കീടങ്ങളും രോഗങ്ങളും ഇഞ്ചി, മരച്ചീനി എന്നിവയെ ആക്രമിക്കുന്നുണ്ട്
മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു. നിലവില്‍ ഈ രണ്ടു വിളകളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍.
ഇഞ്ചിയുടെ തണ്ടില്‍, മണ്ണിനോട് ചേര്‍ന്ന ഭാഗത്ത് വെള്ളത്തില്‍ കുതിര്‍ന്നത് പോലെയുള്ള ലക്ഷണം കാണാം. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവും. രോഗബാധയേറ്റ ഭാഗങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും രോഗം ബാധിച്ച ഇഞ്ചിയുടെ കാണ്ഡങ്ങള്‍ മൃദുവായി തീരുകയും ചെയ്യുന്നു. നിയന്ത്രണ മാര്‍ഗങ്ങള്‍ ഇവയാണ്.
1. കീട വിമുക്തമായ ചെടികളില്‍ നിന്ന് മാത്രം കമ്പുകള്‍ നടാനെടുക്കുക.
2. നടുന്നതിന് മുമ്പ് നടില്‍ വസ്തുക്കള്‍ കീട വിമുക്തമാക്കുന്നതിന് 1 ശതമാനം വീര്യത്തില്‍ ഡൈമെത്തോയേറ്റില്‍ മുപ്പതു മിനുട്ട് മുക്കി വക്കുക.
3. സിടിസിആര്‍ഐ വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളായ 7-10 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ലായനിയാക്കി തളിക്കുക.
4. വേപ്പെണ്ണ 10 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ 5 മില്ലി സോപ്പ് ലായനി ചേര്‍ത്ത് ഒരാഴ്ച ഇടവിട്ട് രണ്ടു പ്രാവശ്യം തളിക്കുക.
5. ഇമിഡക്‌ളോറോപിഡ് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി സ്‌പ്രേ ചെയ്യാം.
6. ക്ലോര്‍പൈറിഫോസ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ മണ്ണില്‍ ഒഴിച്ചു കൊടുക്കുക.
മരച്ചീനിയില്‍ മിലിമൂട്ടകളുടെ ആക്രമണം വ്യാപകമാകുന്നതായി കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍.
1. കീട വിമുക്തമായ ചെടികളില്‍ നിന്ന് മാത്രം കമ്പുകള്‍ നടാനെടുക്കുക.
2. നടുന്നതിന് മുമ്പ് നടില്‍ വസ്തുക്കള്‍ കീട വിമുക്തമാക്കുന്നതിന് 1 ശതമാനം വീര്യത്തില്‍ ഡൈമെത്തോയേറ്റില്‍ മുപ്പതു മിനുട്ട് മുക്കി വക്കുക.
3. സിടിസിആര്‍ഐ വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളായ 7-10 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ലായനിയാക്കി തളിക്കുക.
4. വേപ്പെണ്ണ 10 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ 5 മില്ലി സോപ്പ് ലായനി ചേര്‍ത്ത് ഒരാഴ്ച ഇടവിട്ട് രണ്ടു പ്രാവശ്യം തളിക്കുക.
5. ഇമിഡക്‌ളോറോപിഡ് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി സ്‌പ്രേ ചെയ്യാം.
6. ക്ലോര്‍പൈറിഫോസ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ മണ്ണില്‍ ഒഴിച്ചു കൊടുക്കുക.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment