വീട്ട്മുറ്റത്ത് പുല്‍ത്തകിടിയൊരുക്കാം

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച പുല്ലിനങ്ങളും അവയുപയോഗിച്ച് പുല്‍ത്തകിടി തയാറാക്കുന്ന രീതിയും പരിശോധിക്കാം.

By Harithakeralam
2024-12-17

കുടുംബത്തോടൊപ്പം വീട്ട് മുറ്റത്തെ പുല്‍ത്തകിടിയില്‍ അല്‍പ്പനേരം ചെലവഴിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പൂന്തോട്ടത്തില്‍ മനോഹരമായ ഒരുക്കിയ പുല്‍ത്തകിടി വീട് മനോഹാരിത ഉയര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച പുല്ലിനങ്ങളും അവയുപയോഗിച്ച് പുല്‍ത്തകിടി തയാറാക്കുന്ന രീതിയും പരിശോധിക്കാം.

1. പേള്‍ ഗ്രാസ്

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പുല്ലിനമാണ് പേള്‍ ഗ്രാസ്. വെയിലത്തും തണലത്തും ഒരു പോലെ വളരുന്നു. ബഫല്ലോ ഗ്രാസിന്റെ ഇലകളോട് സാമ്യമുണ്ട്. ചെറിയ ഇലകളായതിനാല്‍ പരിചരണം കുറച്ചു മതി. രോഗ ബാധയും കുറവാണ്. അടിവളം ചേര്‍ത്ത് തയാറാക്കിയ സ്ഥലത്ത് 5-10 സെന്റിമീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. ചുരുങ്ങിയ സമയം കൊണ്ടു നല്ല പോലെ വളര്‍ന്നു മനോഹരമായ പുല്‍ത്തകിടിയായി മാറും.

2. കറുകപ്പുല്ല്/ ബര്‍മുഡ ഗ്രാസ്

സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലത്ത് മാത്രമേ ഈയിനം വളര്‍ത്താന്‍ പറ്റൂ. വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുള്ളതിനാല്‍ നന കുറച്ചു മതി. വിത്ത് പാകിയാണ് ഈയിനം കൊണ്ടു പുല്‍ത്തകിടി തയാറാക്കുക.

3. കൊറിയന്‍ ഗ്രാസ്  

ഏറെ ജനപ്രിയമായ ഇനമാണിത്. നല്ല പരിചരണം ആവശ്യമാണ്. നിലത്തോട് ചേര്‍ന്ന് പടരുന്ന ഇവയുടെ ഇലകള്‍ നല്ല മാര്‍ദവമുള്ളതാണ്. ഇതിനാല്‍ നടക്കാനും ഇരിക്കാനുമെല്ലാം നല്ലതായിരിക്കും. തുറസായ സ്ഥലത്ത് നല്ല പോലെ വളരും. ഇടയ്ക്ക് പുഷ്പിക്കുമെന്നതിനാല്‍ വെട്ടി പരിപിലാക്കണം. മനോഹരമായ പച്ച പുല്‍ത്തകിടി ആഗ്രഹിക്കുന്നവര്‍ക്ക് ഇതു നടാം.  

4. കെനിയന്‍ ഗ്രാസ്

ഏതു കാലാവസ്ഥയിലും നല്ല പോലെ വളരുന്ന ഇനമാണിത്. ഇലകള്‍ സൂചി പോലെ കൂര്‍ത്തതാണ്. ഇടയ്ക്കിടെ വെട്ടി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. തുറസായ സ്ഥലത്ത് നല്ല പോലെ വളരും.

പുല്‍ത്തകിടിയൊരുക്കാം

വിത്ത് പാകല്‍, നുരിയിടല്‍, ടര്‍ഫിങ്, ടര്‍ഫ് പ്ലാസ്റ്ററിങ് എന്നീ രീതിയിലാണ് പുല്‍ത്തകിടി സാധാരണ ഒരുക്കുക. നിലമൊരുക്കി വിത്ത് പാകി നടുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എല്ലാ സ്ഥലത്തും വിത്ത് വീഴുന്നുണ്ടെന്ന് ഉറപ്പിക്കലാണ് പ്രധാനം. മണലുമായി ചേര്‍ത്ത് വേണം വിത്ത് വിതയ്ക്കാന്‍. ഉറുമ്പ് ശല്യത്തിനെതിരേ ജാഗ്രത വേണം.  

പുല്ലിന്റെ കഷ്ണങ്ങളും വേരോടു കൂടിയ കാണ്ഡങ്ങളും ചെറിയ കഷ്ണങ്ങളാക്കി 10-15 സെന്റിമീറ്റര്‍ അകലത്തില്‍ നട്ടുപിടിപ്പിക്കുന്ന രീതിയാണ് നുരിയിടല്‍. ഏകദേശം നാലോ അഞ്ചോ മാസമെടുക്കും ഈ രീതിയില്‍ പുല്‍ത്തകിടി രൂപപ്പെടാന്‍.

