വയനാട്ടില്‍ റംബുട്ടാന്‍ വിളവെടുപ്പ് തുടങ്ങി. ഡിസംബര്‍ വരെയാണ് റംബുട്ടാന്‍, മാംഗോസ്റ്റിന്‍ പഴങ്ങളുടെ വിളവെടുപ്പ് കാലം.
കല്‍പ്പറ്റ: വയനാട്ടില്‍ റംബുട്ടാന്‍ വിളവെടുപ്പ് തുടങ്ങി. ഡിസംബര്‍ വരെയാണ് റംബുട്ടാന്‍, മാംഗോസ്റ്റിന്‍ പഴങ്ങളുടെ വിളവെടുപ്പ് കാലം. പഴ - ഫല വര്‍ഗ കൃഷിയില്‍ ഏറെ അനുയോജ്യമായ കാലാവസ്ഥയുള്ള വയനാട്ടില്‍ ഇത്തവണ പ്രതികൂല കാലാവസ്ഥയിലും ഉയര്‍ന്ന വിളവാണ് ലഭിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള വയനാട്ടിലെ മിത - ശീതോഷ്ണ കാലാവസ്ഥയും ദീര്‍ഘനാളത്തെ മഴയും ശൈത്യകാലത്തെ തണുപ്പും അനുയോജ്യമായതിനാല്‍ വയനാട്ടില്‍ പല പഴച്ചെടികളും ഫലവര്‍ഗ്ഗ ചെടികളും നന്നായി വളരുകയും ഫലം നല്‍കുകയും ചെയ്യും.ഇതില്‍ തന്നെ ഏറ്റവും അനുയോജ്യമായതും വിളവ് ലഭിക്കുന്നതുമാണ് റമ്പുട്ടാനും മാംഗോസ്റ്റിനും നാടന്‍ ഇനങ്ങളെ കൂടാതെ എന്‍ 80, റോംഗ് റീല്‍, സ്‌കൂള്‍ സ്‌കൂള്‍ ബോയി തുടങ്ങിയ തുടങ്ങളാണ് രുചിയും ഗുണവും കൂടിയവ.
വയനാട്ടില്‍ കല്‍പ്പറ്റക്കടുത്ത മേപ്പാടി, വടുവന്‍ചാല്‍ പ്രദേശങ്ങളില്‍ പല കര്‍ഷകരും കാപ്പിതോട്ടത്തില്‍ ഇടവിളയായി പഴവര്‍ഗ്ഗ കൃഷി നടത്തുന്നുണ്ട്. എറണാകുളം പാടിവട്ടം സ്വദേശികളും സഹോദരങ്ങളുമായ വാരിയം പറമ്പില്‍ ഔസേഫ്, ജോജി, ഡോ.മാനുവല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തില്‍ അഞ്ഞൂറിലധികം റമ്പുട്ടാന്‍ മരങ്ങളുണ്ട്. ഇത്തവണ മഴ കുറവായതിനാല്‍ വലുപ്പവും തൂക്കവും കുറഞ്ഞു എന്നല്ലാതെ വിളവ് കുറഞ്ഞില്ലന്ന് തോട്ടം നോക്കി നടത്തുന്ന ജോസ് പറഞ്ഞു.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സീസണില്‍ വിളവെടുക്കുന്ന ചില ദിവസങ്ങളില്‍ ആയിരം കിലോ വരെ പഴമുണ്ടാകും. ഇവക്ക് ഗുണമേന്മ കൂടുതലായതിനാല്‍ ആവശ്യക്കാരും ഏറെയാണ് കച്ചവടക്കാരും പറയുന്നു. കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ വയനാട്ടില്‍ നല്ലൊരു മാര്‍ഗ്ഗമാണ് പഴ വര്‍ഗ്ഗകൃഷിയെന്ന് ഈ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. 300 രൂപ വിപണി വിലയുള്ള റംബുട്ടാന് തോട്ടത്തില്‍ തന്നെ കര്‍ഷകന് 200 രൂപ ലഭിക്കുന്നതിനാല്‍ വരുമാനകുറവും ഉണ്ടാകുന്നില്ല.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment