കരളിനെ കാക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

കരള്‍ സംബന്ധമായ അസുഖങ്ങളിപ്പോള്‍ നിരവധി പേര്‍ക്കുണ്ട്. ഭക്ഷണ രീതിയില്‍ വന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്

By Harithakeralam
2024-04-16

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. കരള്‍ സംബന്ധമായ അസുഖങ്ങളിപ്പോള്‍ നിരവധി പേര്‍ക്കുണ്ട്. ഭക്ഷണ രീതിയില്‍ വന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍.

1. പഞ്ചസാര

ആരോഗ്യമായി ജീവിക്കാന്‍ മധുരം ഒഴിവാക്കിയേ പറ്റൂ.  കരള്‍ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. അമിതമായി പഞ്ചസാര കഴിക്കുമ്പോള്‍ ശരീരത്തില്‍ അമിതമായ കൊഴുപ്പുകള്‍ ഉണ്ടാകുന്നു. അത് ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിച്ചേക്കാം.

2. കൃത്രിമ പാനീയങ്ങള്‍  

സോഡ, കോള തുടങ്ങിയ എയറേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കരുത്. ഇവ കരളിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കും. ഇതില്‍ ചേര്‍ത്തിരിക്കുന്ന കളറുകളും പഞ്ചസാരയുമെല്ലാം പ്രശ്‌നമാണ്.

3. ഉപ്പ് കുറയ്ക്കുക

ഉപ്പിന്റെ അമിതമായ ഉപയോഗം കരളിനെ കുഴപ്പത്തിലാക്കും. രക്ത സമര്‍ദം വര്‍ധിക്കാനും ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് കാരണമാകും.

4. പാക്കറ്റ് ഭക്ഷണങ്ങള്‍

പൂരിത കൊഴുപ്പും സോഡിയവും കൂടുതലായതിനാല്‍ ചിപ്സ്, ഉപ്പിട്ട ബിസ്‌ക്കറ്റ്, ലഘുഭക്ഷണം തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുകന്നതാണ് നല്ലത്. ഇവ ഫാറ്റി ലിവര്‍ രോഗത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.

5.മാംസാഹാരം

വറുത്തും പൊരിച്ചുമെല്ലാം മാംസാഹാരം സ്ഥിരമായി കഴിക്കുന്നതും കരളിന് പണിയാണ്. ചുവന്നതും സംസ്‌കരിച്ചതുമായ മാംസങ്ങള്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs