ഗ്രോബാഗിലും ചട്ടിയിലുമൊക്കെ കൃഷി ചെയ്തിരിക്കുന്നവര്‍ക്ക് കീടങ്ങളെ തുരത്താന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണിത്.
വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജൈവ കീടനാശിനിയാണ് വേപ്പിലക്കഷായം. ഗ്രോബാഗിലും ചട്ടിയിലുമൊക്കെ കൃഷി ചെയ്തിരിക്കുന്നവര്‍ക്ക് കീടങ്ങളെ തുരത്താന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണിത്. വീട്ടില്‍ തന്നെ നിഷ്പ്രയാസമിതു തയാറാക്കാം.
ആര്യവേപ്പില, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി എന്നിവയാണ് വേപ്പിലക്കഷായം തയാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. വെളുത്തുള്ളി രണ്ടു പിടിയുണ്ടായിരിക്കണം. മഞ്ഞള്‍പ്പൊടി ഒരു 100 ഗ്രാം കരുതണം. ആര്യവേപ്പില കഴിയുന്ന അത്രയും ശേഖരിക്കുക.
മിക്ക വീട്ടിലും ഉപയോഗിക്കാത്ത പഴയ കുക്കര്‍ ഒരെണ്ണം മൂലയ്ക്കിരിപ്പുണ്ടാകും. ഇതു പൊടിതട്ടിയെടുക്കുക, എന്നിട്ട് ഇലയും മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയുമിട്ട് നല്ല പോലെ തിളപ്പിക്കുക. തുടര്‍ന്ന് ലായനി വറ്റിച്ചെടുത്താല്‍ വേപ്പിലക്കഷായം റെഡി. രൂക്ഷ ഗന്ധമുണ്ടാകുമെന്നതിനാല്‍ ഉപയോഗം അവസാനിപ്പിച്ച പാത്രങ്ങളാണ് തയാറാക്കാന്‍ നല്ലത്.
ലായനി വെള്ളത്തില്‍ ചേര്‍ത്തു നേര്‍പ്പിച്ച ശേഷം വേണം ഉപയോഗിക്കാന്‍. ആഴ്ചയില്‍ ഒരു തവണ ചെടികളില്‍ തളിച്ചാല്‍ മിക്ക കീടങ്ങളും നശിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment