ശീതകാല വിളകളില്‍ കേരളത്തിലെ പുതിയ താരങ്ങളാണ് കോള്‍ റാബിയും ബ്രോക്കോളിയും. ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്ളവറിനെ പോലെയാണ് കോള്‍റാബി
ശീതകാല വിളകളില്‍ കേരളത്തിലെ പുതിയ താരങ്ങളാണ് കോള്‍ റാബിയും ബ്രോക്കോളിയും. ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്ളവറിനെ പോലെയാണ് കോള്‍റാബി. വലുതാകുന്തോറും മണ്ണിന് മുകളിലായി കാണ്ഡം വീര്‍ത്തു വരും ഒരു പന്ത് പോലെ. കോളിഫ്ളവറിന്റെ പൂവാണ് ഭക്ഷ്യയോഗ്യമെങ്കില്‍ കോള്‍റാബിയുടെ വീര്‍ത്തുവരുന്ന തണ്ടാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. കാബേജും കോളിഫ്ളവറും കൃഷിചെയ്യുന്നതിന് സമാനമാണ് കോള്‍റാബിയുടെ കൃഷിയും.
ഗുണങ്ങള്‍ നിരവധി
നിരവധി ഗുണങ്ങളാണ് കോള്‍റാബിക്കുളളത്. വിറ്റാമിന്‍ എ, ബി6,ഡി,ഇ,കെ എന്നിവയും അടങ്ങിയിട്ടുണ്ട്. കാത്സ്യം, അയേണ്‍, പൊട്ടാസ്യം, സോഡിയം എന്നീ ധാതുക്കളുമുണ്ട്. ഇതിനാല്‍ കുട്ടികള്‍ക്കും നല്ലതാണ് കോള്‍റാബി കഴിക്കുന്നത്. നോള്‍കോള്‍, ടര്‍ണിപ് കാബേജ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ധാരാളമായി ഈ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഭക്ഷ്യയോഗ്യമായ തണ്ട് വറുത്തോ മസാലയിട്ട് വഴറ്റി കഴിക്കാം.
ബ്രോക്കോളിയും വളരും
ശീതകാല പച്ചക്കറികളില്‍ ഗുണത്തിലും രുചിയിലും ഏറെ മുമ്പിലാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. വയനാട്, ഇടുക്കി തുടങ്ങി പ്രദേശങ്ങളില്‍ ബ്രോക്കോളി കൃഷി വ്യാപകമായി വരുന്നു. കാല്‍സ്യം ധാരാളം അടങ്ങിട്ടുള്ള ബ്രോക്കോളി എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ്. ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. കാബേജും കോളിഫ്ളവറും നടുന്ന രീതിതന്നെയാണ് ബ്രോക്കോളിക്കും. ട്രെകളില്‍ നടില്‍ മിശ്രിതം നിറച്ചു വിത്ത് പാകി മുളപ്പിക്കണം. ഒരു മാസം കൊണ്ട് തന്നെ മാറ്റി നടാനാകും. വളപ്രയോഗവും പരിചരണവും എല്ലാം. കോളിഫ്ളവറിന്റെ രീതി തന്നെ അവലംബിക്കാം.
ശീതകാല കിഴങ്ങുവര്‍ഗങ്ങള്‍
പ്രധാനപ്പെട്ട ശീതകാല വിളകളായ സവാള, ഉള്ളി, കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട് എന്നിവ നമ്മുടെ നാട്ടില്‍ മഞ്ഞുകാലത്ത് കൃഷി ചെയ്യാവുന്ന വിളകളാണ്. ഡാര്‍ക്ക് റെഡ്, അര്‍ക്കനികേതന്‍, എന്‍ 53 എന്നിവയാണു പ്രധാനപ്പെട്ട സവാള ഇനങ്ങള്‍. വിത്തുപാകി മുളപ്പിച്ച് നാല്‍പത് ദിവസം പ്രായമെത്തിയ തൈകള്‍ പറിച്ചു നട്ടാണ് സവാളയുടെ കൃഷി രീതി.
