കൃഷിക്കാലം വരവായി, മഴയോടൊപ്പം കൃഷിയും തുടങ്ങാം

ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി സ്വയംപര്യാപ്തത കൈവരിക്കണം.

By Harithakeralam
2025-05-13

കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി സ്വയംപര്യാപ്തത കൈവരിക്കണം. തിരക്കേറിയ ജീവിതത്തില്‍ അല്‍പസമയം മാറ്റിവച്ചാല്‍ ശുദ്ധമായ പച്ചക്കറികള്‍ വിളയിക്കാം. സ്ഥലപരിമിതിയുള്ളവര്‍ ഓരോ ഇഞ്ച് ഭൂമിയും പരമാവധി ഉപയോഗപ്പെടുത്തണം. ഇടവിളകള്‍ കൃഷി ചെയ്തും സമ്മിശ്ര കൃഷിയിലൂടെയും മുഴുവന്‍ മണ്ണും പ്രയോജനപ്രദമാക്കാം.

വെണ്ട

ജൂണ്‍-ജൂലൈ സീസണില്‍ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും വിളവു തരുന്നത്. മണ്ണിന്റെ ഘടനയനുസരിച്ചു കുഴികളോ ചാലുകളോ എടുത്തു വിത്തു നടാം. ചെടികള്‍ തമ്മില്‍ ഒരടിയും വരികള്‍ തമ്മില്‍ രണ്ടടിയും അകലം വേണം.

പച്ചച്ചീര

മഴക്കാലത്തു കൃഷി ചെയ്യാവുന്നതു പച്ചച്ചീരയാണ്. ചുവന്ന ചീരയില്‍ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമായിരിക്കും. നീര്‍വാര്‍ച്ചയുള്ള സ്ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം. വിത്തു നേരെ വിതയ്ക്കുമ്പോഴും വിത്തു പാകുമ്പോഴും പൊടിമണലും അരിപ്പൊടിയും കൂട്ടിക്കലര്‍ത്തണം. വിത്തു ചിതറി വീഴാനും ഉറുമ്പു കൊണ്ടുപോവുന്നതു തടയാനുമാണിത്. ഗോമൂത്രം നേര്‍പ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങള്‍.

വഴുതന

കുറഞ്ഞ ചെലവില്‍ ആദായകരമായി കൃഷി ചെയ്യാവുന്നതാണു വഴുതന. ദീര്‍ഘകാല വിളയുമാണ്. വിത്തുപാകി പറിച്ചുനടണം. വിത്ത് ഇപ്പോള്‍ പാകി ജൂണ്‍ ആദ്യത്തോടെ പറിച്ചുനടുന്നതു മികച്ച വിളവു തരും. വാരങ്ങള്‍ തമ്മില്‍ രണ്ടരയടിയും തൈകള്‍ തമ്മില്‍ രണ്ടടിയും അകലം വേണം. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവയാണു പ്രധാന വളം.

പയര്‍

പയര്‍ കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം ജൂണ്‍-ജൂലൈ ആണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയര്‍ വിത്ത് നടാന്‍.

പാവല്‍

പ്രീതി (വെളുപ്പില്‍ പച്ചരാശി, നന്നായി മുള്ള്), പ്രിയ (നീളന്‍, പതിഞ്ഞ മുള്ള്, കുരു കുറവ്), പ്രിയങ്ക (വെള്ള, കട്ടി കൂടിയത്) എന്നിവയാണു കേരളത്തില്‍ പ്രധാനമായും കൃഷിചെയ്തുവരുന്നത്. തടമെടുത്തും ചാല്‍ കീറിയും വിത്തു നടാം. തടങ്ങള്‍ തമ്മില്‍ ആറ് അടി അകലം വേണം. ഒരു തടത്തില്‍ 4-5 വിത്തിടാം. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ പ്രധാന വളങ്ങള്‍.

തെങ്ങ്

കനത്ത മഴ കിട്ടിയാല്‍ തടം തുറക്കാം. തടത്തിന് ആറടി അര്‍ധവ്യാസവും 20-25 സെന്റീമീറ്റര്‍ ആഴവും വേണം. തടം തുറന്ന് ഒരു കിലോഗ്രാം വീതം കുമ്മായം വിതറണം. രണ്ടാഴ്ച കഴിഞ്ഞ് ഓരോ തടത്തിലും 20-25 കിലോ ചവറ്, ചാണകം, കംപോസ്റ്റ്, കോഴിക്കാഷ്ഠം, ആട്ടിന്‍കാഷ്ഠം എന്നിവയേതെങ്കിലും ചേര്‍ക്കാം. കൂമ്പുചീയല്‍, ഓലചീയല്‍ എന്നീ രോഗങ്ങള്‍ക്കു പ്രതിവിധിയായി ബോര്‍ഡോ മിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിക്കണം. വിത്തുതേങ്ങ ഈ മാസം പാകാം. താവരണയെടുത്ത് ഒന്നരമീറ്റര്‍ അകലത്തില്‍ വേണം പാകാന്‍. മേല്‍ഭാഗം മണലിട്ടു മൂടണം. തെങ്ങിന്‍ തൈ നടുന്നതിനും ഈ സമയം നല്ലതാണ്.

കമുക്

കമുകിനു നീര്‍വാര്‍ച്ച സുഗമമാക്കണം. വെള്ളക്കെട്ട് മഞ്ഞളിപ്പിനു കാരണമാവും. കഴിഞ്ഞവര്‍ഷം കുമ്മായം ചേര്‍ത്തില്ലെങ്കില്‍ ഇത്തവണ ഓരോ ചുവടിനും 500 ഗ്രാം വീതം കുമ്മായം ചേര്‍ക്കണം. മഹാളി രോഗത്തിനെതിരെ ബോര്‍ഡോ മിശ്രിതം തളിക്കണം.

വാഴ

കനത്ത മഴയത്തു വാഴക്കന്നു നടരുത്. കുല വിരിയുന്നത് (നട്ട് ഏഴെട്ടു മാസമാവുമ്പോള്‍) കനത്ത വേനല്‍ച്ചൂടിലാകാതിരിക്കാനും ശ്രദ്ധിക്കണം. ഇലകള്‍ വീതി കുറഞ്ഞു വാള്‍പോലെ അഗ്രം കൂര്‍ത്തുവരുന്ന തരം തൈയാണു മികച്ചത്. നേന്ത്രവാഴക്കന്നും റോബസ്റ്റ കന്നും മുകളിലുള്ള ഭാഗം നാലുവിരല്‍ വീതിയില്‍ നിര്‍ത്തിയുള്ള നടീല്‍ വസ്തു ചാണകക്കുഴമ്പില്‍ ചാരം ചേര്‍ത്തു പുരട്ടി നാലുദിവസം വെയിലത്ത് ഉണക്കിയശേഷം നടുന്നതാണ് ഉത്തമം. ചെറുവാഴ ഇനങ്ങള്‍ തൈകള്‍ ഇളക്കിയെടുത്തു നട്ടശേഷം മണ്ണടുപ്പിച്ചു നിര്‍ത്തണം. നടുമ്പോള്‍ കുമ്മായം ചേര്‍ക്കണം.

ഇഞ്ചി, മഞ്ഞള്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ നട്ട ഇഞ്ചിയും മഞ്ഞളും മഴ പെയ്തതോടെ മുള വന്നുതുടങ്ങും. ഇവ പറിച്ചെടുത്തു മുളയുള്ള ഭാഗം വീണ്ടും നടാം. താവരണയെടുത്ത് (ചെറുതടങ്ങള്‍) അതില്‍ ചെറിയ കുഴികളെടുത്ത് ഇഞ്ചിയും മഞ്ഞളും നടാം. ഇഞ്ചിക്കു ചാണകം നല്ലപോലെ ചേര്‍ത്തു കൊടുക്കണം.

കപ്പ

കപ്പ, ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, മധുരക്കിഴങ്ങ് എന്നിവയും ഇപ്പോള്‍ നടാം. തടങ്ങളെടുത്ത്  അതില്‍ ജൈവ വളമിട്ടു മൂടിയശേഷം കപ്പത്തണ്ട് മുറിച്ചുനടാം. തുറന്ന സ്ഥലങ്ങളിലും വാഴക്കുഴികളിലും കപ്പ നല്ലപോലെ വളരും. ചേനയും ചേമ്പും തെങ്ങിന്‍ തോട്ടത്തിലും ജാതിത്തോട്ടത്തിലും ഇടവിളയായി കൃഷി െചയ്യാം. ചേനയുടെ ചുവട്ടില്‍ ചീരയും കൃഷിചെയ്യാം. കശുമാവും മാവുമുള്ള ജലസേചന സൗകര്യം കുറഞ്ഞ പറമ്പുകളില്‍ കാച്ചില്‍ നടാം. മുള വന്ന കൂര്‍ക്ക വിത്ത് ഇപ്പോള്‍ മണ്ണില്‍ പാകിയാല്‍ കര്‍ക്കടകത്തിലെ കറുത്ത പക്ഷത്തില്‍ തണ്ടു മുറിച്ചുനടാം. മണല്‍ കലര്‍ന്ന മണ്ണാണ് കൂര്‍ക്ക നടാന്‍ ഉത്തമം.

Leave a comment

മഴയും വെയിലും :പച്ചക്കറിത്തോട്ടത്തില്‍ വേണം പ്രത്യേക ശ്രദ്ധ

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
കൃഷിക്കാലം വരവായി, മഴയോടൊപ്പം കൃഷിയും തുടങ്ങാം

കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…

By Harithakeralam
തക്കാളി നിറയെ കായ്കളുണ്ടാകാന്‍ പത്ത് മാര്‍ഗങ്ങള്‍

കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്.  കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…

By Harithakeralam
ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs