എത്രയൊക്കെ കീടനാശിനികള്‍ പ്രയോഗിച്ചാലും മുഞ്ഞ ശല്യം മാറാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന കീടനാശിനികള്‍ ഉപയോഗിച്ച് മുഞ്ഞ, ഉറുമ്പ് എന്നിവയെ നിഷ്പ്രയാസം നശിപ്പിക്കാം.
പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും ഇളം തണ്ടുകളും തിന്നു നശിപ്പിക്കുന്നതോടെ നമ്മുടെ കൃഷിയുടെ കാര്യം തീരുമാനമാകും. എത്രയൊക്കെ കീടനാശിനികള്‍ പ്രയോഗിച്ചാലും മുഞ്ഞ ശല്യം മാറാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന കീടനാശിനികള്‍ ഉപയോഗിച്ച് മുഞ്ഞ, ഉറുമ്പ് എന്നിവയെ നിഷ്പ്രയാസം നശിപ്പിക്കാം.
1. ക്ലോവ് ഓയിലും വാഷിങ് പൗഡറും
വെളുത്തുള്ളി, ക്ലോവ് ഓയില്‍ അഥവാ ഗ്രാമ്പൂ തൈലം, വാഷിങ് പൗഡര്‍ എന്നിവ ഉപയോഗിച്ചാണ് ജൈവ കീടനാശിനി തയാറാക്കുന്നത്. ഒരു വെളുത്തുള്ളി മുഴുവനായി എടുത്ത് നല്ല പോലെ അരയ്ക്കുക. ഇതിലേക്ക് അരലിറ്റര്‍ വെള്ളമൊഴിച്ചു നന്നായി തിരുമ്മി ലയിപ്പിച്ചു ലായനി അരിച്ചെടുക്കുക. ഒരു സ്േ്രപ ബോട്ടിലിലേക്ക് ഈ ലായനി ഒഴിച്ചു രണ്ടു ടീസ്പൂണ്‍ വാഷിങ് പൗഡറിടുക. തുടര്‍ന്ന് ക്ലോവ് ഓയില്‍ പത്ത് തുള്ളിയും ചേര്‍ക്കുക. തുടര്‍ന്ന് സ്‌പ്രേയറിലേക്ക് വെള്ളമൊഴിച്ചു നന്നായി കുലുക്കുക. വെള്ളത്തില്‍ ഇവയെല്ലാം നന്നായി അലിഞ്ഞു ചേര്‍ന്ന ശേഷം പയര്‍ ചെടിയില്‍ സ്േ്രപ ചെയ്യാം.
2. വേപ്പെണ്ണയും പുല്‍ത്തൈലവും
20-25 ഗ്രാം വെളുത്തുള്ളി, വേപ്പെണ്ണ, പുല്‍ത്തൈലം, ഷാംപൂ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളുത്തുള്ളി നല്ല പോലെ അരച്ചു വെള്ളമൊഴിച്ച് ഇളക്കിയെടുത്ത് അരിക്കുക. സ്‌പ്രേയറില്‍ ഇതു നിറച്ച ശേഷം 15 മില്ലി വേപ്പെണ്ണ , അഞ്ച് മില്ലി പുല്‍ത്തൈലം എന്നിവയൊഴിക്കുക. തുടര്‍ന്ന് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച ശേഷം കുറച്ചു ഷാംപൂ ഒഴിക്കുക. തുടര്‍ന്നു നന്നായി കുലുക്കി എല്ലാം വെള്ളവുമായി ലയിപ്പിക്കുക. വേപ്പെണ്ണ, പുല്‍ത്തൈലം എന്നിവ വെള്ളവുമായി ലയിക്കില്ല, ഇതിനുള്ള മാധ്യമമായിട്ടാണ് ഷാംപൂ ഉപയോഗിക്കുന്നത്. എല്ലാം നല്ല പോലെ ലയിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം പയറില്‍ തളിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നല്ല മഴയുള്ളപ്പോള്‍ ഈ ലായനി പ്രയോഗിക്കരുത്.
2. പയറിന്റെ ഇലകളിലും തണ്ടിലും ഇലകള്‍ക്ക് അടിയിലുമെല്ലാം സ്േ്രപ ചെയ്യണം.
3. ഉറുമ്പുകള്‍ ചെടിയുടെ അടിവശത്തെ വള്ളികളില്‍ വരെയുണ്ടാകും, ഇവിടെയെല്ലാം ലായനി സ്േ്രപ ചെയ്യണം.
4. അല്‍പ്പം വെയിലുള്ള സമയത്താണ് ലായനി പ്രയോഗിക്കുന്നതെങ്കില്‍ വളരെ നല്ലതാണ്.
5. ഒരാഴ്ചത്തെ ഇടവേളയിട്ടാണ് ലായനി പ്രയോഗിക്കേണ്ടത്. ഒരു തവണ ഉപയോഗിച്ച് മുഞ്ഞയും ഉറുമ്പും ചത്തു പോയെന്നു കരുതിയാല്‍ പണികിട്ടും.
6. ഒരു ലിറ്റര്‍ വെള്ളത്തില്‍ തയാറാക്കാനുള്ള അളവാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്, ഇതിലൊരിക്കലും വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കരുത്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment