കൃഷിയില്‍ തുടക്കക്കാരാണോ.... നല്ല വിളവ് ലഭിക്കാന്‍ സഹായിക്കുന്ന ചില നാട്ടറിവുകള്‍
അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് പേടി സ്വപ്നമാണ് പച്ചക്കറികളെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ- കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു മികച്ച വിളവു ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.
1. മണ്ണിലെ അമ്ലത്വം കുറയ്ക്കാന്‍ കുമ്മായം ചേര്‍ത്തതിന് ശേഷം ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞ ശേഷമേ തൈയോ വിത്തോ നടാവു.
2. വെണ്ട, പയര്‍, പാവല്‍, പടവലം തുടങ്ങിയ വിത്തുകള്‍ ഒരു മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് വെച്ചതിന് ശേഷം നട്ടാല്‍ പെട്ടന്ന് കിളിത്തുവരും.
3. തൈയാണ് നടുന്നതെങ്കില്‍ മൂന്ന് നാല് ദിവസത്തെയ്ക്ക് ശക്തമായ മഴ/വെയില്‍ എന്നിവയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ തണല്‍ നല്‍കണം.
4. പച്ചക്കറി തൈ/ വിത്ത് എന്നിവ നടുന്ന തടങ്ങള്‍ മഴക്കാലത്ത് അല്‍പ്പം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടങ്ങള്‍ താഴ്ത്തിയും വേണം ചെയ്യാന്‍.
5. നല്ല ആരോഗ്യമുള്ള രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നു മാത്രം വിത്ത് ശേഖരിക്കുക.
6. വിത്തിനായി ആദ്യത്തെ വിളവില്‍ നിന്നു തന്നെ നല്ലതു നോക്കിയെടുക്കണം.
7. വിത്ത് /തൈ നടുന്നതിന് മുന്നേ തന്നെ കമ്പോസ്റ്റ്, ജൈവ വളങ്ങള്‍ എന്നിവ കൂട്ടി തടങ്ങള്‍ തയ്യാറാക്കണം. ഇങ്ങനെ ചെയ്താല്‍ തടങ്ങള്‍ ജൈവ സമ്പുഷ്ടമാകും ചെടികള്‍ കരുത്തോട വളരുകയും ചെയ്യും.
8.ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ തന്നെ തുടര്‍ച്ചയായി ഒരേ മണ്ണില്‍ കൃഷി ചെയ്യാതിരിക്കുക.
9. തക്കാളി, വഴുതന, മുളക് എന്നീ വിളകള്‍ വാട്ടരോഗം പെട്ടെന്നു ബാധിക്കുന്ന ഇനങ്ങളാണ്. ഇത് നിയന്ത്രിക്കാന്‍ മണ്ണിന്‍ ടോളോമെയ്റ്റ് ചേര്‍ക്കണം.
10.ജൈവ കീടനാശിനികള്‍ ഇലകളില്‍ തളിക്കുമ്പോള്‍ രണ്ട് വശവും തളിക്കുക
ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍…
ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…
തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
© All rights reserved | Powered by Otwo Designs
Leave a comment