നല്ലപ്പോലെ ഇളകിയ മണ്ണില്‍ ജൈവവളം ചേര്‍ത്ത് 90 സെ.മീ വീതിയിലും 10 സെ.മീ ഉയരത്തിലുമുള്ള തടമെടുത്ത് അതില്‍ 10 സെ.മീ അകലത്തിലായി തൈകള്‍ നടാം. നാലുമാസമാകുമ്പോള്‍ വിളവെടുക്കാവുന്നതാണ്. ഇലകള്‍ മഞ്ഞനിറമായി വാടി വീഴുമ്പോളാണ് സവാള വിളവെടുക്കുന്നത്. വിളവെടുത്ത് കുറച്ചുദിവസം തണലത്തിട്ട് ഉണക്കിയതിനു ശേഷം തലപ്പൂ മാറ്റി വീണ്ടും ഉണക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്.
കാരറ്റും മുള്ളങ്കിയും
കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട് എന്നിവ നേരിട്ട് വിത്തുപാകി നടുന്ന രീതിയാണ് നല്ലത്. നല്ല വെയിലും ഇളക്കവുമുള്ള മണ്ണില്‍ 90 സെന്റിമീറ്റര്‍ വീതിയും 10 സെ.മീ ഉയരവമുള്ള തടത്തില്‍ ജൈവവളം ചേര്‍ത്തതിനു ശേഷമാണ് വിത്തു പാകേണ്ടത്. ഇതിനു വേണ്ടി തടത്തില്‍ വിരലുകൊണ്ട് 2 സെ.മീ താഴ്ചയിലും 45 സെ.മീ അകലത്തിലുമായി ചെറിയ ചാലുകള്‍ ഉണ്ടാക്കുക. ഈ ചാലുകളില്‍ മുള്ളങ്കി, കാരറ്റ് എന്നിവയുടെ വിത്തുകള്‍ സമം മണലും ചേര്‍ത്ത് പാകുക. ബീറ്റ്റൂട്ടിന്റെ വിത്തുകള്‍ വലുതായതിനാല്‍ 10 സെ.മീ അകലത്തില്‍ ഇട്ടുകൊടുക്കുക. വിത്തു പാകിയതിനു ശേഷം മേല്‍മണ്ണുകൊണ്ട് വിത്തു മൂടുക. തുടര്‍ന്ന് ചെറുനന നല്‍കുക. വിത്തു മുളച്ച് രണ്ടാഴ്ചക്കുശേഷം വളപ്രയോഗം നടത്തണം. ജൈവവളമിട്ട് മണ്ണു വിതറുക, ഒരുമാസത്തിന് ശേഷം തടത്തിലെ കളകള്‍ പറിച്ച് ഒന്നുകൂടി വളപ്രയോഗം ആവര്‍ത്തിക്കുക. ആവശ്യത്തിനു ജലസേചനം ഉറപ്പു വരുത്തുക. ഇലകള്‍ മഞ്ഞളിക്കുന്നതിനു മുന്‍പ് വിളവെടുക്കണം.
ഗ്രോബാഗില്‍ വളര്‍ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്.…
മുരിങ്ങയില്‍ നിന്ന് നല്ല പോലെ ഇല നുള്ളാന്‍ കിട്ടിയാലും കായ്കള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്‍…
പാവയ്ക്ക അല്ലെങ്കില്‍ കൈപ്പ നല്ല പോലെ വളര്‍ന്ന് വിളവ് തരുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഇടയ്ക്ക് മഴയും വെയിലും മാറി മാറി വരുകയും വെയിലിനു ശക്തി കൂടുകയും ചെയ്തതോടെ പൂകൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന്…
ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും…
ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
© All rights reserved | Powered by Otwo Designs
Leave a comment