ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന ചില നാട്ടറിവുകളിതാ.
1. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍ കഷ്ണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതമിട്ട് കൊടുത്താല്‍ തഴച്ച് വളരും.
2. പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പ്പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ ധാരാളം പച്ചമുളക് കിട്ടും.
3. മഴക്കാലത്ത് നടുന്ന പച്ചക്കറികള്‍ക്ക് അരയടി ഉയരത്തില്‍ തടങ്ങളും വേനല്‍ക്കാലത്ത് നടുന്നവയ്ക്ക് അരയടി താഴ്ചയില്‍ ചാലുകളും വേണം.
4.പച്ചക്കറിച്ചെടികള്‍ക്ക് വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്.
5. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ച് വളരും.
6. റോസിന്റെ തണ്ടുകളില്‍ ശല്‍ക്ക കീടങ്ങളുടെ ഉപദ്രവമുണ്ടെങ്കില്‍ കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടില്‍ തേക്കുന്നതു നല്ലതാണ്.
7. റോസ് ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്‍പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കുക.
8. റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ട് നില്‍ക്കുന്നതും ദുര്‍ബലമായതുമായ കമ്പുകളും കോതി മാറ്റണം.
9. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും.
വേനല്‍ക്കാലം കൃഷിക്കാലം കൂടിയാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് വേനല്‍ക്കാലത്ത് പച്ചക്കറികളെ നശിപ്പിക്കുന്നതില്‍ മൂന്നില്‍. ഇവയെ കൃത്യമായി കണ്ടെത്തി…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെങ്കിലും വെണ്ടയ്ക്ക് പ്രിയം വേനലാണ്. നല്ല വെയിലും അന്തരീക്ഷത്തില്‍ ചൂടുമുള്ള കാലാവസ്ഥയില്‍ വെണ്ട നല്ല പോലെ വിളവ് തരും. ഇതിനായി ചില പ്രത്യേക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു…
മിക്ക കറികളിലും ചേരുവയായ തക്കാളി പക്ഷേ കേരളത്തില്‍ വിളയിക്കുക അല്‍പ്പം പ്രയാസമാണ്. കീടങ്ങളും രോഗങ്ങളുമെല്ലാം തക്കാളിയെ വേഗത്തില്‍ ആക്രമിക്കും. കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു മാര്‍ഗം നോക്കൂ.…
കൃഷിയില്‍ പുതിയൊരു തുടക്കമിടുകയാണ് മിക്കവരും. മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവരുമേറെയാണ്. കീടരോഗബാധകള്‍ കുറവാണ് മഴക്കാലത്ത്. മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി ചെയ്യാറുള്ളത്. ആദ്യം ട്രേയിലോ…
മാവിലും കശുമാവിലും കായ്കളുണ്ടാകുന്ന സമയമാണിപ്പോള്‍. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളുടെ ആക്രമണവും രൂക്ഷമാണ്. ഇതിനെതിരേ ജൈവരീതിയില്‍ പ്രയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണു വിശദമാക്കുന്നത്.
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. ചൂട് കൂടുന്നതോ മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന…
© All rights reserved | Powered by Otwo Designs
Leave a comment