സേഫ് ടു ഈറ്റ് പച്ചക്കറികളും പഴങ്ങളും പാലുമെല്ലാം ഉത്പാദിപ്പിച്ചു മറ്റു വന്‍കിട സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്.
മഴയുള്ള വൈകുന്നേരമാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മലബാറിന്റെ മൊണ്ടാന എസ്‌റ്റേറ്റിലെത്തുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നിന്‍ ചെരുവുകളില്‍ ഫലവൃക്ഷലതാദികള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. പച്ചപ്പു നിറഞ്ഞ കുന്നുകള്‍ക്ക് മഴയില്‍ പ്രത്യേകഭംഗി. ഭാവിയില്‍ കേരളത്തിന് സുരക്ഷിത ഭക്ഷണം നല്‍കുവാനുള്ള തുടക്കം ഈ ഹരിത ഭൂമിയില്‍ നിന്നുമാരംഭിച്ചു കഴിഞ്ഞു. സേഫ് ടു ഈറ്റ് പച്ചക്കറികളും പഴങ്ങളും പാലും… ജനങ്ങള്‍ക്ക് സുരക്ഷിതഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ തമ്പ് പദ്ധതി മലബാര്‍ ഗ്രൂപ്പ് നടപ്പിലാക്കുന്നത്. നല്ല ഭക്ഷണം നല്‍കുക, ആരോഗ്യമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിന് മാതൃകയാവുകയാണ് മലബാര്‍ ഗ്രൂപ്പ്. സേഫ് ടു ഈറ്റ് പച്ചക്കറികളും പഴങ്ങളും പാലുമെല്ലാം ഉത്പാദിപ്പിച്ചു മറ്റു വന്‍കിട സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്.
സ്വയം മാതൃകയാവുന്ന ചെയര്‍മാന്‍
കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത വസ്തുക്കള്‍ മാത്രം കടയില്‍ നിന്നു വാങ്ങിയിരുന്ന കുടുംബത്തിലാണ് ജനിച്ചതെന്ന് എം.പി. അഹമ്മദ് പറഞ്ഞു. പച്ചക്കറികളും നെല്ലും പഴങ്ങളുമെല്ലാം വീട്ടില്‍ ധാരാളം കൃഷി ചെയ്തിരുന്നു. ശുദ്ധമായ ഭക്ഷണം കഴിച്ചാണ് വളര്‍ന്നത്. ഈ ഭാഗ്യം പുതിയ തലമുറയ്ക്കും പകര്‍ന്നു നല്‍കണം. ഈ ലക്ഷ്യത്തോടെയാണ് മലബാര്‍ ഗ്രൂപ്പിന്റെ ഗ്രീന്‍ തമ്പിന്റെ പ്രവര്‍ത്തനം. പൂര്‍ണ്ണമായി ജൈവ കൃഷി ചെയ്യുക എന്നതു കര്‍ഷകന് നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. വിഷമില്ലാത്ത രീതിയില്‍ സുരക്ഷിതമായ ഭക്ഷണം എത്തിക്കുക എന്നതാണ് ലക്ഷ്യം. മാരകമായ കീടനാശിനികളുടെ ഉപയോഗം ഇല്ലാതെ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിളയിച്ചെടുത്താല്‍ മാത്രമേ കര്‍ഷകന് നിലനില്‍പ്പുണ്ടാകൂ. കര്‍ഷകന് സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്ന കാലം വരണം. എത്ര വലിയ ആളായാലും ഏതു മേഖലയില്‍ ജോലി ചെയ്യുകയാണെങ്കിലും അവര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നത് കര്‍ഷകനാണ്. അതിനാല്‍ കൃഷി സ്‌കൂളുകളില്‍ പഠനവിഷയമാക്കി മാറ്റണം.
നാം എല്ലാവരും കര്‍ഷകരായി മാറുക. നഗരങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം കൃഷി സജീവമാവണം. പുതുതലമുറ കൃഷിയെ ഒരു ഹോബിയായി സ്വീകരിക്കണം. സംഘം ചേര്‍ന്നു കൃഷി ചെയ്താല്‍ ആവശ്യമുള്ളവ കൈമാറ്റം ചെയ്യാനും സാധിക്കും. സംഘം ചേര്‍ന്ന് കൃഷി ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ജാതിക്കും മതത്തിനും മറ്റുവേര്‍തിരിവുകള്‍ക്കും അതീതമായി മനുഷ്യന്‍ പരസ്പര സ്‌നേഹത്തോടെ ജീവിക്കാന്‍ കൃഷി സജീവമാകേണ്ടത് ആവശ്യമാണ്. പരസ്പരം പങ്കുവെച്ച് ജീവിക്കുന്ന കാര്‍ഷിക സംസ്‌കാരം തിരിച്ചെത്തിയാല്‍ നല്ലൊരു നാടിനെ നമുക്ക് കെട്ടിപ്പടുക്കാം. കീടനാശിനികള്‍ കലര്‍ന്ന ഭക്ഷണം കഴിച്ച് രോഗികളായി മാറി സമ്പാദ്യം മുഴുവന്‍ ആശുപത്രിയില്‍ കൊണ്ടു പോയി കൊടുക്കുന്നതിലും നല്ലതാണ് സ്വയം കൃഷി ചെയ്യുന്നത്-എം.പി. അഹമ്മദ് പറഞ്ഞു. ഭാര്യ സുബൈദയും എല്ലാ പിന്തുണയുമായി അഹമ്മദിനൊപ്പമുണ്ട്.
മനം കവരും മൊണ്ടാന എസ്‌റ്റേറ്റ്
മലബാര്‍ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന മൊണ്ടാന എസ്റ്റേറ്റിലാണ് വിവിധ തരം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്. നൂറ്റമ്പതേക്കറിലധികം സ്ഥലത്താണ് മൊണ്ടാന എസ്റ്റേറ്റ് പരന്നു കിടക്കുന്നത്. അത്യാധുനിക വില്ലകളും ഓഫീസുകളുമുള്ള എസ്റ്റേറ്റ് തികച്ചും പ്രകൃതി സൗഹാര്‍ദ്ദപരമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെട്ടിടങ്ങളുടെ ചുമരുകള്‍ പോലും പച്ച പുതച്ചിരിക്കുന്നു. പഴവര്‍ഗ്ഗങ്ങളുടെ വലിയ ശേഖരമാണ് മൊണ്ടാന എസ്റ്റേറ്റില്‍ ഒരുങ്ങുന്നത്. വിവിധ തരം മാവുകള്‍, പ്ലാവ്, ചാമ്പക്ക, പേര, റംമ്പൂട്ടാന്‍, ചിക്കു, മാംഗോസ്റ്റീന്‍ തുടങ്ങി നിരവധി ഫലവൃക്ഷങ്ങളുടെ തൈകള്‍ ഇവിടെ നട്ടു കഴിഞ്ഞു. പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. തികച്ചും ജൈവരീതിയിലാണ് കൃഷി. ഇതിന്റെ ആവശ്യത്തിനായി 15 ഓളം നാടന്‍ പശുക്കളെയും എസ്റ്റേറ്റില്‍ വളര്‍ത്തുന്നു. സ്വന്തം ആവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിച്ച് മാതൃക കാണിക്കുകയാണ് ഇപ്പോള്‍ എസ്‌റ്റേറ്റിലെ വില്ലകളിലെ താമസക്കാര്‍ക്കും ഓഫീസിലെ ജീവനക്കാര്‍ക്കുമാണ് പച്ചക്കറികളും മറ്റും നല്‍കുന്നത്. ആവശ്യത്തിന് അനുസരിച്ച് നല്‍കാനുള്ളവ ലഭിക്കുന്നില്ല. മലബാര്‍ ഗോള്‍ഡിന്റെ ഷോറൂമുകളിലെ ജീവനക്കാരോടും സ്ഥലം കണ്ടെത്തി കൃഷി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് നല്ല ഭക്ഷണം നല്‍കുകയെന്നതും സ്ഥാപനത്തിന്റെ ലക്ഷ്യമാണ്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സുരക്ഷിത ഭക്ഷണം നല്‍കാനായി വിതരണ ശൃംഖല ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതിനായി വിവിധ സ്ഥലങ്ങളിലെ കര്‍ഷക സംഘങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
പാലും ഫാമും നഴ്‌സറിയും
കൃഷിയും കൃഷിരീതികളും പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക, കാര്‍ഷിക സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ പല പദ്ധതികളും മലബാര്‍ ഗ്രൂപ്പ് തയാറാക്കുന്നുണ്ട്. മൊണ്ടാന എസ്റ്റേറ്റില്‍ തയാറാക്കുന്ന നഴ്‌സറിയാണ് ഇതില്‍ പ്രധാനം. കേരളത്തിലെ ഏറ്റവും വലിയ നഴ്‌സറിയാകുമിത്. കൃഷിരീതികള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും നേരിട്ട് കാണാനും പങ്കാളികളാകാനുമുള്ള സൗകര്യം ഇവിടെയൊരുക്കും. സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്കെത്തി ഇവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. അതു പോലെ മൃഗപരിപാലനം പഠിക്കാന്‍ ഫാമും ഇവിടെ തയാറാക്കി വരികയാണ്. കൃഷിയും വെറ്ററിനറി സയന്‍സുമെല്ലാം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യുവാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
പൈംപാല്‍
ഗ്രീന്‍തമ്പ് പദ്ധതിയുടെ ഭാഗമായി മലബാര്‍ ഗ്രൂപ്പ് വിപണിയില്‍ എത്തിക്കുന്ന പാലാണ് പൈംപാല്‍. ടെലികോം മേഖലയില്‍ വിവിധരാജ്യങ്ങളില്‍ ജോലി ചെയ്ത് ഒടുവില്‍ കാര്‍ഷികമേഖലയില്‍ സജീവമായ എറണാകുളം സ്വദേശി രാജേഷ്, കോഴിക്കോട് സ്വദേശി മുജീബ് എന്നിവരാണ് മലബാര്‍ ഗ്രൂപ്പിന്റെ ഈ പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്. പേരുപോലെ പരിശുദ്ധമായ പാലാണ് പൈംപാലെന്ന് രാജേഷ് പറയുന്നു. നത്തിങ് ആഡഡ് നത്തിങ് റിമൂവ്ഡ് എന്നാണ് പൈംപാലിന്റെ ചുരുക്കം. പാലില്‍ നിന്നുമൊന്നും എടുക്കുന്നുമില്ല, ചേര്‍ക്കുന്നുമില്ല. കറവ മുതല്‍ പാക്കിങ് വരെ യന്ത്രമാണ്. മനുഷ്യ സ്പര്‍ശം എവിടെയുമില്ല. പൈംപാല്‍ ഫ്രെഷ് പാല്‍ ആണ്. വയനാട്ടില്‍ 23 ഏക്കര്‍ സ്ഥലത്താണ് പശു ഫാം പ്രവര്‍ത്തിക്കുന്നത്. 100 ഓളം എച്ച് എഫ് പശുക്കളാണ് ഫാമിലുള്ളത്. ശാസ്ത്രീയമായ രീതിയിലാണ് ഫാമിന്റെ പ്രവര്‍ത്തനം. എന്നാല്‍ പശുക്കളെ പൂര്‍ണ സമയം കെട്ടിയിട്ടു വളര്‍ത്തുന്ന രീതിയില്ല അവലംബിക്കുന്നത്. ഇവയ്ക്ക് ഇടയ്ക്ക് പുറത്തേയ്ക്ക് വിടുകയും കറങ്ങി നടക്കാന്‍ അനുവദിക്കുകയും ചെയ്യും. പശുക്കളുടെ മാനസികോല്ലാസത്തിന് അവസരം നല്‍കുന്നു. പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ഇത് സഹായിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലാണിപ്പോള്‍ പാല്‍ വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ കൂടി വരുന്നു. മറ്റ് ജില്ലകളിലേക്കും പാല്‍ വിതരണം നടത്താനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഫാം ബിസിനസ്
വിദേശത്തെ വന്‍കിട കമ്പനികളുടെ ജോലിത്തിരിക്കിനിടയിലും സ്വന്തം നാട്ടില്‍ പശു വളര്‍ത്തലും കൃഷിയുമൊക്കെയായി സ്വസ്ഥജീവിതം സ്വപ്‌നം കണ്ടിരുന്നു രാജേഷും മുജീബും. 2008 മുതല്‍ ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. വയനാട്ടില്‍ സ്ഥലം വാങ്ങുകയും ചെയ്തു. നിരവധി ഫാമുകളില്‍ പോയി കാര്യങ്ങള്‍ മനസിലാക്കി. വിവിധ കാര്യങ്ങള്‍ കൊണ്ടു പൂട്ടിപ്പോയ ഫാമുകളാണ് അധികവും സന്ദര്‍ശിച്ചത്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കാന്‍ ഇതു സഹായിച്ചു. ഒടുവില്‍ 2016 ല്‍ ഫാം തുടങ്ങി. പിന്നീട് മലബാര്‍ ഗ്രൂപ്പുമായി ചേര്‍ന്നായി പ്രവര്‍ത്തനം. നിരവധി പേര്‍ പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ഫാം തുടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് എത്തുന്നുണ്ട്. ഇവരില്‍ പലരും ഞങ്ങളുടെ ഫാം സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നും രാജേഷ് പറയുന്നു. ഒരു ദിവസത്തേക്ക് 10000 രൂപ ഫീസ് വാങ്ങിയാണ് ഫാം സന്ദര്‍ശനത്തിന് അനുവദിക്കുന്നത്. താല്‍പര്യമുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്ന് കരുതിയാണ് ഫീസ് ഈടാക്കുന്നത്. ശാസ്ത്രീയമായ മാനേജ്‌മെന്റ് രീതി പിന്തുടര്‍ന്നാല്‍ മാത്രമേ ഒരു ഫാം വിജയകരമാകൂ. അതിനായി ഫാം മാനേജ്‌മെന്റില്‍ ട്രെയ്‌നിങ് നല്‍കുവാനുള്ള പദ്ധതിയും ഒരുക്കുന്നുണ്ടെന്ന് പറയുന്നു രാജേഷ്. കൃഷിയെ പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മാന്യത നല്‍കി സുരക്ഷിത ഭക്ഷണമെന്ന ആശയവുമായി മലബാര്‍ ഗ്രൂപ്പിന്റെ ചുവട് വെപ്പ് ഏവര്‍ക്കുമൊരു മാതൃകയാണ്.
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…
വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…
© All rights reserved | Powered by Otwo Designs
Leave a comment