ചെറുതും കട്ടിയില്‍ മെത്ത പോലെ വളരുകയും ചെയ്യുന്ന ഇനങ്ങളാണ് ടര്‍ഫിങ് രീതിയില്‍ നടാന്‍ അനുയോജ്യം. അഞ്ച് മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ കനത്തില്‍ സമചതുരാകൃതിയില്‍ ചെത്തിയെടുക്കുന്ന പുല്‍ത്തകിടിയാണ് ടര്‍ഫ്. ചെലവേറിയ മാര്‍ഗമാണിത്. നല്ല പോലെ അധ്വാനം ആവശ്യമാണ് ഈ രീതിയിലൊരുക്കാന്‍. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് പുല്‍ത്തകിടി ഒരുക്കാന്‍ ഈ മാര്‍ഗം തന്നെ വേണം.  

പ്ലാസ്റ്ററിങ് രീതിയില്‍ പുല്‍ക്കഷ്ണങ്ങള്‍ നടുന്ന രീതിയാണ് ടര്‍ഫ് പ്ലാസ്റ്ററിങ്. ചെറുതായി മുറിച്ച പുല്‍ക്കഷ്ണങ്ങള്‍ മണ്ണ്, ചാണകം, വെണ്ണീര്‍, വെള്ളം എന്നിവ ചേര്‍ത്ത മിശ്രിതത്തിലേക്ക് ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കും. ഇതിനെ പിന്നീട് നനച്ച മണ്ണില്‍ ഒരു കനത്തില്‍ പരത്തിയെടുത്ത് പുല്‍ത്തകിടി ഒരുക്കുന്നു.

Leave a comment

കോസ്‌മോസും സീനിയയും ജമന്തിയും ; വേനലിലും ഉദ്യാനം കളര്‍ഫുള്‍

കോസ്‌മോസ്  

രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്.  പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍  നനയ്ക്കണം. അല്ലെങ്കില്‍…

By Harithakeralam
അഴകായ് ആന്തൂറിയം ; പരിചരണമിങ്ങനെ ചെയ്യാം

പൂന്തോട്ടത്തിന് അഴകേറാന്‍ ആന്തൂറിയമുണ്ടായേ തീരൂ. ഇലയെപ്പോലെ വലിയ പൂക്കളുള്ള ആന്തൂറിയം പക്ഷേ വളര്‍ത്തിയെടുക്കാന്‍ അല്‍പ്പം പ്രയാസമാണ്. മറ്റു ചെടികള്‍ വളര്‍ത്തുന്നതു പോലെയല്ല ആന്തൂറിയത്തിന്റെ രീതി. കൃത്യമായ…

By Harithakeralam
സെഞ്ച്വറിയടിച്ച് നേന്ത്രപ്പഴം ; കുതിച്ചുയര്‍ന്ന് പച്ചക്കറി വില

നേന്ത്രപ്പഴത്തിന് കേരളത്തില്‍ പലയിടത്തും വില 100 ലെത്തി. കര്‍ഷകര്‍ക്ക് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. നാടന് നേന്ത്രന്‍ ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 100 രൂപ കൊടുക്കണം. നല്ല വില ലഭിക്കുന്നുണ്ടെങ്കില്‍…

By Harithakeralam
കൊച്ചിയില്‍ വസന്തം വിരിയിച്ച് ഫഌവര്‍ ഷോ

പൂക്കളുടെ വര്‍ണ്ണ ലോകത്തേക്ക്  കൊച്ചിയെ കൈപിടിച്ച് കൊച്ചിന്‍ ഫ്‌ളവര്‍ ഷോയ്ക്കു മറൈന്‍െ്രെഡവില്‍ തുടക്കം.  രാവിലെ 9 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന സമയം. ജനുവരി ഒന്നു വരെ നടക്കുന്ന ഫ്‌ളവര്‍…

By Harithakeralam
വെയിലത്തും റോസ് നിറയെ പൂക്കാന്‍

പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…

By Harithakeralam
വീട്ട്മുറ്റത്ത് പുല്‍ത്തകിടിയൊരുക്കാം

കുടുംബത്തോടൊപ്പം വീട്ട് മുറ്റത്തെ പുല്‍ത്തകിടിയില്‍ അല്‍പ്പനേരം ചെലവഴിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പൂന്തോട്ടത്തില്‍ മനോഹരമായ ഒരുക്കിയ പുല്‍ത്തകിടി വീട് മനോഹാരിത ഉയര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്…

By Harithakeralam
പൂന്തോട്ടം പുതുക്കാന്‍ സമയമായി

നല്ലൊരു പൂന്തോട്ടം വീട്ടുമുറ്റത്ത് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇതിനു വേണ്ടി അധ്വാനിക്കാന്‍ നല്ല മനസ് വേണം. മഴക്കാലം കഴിഞ്ഞ് മഞ്ഞുകാലത്തിലൂടെ വേനലിലേക്കാണ് കാലാവസ്ഥയുടെ പോക്ക്. കടുത്ത വേനല്‍ക്കാലമായിരിക്കും…

By Harithakeralam
കേരളത്തില്‍ പുതിയ സസ്യം : ഡാല്‍സെല്ലി

കല്‍പ്പറ്റ : ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs