നല്ല വെയിലുള്ള ദിവസവും കീടനാശിനി പ്രയോഗം ഒഴിവാക്കണം. ചെടി ഉണങ്ങിപ്പോകാനിതു കാരണമാകും.

7. കൃത്യമായ ഇടവേളകളില്‍ കീടനാശിനികള്‍ പ്രയോഗിക്കുക. ഒറ്റ ദിവസം കൊണ്ട് ഫലം കണ്ടെന്നു വരില്ല. പതിവായി ഉപയോഗിച്ചാല്‍ പിന്നെ കീടങ്ങളും രോഗങ്ങളും പ്രദേശത്തേക്ക് എത്തിനോക്കില്ല.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs