നഴ്‌സിങ്ങ് ജോലിയില്‍ നിന്ന് രാജിവച്ചിട്ട് 10 വര്‍ഷമായി. അതിനു ശേഷം ഒരു ബൊട്ടീക്ക് ആരംഭിച്ചു. ഒപ്പം ഫ്രൂട്ടസ് പ്ലാന്റ്‌സ് ശേഖരിക്കാനും തുടങ്ങി. ഒടുവില്‍ ബൊട്ടീക്ക് അവസാനിപ്പിച്ചു കൃഷിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി.
നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ മൃദൃല ഹരി. മൂന്നേക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്‌നേഹ ഓര്‍ഗാനിക് ഫാമിന്റെ വിശേഷങ്ങളിലേക്ക്.
ഡ്രാഗണ്‍ ഫ്രൂട്ട്, ദുരിയാന്‍, സപ്പോട്ട, റംമ്പൂട്ടാന്‍, പ്ലാവ്, മാവ് തുടങ്ങിയ പഴങ്ങള്‍ മാത്രമല്ല ജാതിയും കവുങ്ങും കുരുമുളകും പച്ചക്കറികളും നാടന്‍ പശുക്കളും കോഴികളുമൊക്കെ സ്‌നേഹ ഓര്‍ഗാനിക് ഫാമിന്റെ തിളക്കം കൂട്ടുന്നു. പാരമ്പര്യമായി കര്‍ഷക കുടുംബമാണെങ്കിലും കൃഷിക്കാര്യങ്ങളില്‍ എനിക്കും ഭര്‍ത്താവിനും മുന്‍പരിചയമൊന്നും ഇല്ല. ഞങ്ങളുടെ രണ്ടാളുടെയും അച്ഛന്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലിയായിരുന്നു. എന്നാല്‍ എനിക്കും ഭര്‍ത്താവിനും കൃഷിയോട് ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടമാണ് സ്‌നേഹ ഓര്‍ഗാനിക് ഫാമിലേക്കെത്തുന്നത്. നഴ്‌സിങ്ങ് ജോലിയില്‍ നിന്ന് രാജിവച്ചിട്ട് 10 വര്‍ഷമായി. അതിനു ശേഷം ഒരു ബൊട്ടീക്ക് ആരംഭിച്ചു. ഒപ്പം ഫ്രൂട്ടസ് പ്ലാന്റ്‌സ് ശേഖരിക്കാനും തുടങ്ങി. ഒടുവില്‍ ബൊട്ടീക്ക് അവസാനിപ്പിച്ചു കൃഷിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കൊണ്ട് ഞാനും ഭര്‍ത്താവും കൂടി സൃഷ്ടിച്ചെടുത്തതാണ് ഈ പഴങ്ങളുടെ പറുദീസ. തുടക്കം വളരെ ചെറിയ തോതിലായിരുന്നു. പിന്നീട് ഓരോന്നു നട്ടും നനച്ചും വളര്‍ത്തിയെടുത്തു. നാളുകള്‍ക്കിപ്പുറം 400-ലേറെ മരങ്ങള്‍ ഇവിടുണ്ട്. മക്കള്‍ക്ക് വിഷമടിക്കാത്ത പഴങ്ങള്‍ നല്‍കണമെന്ന ആഗ്രഹത്തോടെയാണ് ആദ്യമായി ഫലവൃക്ഷങ്ങള്‍ നടുന്നത്. മാവ്, പ്ലാവ്, മാങ്കോസ്റ്റിന്‍, റംമ്പൂട്ടാന്‍ പോലുള്ള ചില തൈകള്‍ നട്ടു. പിന്നീട് ഓരോ ഫലവൃക്ഷത്തിന്റെയും വ്യത്യസ്ത ഇനങ്ങളെക്കുറിച്ചു മനസിലാക്കി നട്ടു തുടങ്ങിയെന്നു പറയുന്നു മൃദുല.
കുറഞ്ഞ സ്ഥലത്ത് എങ്ങനെ കൂടുതല്‍ കൃഷി ചെയ്യാമെന്ന ചിന്തയില്‍ ജാതിയും കുരുമുളകും പോലുള്ളവ നടുന്നത്. ഫലവൃക്ഷത്തോട്ടത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. പിന്നീട് ഏതെങ്കിലും തൈ നടണമെന്നു തോന്നിയാല്‍ അതിന്റെ വ്യത്യസ്ത ഇനങ്ങളെക്കുറിച്ച് അന്വേഷിക്കും. വെറൈറ്റി ഇനങ്ങളില്‍ തന്നെ ഏതാണ് കൂടുതല്‍ വരുമാനം നല്‍കുന്നത്, പ്രയോജനമുള്ളതാണോയെന്നൊക്കെ നോക്കും. അത്തരം തൈ ലഭിക്കുന്ന തോട്ടങ്ങള്‍ കണ്ട് കൃഷി ചെയ്യുന്നവരെ നേരില്‍ കണ്ട് സംസാരിക്കും. കൈരളി ഇനത്തില്‍പ്പെട്ട കുരുമുളകാണ് കൃഷി ചെയ്യുന്നത്. കൈരളി കുരുമുളക് കൃഷി ചെയ്യുന്ന വ്യക്തിയെ കണ്ടു സംസാരിച്ച ശേഷമാണ് ഞങ്ങളുടെ തോട്ടത്തില്‍ നടുന്നത്. നടീല്‍ രീതിയും ഗ്രാഫ്റ്റിങ്ങുമെല്ലാം അദ്ദേഹം പറഞ്ഞു തന്നു. പിന്നീട് കുരുമുളക് കൃഷി വിപുലമാക്കാമെന്ന ചിന്തയില്‍ പെപ്പര്‍ തെക്കന്‍ ഇനം ഉണ്ടാക്കിയ തോമസ് എന്ന കര്‍ഷകന്റെ ഫാമില്‍ പോയി. അതൊക്കെ കണ്ട് മനസിലാക്കി. അദ്ദേഹവും കൃഷി രീതികള്‍ പറഞ്ഞു തന്നു. ആ അറിവ് നല്‍കിയ കോണ്‍ഫിഡന്‍സ് വലുതാണ്. അങ്ങനെ വിയറ്റ്‌നാം മോഡല്‍ നട്ടു. കുരുമുളക് മാത്രമല്ല ഓരോ തൈകളുടെയും വെറൈറ്റി ഇങ്ങനെയൊക്കെ കണ്ടെത്തിയാണ് നടുന്നതെന്നും മൃദുല പറയുന്നു. മുവാറ്റുപുഴ പായിപ്രയിലെ മാനാറി എന്ന സ്ഥലത്താണ് ഫാം.
വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യുന്ന രീതിയും മൃദുലയ്ക്കുണ്ട്. കര്‍ഷകരില്‍ നിന്നൊക്കെ വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തി വളര്‍ത്തിയെടുത്ത ശേഷമാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. നാടനും അല്ലാത്തതുമൊക്കെയായി നിരവധി മാവുകളുണ്ട്. 70-ലേറെ വ്യത്യസ്ത മണവും രുചിയുമുള്ള മാവുകള്‍ ഇവരുടെ തോട്ടത്തിലുണ്ട്. ജബോട്ടിക്കാബ മാത്രം 50-ലേറെ വ്യത്യസ്ത ഇനങ്ങളുണ്ട്. റംമ്പൂട്ടാന് 40-ലധികം വെറൈറ്റി ഇനങ്ങളാണുള്ളത്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ 50-ലേറെ വെറൈറ്റി മരങ്ങള്‍ നട്ടിട്ടുണ്ട്. പേരയും ചാമ്പയും 15 ഇനങ്ങളുണ്ട്. 30 ഇനം പ്ലാവുകള്‍, ഓറഞ്ച് അടക്കം എല്ലാത്തരം നാരങ്ങയുമുണ്ട്. പത്ത് തരത്തിലുള്ള കുരുമുളകും അഞ്ച് വ്യത്യസ്ത ഇനങ്ങളിലുള്ള ജാതിയും തോട്ടത്തിലുണ്ട്. മട്ടോവ, അബിയു, സപ്പോട്ട, ദുരിയാന്‍, അവക്കാഡോ ഇങ്ങനെ പല തരം ഫലവൃക്ഷങ്ങള്‍ സ്‌നേഹ ഓര്‍ഗാനിക് ഫാമില്‍ കൃഷി ചെയ്യുന്നുണ്ട്.
മണ്ണിലും ഡ്രമ്മിലുമൊക്കെയായാണ് ഫാമില്‍ ഫലവൃക്ഷങ്ങള്‍ നട്ടിരിക്കുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട് പല തരത്തിലാണ് കൃഷി ചെയ്യുന്നത്. സിമന്റ് തൂണിലും ഡ്രമ്മിലുമൊക്കെ ഓരോ വ്യത്യസ്ത ഇനങ്ങള്‍ വീതം ചെയ്യുന്നുണ്ട്. വീടിന്റെ ടെറസിലും ഡ്രാഗണ്‍ ഫ്രൂട്ട് നട്ടിട്ടുണ്ട്. സ്ഥലപരിമിതിയുള്ളവര്‍ക്ക് ഡ്രമ്മില്‍ തൈ നടുന്ന രീതി പ്രയോജനപ്രദമാണ്. ചെറുതും വലുതുമായ 400-ഓളം ഡ്രമ്മില്‍ പല തരം ഫലവൃക്ഷങ്ങള്‍ നട്ടിട്ടുണ്ട്. റംമ്പൂട്ടാനും മാങ്കോസ്റ്റിനുമൊക്കെ നട്ടു കൊണ്ടായിരുന്നു ഫലവൃക്ഷത്തോട്ടം ആരംഭിക്കുന്നത്. അന്നാളില്‍ നഴ്‌സറികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് തൈകള്‍ ശേഖരിച്ചത്. വെറൈറ്റി ഇനങ്ങള്‍ കൃഷി ചെയ്യുന്നവരില്‍ നിന്ന് തൈ വാങ്ങി ഇവിടെ നട്ടു വളര്‍ത്തിയെടുക്കുകയായിരുന്നു. വിദേശത്തുള്ള സുഹൃത്തുക്കളില്‍ നിന്നും വിത്തുകള്‍ വാങ്ങിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ചാറ് വര്‍ഷം മുന്‍പാണ് ഫലവൃക്ഷങ്ങളുടെ കൃഷിയെ വരുമാനമാര്‍ഗമായി ഗൗരവത്തോടെ സമീപിക്കുന്നത്. പിന്നെയും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോട്ടം ഫാം എന്നൊരു രൂപത്തിലേക്കാവുന്നത്. ഡ്രാഗണ്‍ മാത്രം കൃഷി ചെയ്യുന്ന സ്ഥലത്ത് ഇടവിളയായി പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. കുറേ അളവില്‍ ഇല്ല. സ്ഥിരം കസ്റ്റമേഴ്‌സുണ്ട്, അവര്‍ക്കായി മാത്രമാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്.
ഓരോ തൈയും വാങ്ങി നടുകയായിരുന്നതു കൊണ്ടാണ് ഫാമും തോട്ടവും നിര്‍മിച്ചെടുക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നതെന്നു മൃദുല പറയുന്നു. എക്‌സോട്ടിക് പ്ലാന്റ്‌സിന് വില കൂടുതലാണെങ്കിലും ഓരോ തൈയും വാങ്ങിച്ചു നട്ടു വളര്‍ത്തിയെടുക്കുകയായിരുന്നു. തുടക്കത്തില്‍ എല്ലാ തൈകളിലും നിലത്തു മണ്ണിലാണ് നട്ടത്. പിന്നീട് തൈകളുടെ എണ്ണം വര്‍ധിച്ചതോടെ ഡ്രമ്മിലേക്ക് കൃഷി വ്യാപിപ്പിച്ചു. ഡ്രമ്മിനും വിലയുണ്ട്. എന്നാല്‍ ചെലവ് കുറച്ച് ഡ്രമ്മില്‍ കൃഷി ചെയ്യാനാണ് ശ്രമിച്ചത്. ഇവിടെ തൈ വാങ്ങുന്നതിനും തോട്ടം കാണുന്നതിനുമൊക്കെ വരുന്നവര്‍ക്ക് ആ രീതിയാണ് പറഞ്ഞു കൊടുക്കുന്നത്. തൈകള്‍ വില്‍ക്കുന്നതിനൊപ്പം തോട്ടമൊരുക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്. ഫലവൃക്ഷതൈകള്‍ ഡ്രമ്മില്‍ സെറ്റ് ചെയ്തു കൊടുക്കും. ഫാം മുഴുവനും ബീഡ് മാറ്റ് വിരിച്ചിട്ടുണ്ട്. ഇങ്ങനെ സെറ്റ് ചെയ്യാനും മണ്ണില്‍ ചെയ്തു കൊടുക്കാനും ചിലര്‍ ആവശ്യപ്പെടാറുണ്ട്. ചിലര്‍ക്ക് ഇഷ്ടമുണ്ടെങ്കിലും സമയക്കുറവും നാട്ടില്‍ സ്ഥിരതാമസമല്ലാത്തതുമൊക്കെ കാരണം കൃഷി ചെയ്യാനാകില്ല. അവര്‍ക്കായി തൈ നടീലും വളമിടീലും പരിചരണവുമൊക്കെ ഞങ്ങള്‍ ഏറ്റെടുത്ത് ചെയ്തു നല്‍കാറുണ്ട്.
എല്ലാ ഫലങ്ങളും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. ഓരോന്നിന്റെയും രുചി അറിഞ്ഞ് തൈ വാങ്ങുന്നതിനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. റംമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയാണ് കൂടുതലും വില്‍ക്കുന്നത്. മറ്റു ഫലവൃക്ഷങ്ങളിലേറെയും തൈകള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് രുചിച്ച് നോക്കുന്നതിന് വേണ്ടിയുള്ളതാണ്. കായ്ഫലമുള്ള തൈകള്‍ക്ക് ആവശ്യക്കാരുണ്ട്. ഷോപ്പുകളിലും നഴ്‌സറികളിലൂടെയും ഫാമിലെ തൈകള്‍ ലഭ്യമാണ്. എക്‌സോട്ടിക് ഫ്രൂട്ട്‌സിനാണ് വില കൂടുതല്‍. ചെടികളുടെ വലിപ്പം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. നാടന്‍ തൈകള്‍ക്ക് വില കുറവാണ്.
ഫാം ആരംഭിക്കുന്ന നാളുകളില്‍ തന്നെ പൂര്‍ണമായും ജൈവരീതിയില്‍ ചെയ്യണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് വെച്ചൂര്‍ പശുക്കളെ വാങ്ങിയതും. പശുവിനെ കറക്കലും പരിചരിക്കലുമൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇപ്പോ അതൊക്കെ പഠിച്ചെടുത്തു. ചാണകവും ഗോമൂത്രവും നെയ്യും പാലുമൊക്കെ വില്‍ക്കുന്നുണ്ട്. 8000 ബ്രോയിലര്‍ കോഴികള്‍ ഫാമിലുണ്ട്. നഴ്‌സറിക്കാരുടെ ആവശ്യപ്രകാരം കോഴിക്കാഷ്ടം പ്രോസസ് ചെയ്തു വില്‍ക്കുന്നുണ്ട്. ഫാം ടൂറിസം എന്നൊരു ലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. അതിനൊപ്പം നാട്ടുമാവിന്റെ വലിയൊരു ശേഖരവും ലക്ഷ്യമിടുന്നുണ്ട്. അന്യം നിന്നു പോകുന്ന രുചിയുള്ള നാടന്‍ മാവുകളെ കണ്ടെത്തി സംരക്ഷിക്കുന്നതിനാണ് ശ്രമം. അത്തരം മാവുകള്‍ എവിടെയാണെങ്കിലും നേരില്‍ പോയി കണ്ടു അതിന്റെ കട്ടിങ്ങ്‌സ് എടുത്ത് ഗ്രാഫ്റ്റ് ചെയ്തു തൈയുണ്ടാക്കും. ഈ രീതിയില്‍ ഫാം വിപുലമാക്കണമെന്നതു സ്വപ്നമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട് മൃദുലയ്ക്ക്. ഭര്‍ത്താവ് ഹരികൃഷ്ണന്‍ ബിസിനസുകാരനാണ്, ഞാന്‍ കഷ്ടപ്പെടുന്ന പോലെ തന്നെയാണ് അദ്ദേഹവും ഫാമില്‍ പണിയെടുക്കുന്നത്. മക്കളും അച്ഛനും അമ്മയും എല്ലാം ഞങ്ങള്‍ക്കൊപ്പം തോട്ടത്തിലെ ഓരോ കാര്യങ്ങളിലും സഹായിക്കുന്നുണ്ടെന്നും മൃദുല. അച്ഛന്‍ പ്രഭാകരന്‍ നായര്‍, അമ്മ തങ്കമണിയമ്മ, മക്കള്‍ പത്താം ക്ലാസുകാരി ഗൗരി നന്ദ, അഞ്ചാം ക്ലാസുകാരന്‍ അഭിനവ് ഹരി. കൃഷി ഭവന്‍ പിന്തുണയും സ്‌നേഹ ഓര്‍ഗാനിക് ഫാമിന് ലഭിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ മികച്ച യുവ കര്‍ഷക, കൃഷി ഭവന്‍ പുരസ്‌കാരം, ജില്ല പഞ്ചായത്ത് പുരസ്‌കാരം അംഗീകാരങ്ങളും മൃദുലയ്ക്ക് ലഭിച്ചിട്ടുണ്ട്.
സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…
കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
© All rights reserved | Powered by Otwo Designs
Leave a comment