വിഷയത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് ആദ്യ വാര്‍ത്ത വായിച്ചത് സി. അച്യുതമേനോന്‍ മന്ത്രിസഭയിലെ കൃഷിമന്ത്രി വക്കം പുരുഷോത്തമന്‍.
ആകാശവാണിയിലെ കാര്‍ഷിക വാര്‍ത്തകള്‍ക്ക് 50 വര്‍ഷം തികഞ്ഞു. രാജ്യത്താദ്യമായി കാര്‍ഷിക വാര്‍ത്തകള്‍ക്കുമാത്രമായൊരു ബുള്ളറ്റിന്‍ തുടങ്ങുകയായിരുന്നു തിരുവനന്തപുരം ആകാശവാണി. 1974 ഏപ്രില്‍ 14 വിഷുദിനം അതിനായി തെരഞ്ഞെടുത്തു. കര്‍ഷകര്‍ക്കുള്ള വിഷുക്കൈനീട്ടമായാണ് അതന്നു വിശേഷിപ്പിക്കപ്പെട്ടത്. വിഷയത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് ആദ്യ വാര്‍ത്ത വായിച്ചത് സി. അച്യുതമേനോന്‍ മന്ത്രിസഭയിലെ കൃഷിമന്ത്രി വക്കം പുരുഷോത്തമന്‍.
ആദ്യ കാര്‍ഷികവാര്‍ത്തയ്ക്ക് വിഷുദിനമായ ഞായറാഴ്ച 50 തികഞ്ഞു. രാവിലെ ഏഴുമണിക്കുള്ള അഞ്ചമിനിറ്റു വാര്‍ത്ത ഇപ്പോഴും തുടരുന്നു. കൃഷിവകുപ്പിന്റെ വിജ്ഞാന വ്യാപന സ്ഥാപനമായ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മേധാവിയും പ്രമുഖ കൃഷിശാസ്ത്രജ്ഞനുമായിരുന്ന ആര്‍. ഹേലിയുടെ ആശയമായിരുന്നു കാര്‍ഷികവാര്‍ത്തകള്‍.
1966-ല്‍ ത്തന്നെ ആകാശവാണിയില്‍ വൈകീട്ട് 6.50 മുതല്‍ അരമണിക്കൂര്‍ വയലും വീടും പരിപാടി തുടങ്ങിയിരുന്നു. ഇപ്പോള്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെയുള്ള പുലര്‍വെട്ടം പരിപാടിയുടെ ആദ്യഭാഗമാ യാണ് കാര്‍ഷിക വാര്‍ത്തകള്‍ നല്‍കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…
തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി…
© All rights reserved | Powered by Otwo Designs
Leave a comment