അടുക്കള മാലിന്യം രണ്ടു ദിവസം കൊണ്ടു കമ്പോസ്റ്റ്

ഒരു തരത്തിലുള്ള ദുര്‍ഗന്ധവും മലിനജലം, പുഴുക്കള്‍ എന്നിവയുടെ പ്രശ്‌നമോ ഒന്നും ഇല്ലാതെ നല്ല പൊടിയായ കമ്പോസ്റ്റ് തയാറാക്കാം.

By Harithakeralam
2023-10-09

കേരളത്തിലെ ഏറ്റവും വലിയ തലവേദനയാണ് അടുക്കള മാലിന്യങ്ങളുടെ നിര്‍മാര്‍ജനം. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമപ്രദേശങ്ങളില്‍പ്പോലും അടുക്കളമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇവ കമ്പോസ്റ്റാക്കി കൃഷിക്ക് ഉപയോഗിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ ഫ്‌ളാറ്റുകളിലും നഗരങ്ങളില്‍ കുറച്ചു സ്ഥലത്ത് താമസിക്കുന്നവര്‍ക്കുമെല്ലാം കമ്പോസ്റ്റ് നിര്‍മാണം പ്രയാസമുള്ള കാര്യമാണ്. ദുര്‍ഗന്ധം വമിക്കുന്നതും പുഴുക്കളും മലിനജലവുമെല്ലാം പലതരത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഇതിനുള്ള പ്രതിവിധിയാണ് ഇന്നു പറയുന്നത്. ഒരു തരത്തിലുള്ള ദുര്‍ഗന്ധവും മലിനജലം, പുഴുക്കള്‍ എന്നിവയുടെ പ്രശ്‌നമോ ഒന്നും ഇല്ലാതെ നല്ല പൊടിയായ കമ്പോസ്റ്റ് തയാറാക്കാം.

നല്ലൊരു പ്ലാസ്റ്റിക്ക് ബക്കറ്റാണ് ഇത്തരത്തില്‍ കമ്പോസ്റ്റ് തയാറാക്കാന്‍ ആവശ്യമുള്ള പ്രധാന വസ്തു, പിന്നെ ചകിരിച്ചോറും. ചകിരിച്ചോര്‍ കുറച്ചധികം സ്‌റ്റോക്ക് ചെയ്യുന്നതു നല്ലതാണ്, ഇടയ്ക്കിടയ്ക്ക് ആവശ്യം വരും. പച്ചക്കറി മാലിന്യങ്ങള്‍, പഴത്തൊലി, ഭക്ഷണാവശിഷ്ടങ്ങള്‍, മുട്ടത്തോട്, മീന്‍മുള്ള്, ഇറച്ചിയുടെ എല്ല് എന്നിവയെല്ലാം കമ്പോസ്റ്റുണ്ടാക്കാന്‍ ഉപയോഗിക്കാം. എന്നാല്‍ ഇറച്ചി നേരിട്ട് ഇടേണ്ട, മുട്ടയുടെ തോട്  പൊടിച്ചിടുന്നതാണ് നല്ലത്. പച്ചക്കറി-പഴം അവശിഷ്ടങ്ങള്‍ മുറിച്ച് ചെറുതാക്കുന്നതും ഉചിതമാണ്.

പ്ലാസ്റ്റിക്ക് ബക്കറ്റില്‍ ആദ്യം തന്നെ കുറച്ചധികം ചകിരിച്ചോര്‍ നിറയ്ക്കുക. നമ്മുടെ വീട്ടിലെ മാലിന്യത്തിന്റെ അളവിന് അനുസരിച്ച് ബക്കറ്റിന്റെ വലിപ്പം തീരുമാനിക്കാം. നന്നായി ചകിരിച്ചോര്‍ നിറച്ച ശേഷം ഇതിലേക്ക് ഒരോ ദിവസത്തെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുക. ഒരോ ദിവസവും മാലിന്യം നിക്ഷേപിച്ച ശേഷം മുകളില്‍ ചകിരിച്ചോര്‍ വിതറണം. മാലിന്യത്തിലെ ജലാംശമെല്ലാം ചകിരിച്ചോര്‍ വലിച്ചെടുക്കും. ഇതിനാല്‍ ദുര്‍ഗന്ധമുണ്ടാകില്ല. മലിനജലമൊഴുകുന്നതും പുഴുക്കളെയുമൊന്നും ഭയക്കേണ്ട കാര്യമില്ല. ജലാംശം കൂടുന്നതായി തോന്നുന്നുണ്ടെങ്കില്‍ ചകിരിച്ചോറിന്റെ അളവ് വര്‍ധിപ്പിക്കാം. അടുക്കളയുടെ ഒരു മൂലയ്ക്ക് തന്നെയീ ബക്കറ്റ് സൂക്ഷിക്കാം.

ആദ്യം നിക്ഷേപിച്ച മാലിന്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പൊടിയായിട്ടുണ്ടാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ ബക്കറ്റ് നിറഞ്ഞു മാലിന്യങ്ങള്‍ നല്ല പൊടി പൊടിയായി മാറും. പിന്നെ ഇതെടുത്ത് പ്രയോഗിക്കാം. കമ്പോസ്റ്റിന്റെ അളവിന് അനുസരിച്ച് ചാണകപ്പൊടിയും കുറച്ച് മണലും വിതറി മിക്‌സ് ചെയ്ത ശേഷം വേണം ചെടികള്‍ക്ക് നല്‍കാന്‍. ഫല വര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഏറെ ഗുണം ചെയ്യുമീ കമ്പോസ്റ്റ്. നന്നായി പൂവിടാനും കായ്പിടുത്തമുണ്ടാകാനും കമ്പോസ്റ്റ് സഹായിക്കും.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs