കുറച്ചു ശ്രദ്ധ നല്‍കിയാല്‍ നമ്മുടെ വീട്ടില്‍ ഗ്രോബാഗിലും മുറ്റത്തുമെല്ലാം ചീര വിളയിക്കാം.
ചീരക്കൃഷി തുടങ്ങാന്‍ അനുയോജ്യമാ സമയമാണിപ്പോള്‍. രാവിലെയുള്ള മഞ്ഞും പിന്നെ ചൂടുള്ള കാലാവസ്ഥയുമെല്ലാം ചീര നല്ല പോലെ വിളയാന്‍ സഹായിക്കും. മനുഷ്യര്‍ക്കും ഏറെ ഗുണം നല്‍കുന്ന ഇലക്കറിയാണ് ചീര. കുറച്ചു ശ്രദ്ധ നല്‍കിയാല്‍ നമ്മുടെ വീട്ടില്‍ ഗ്രോബാഗിലും മുറ്റത്തുമെല്ലാം ചീര വിളയിക്കാം.
ഉറുമ്പുകളാണ് ചീരക്കൃഷി തുടങ്ങുമ്പോഴുള്ള പ്രധാന ശത്രുക്കള്‍. എത്ര വിത്ത് വാങ്ങി വിതച്ചാലും മുളയ്ക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ടാകും. ഇതു വിത്തെല്ലാം ഉറുമ്പ് കൊണ്ടു പോകുന്നതു കൊണ്ടാണ്. അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി വിത്ത് വിതറിയാല്‍ ഉറുമ്പ് ശല്യം പേടിക്കേണ്ട.
ചീര പറിച്ചു നട്ടും അല്ലാതെയും കൃഷി ചെയ്യാം. നാലോ അഞ്ചോ ഇല വന്നാല്‍ തൈ പറിച്ചു നടാം. വൈകുന്നേരങ്ങളിലോ അതിരാവിലെയോ ആണ് പറിച്ചു നടാന്‍ അനുയോജ്യമായ സമയം. വിത്ത് ഒരു സ്ഥലത്ത് വിതച്ച് അവിടെ നിന്നും ഗ്രോബാഗുകളിലേക്ക് മാറ്റി നടാം. വീട്ടാവശ്യത്തിന് കുറച്ചു സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് പറിച്ചു നട്ടുള്ള രീതി അവലംബിക്കാം.
ജൈവവളങ്ങള്‍ നല്‍കിയാലും നല്ല വിളവുറപ്പാണ്. ആട്ടിന്‍ കാഷ്ഠം, ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാണകം, മണ്ണിര വളം എന്നിവ വളമായി ചേര്‍ക്കാം. ചീരയ്ക്ക് ഒപ്പം വളരുന്ന കളകള്‍ നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാസകീടനാശിനികളുടെ പ്രയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ചീരയുടെ ഇലകളില്‍ കൂടുകെട്ടി പുഴുക്കള്‍ രൂക്ഷമായാല്‍ ഇതു നുള്ളിയെടുത്ത് നശിപ്പിക്കണം. പുള്ളിക്കുത്ത് രോഗത്തിന് മഞ്ഞപ്പൊടിയും ബാര്‍ സോപ്പും ചേര്‍ത്ത വെള്ളം തളിക്കുന്നതും ഗുണം ചെയ്യും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment