പുതിയ ഇനങ്ങളില്‍ വലിയ തോതില്‍ കീട-രോഗ ആക്രമണം കാണപ്പെടുന്നുണ്ട്. തണ്ടുതുരപ്പനാണ് ഇവയില്‍ പ്രധാന വില്ലന്‍.
കീട രോഗബാധ കുറവുള്ള വൃക്ഷമായിരുന്ന പ്ലാവ്. നാടന്‍ പ്ലാവുകള്‍ ഇപ്പോഴും നല്ല പ്രതിരോധ ശേഷിയുള്ളവയാണ്. എന്നാല്‍ വാണിജ്യക്കൃഷി കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, ഡാംങ് സൂര്യ, തായ്‌ലന്‍ഡ് റെഡ്, സിലോണ്‍ വരിക്ക തുടങ്ങിയ ഇനങ്ങള്‍ വലിയ രീതിയില്‍ കേരളത്തില്‍ പ്രാചരത്തിലായിക്കൊണ്ടിരിക്കുന്നു. ഇതില്‍ വിയറ്റ്‌നാം ഏര്‍ലി നമ്മുടെ നാടിന്റെ സ്വന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.
പുതിയ ഇനങ്ങളില്‍ വലിയ തോതില്‍ കീട-രോഗ ആക്രമണം കാണപ്പെടുന്നുണ്ട്. തണ്ടുതുരപ്പനാണ് ഇവയില്‍ പ്രധാന വില്ലന്‍. ഇളം മഞ്ഞ മിറത്തിലുള്ള പൂമ്പാറ്റയുടെ മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുവാണ് ആക്രമണകാരി. പ്ലാവിന്റെ ഇളം തണ്ടുകളിലും ഇലകളിലും കായ്കളിലുമെല്ലാം ശലഭം മുട്ടിയിടും. നാല് മുതല്‍ അഞ്ച് ദിവസം കൊണ്ടു മുട്ട വിരിഞ്ഞു പുഴുക്കള്‍ പുറത്തിറങ്ങും.
ഇളം തണ്ടുകളും കായ്കളും തുരന്ന് അതിനുള്ളില്‍ കയറി ഉള്‍ഭാഗം കാര്‍ന്നു തിന്നു നശിപ്പിക്കും. ചക്ക പാകമായി വരുന്ന നവംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങൡലാണ് ഇവയുടെ ആക്രമണം രൂക്ഷമായിട്ടുണ്ടാകുക. ചൂട് കൂടുമ്പോള്‍ ഈ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നതായി കര്‍ഷകര്‍ പറയുന്നു.
കീടബാധയുള്ള ചക്കകള്‍ പറിച്ചു നശിപ്പിക്കുക. വിളക്കു കെണികള്‍ സ്ഥാപിച്ചു ശലഭങ്ങളെ ഇതിലേക്ക് ആകര്‍ഷിച്ചു നശിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ട്രൈക്കോഡര്‍മ കാര്‍ഡുകള്‍ ഉപയോഗിച്ചും ഇവയെ നശിപ്പിക്കാം.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment