വിവിധ ഇനത്തിലുള്ള വിദേശ പഴങ്ങള്‍ കേരളത്തിന്റെ തോട്ടങ്ങളെ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലൊന്നാണ് കെല്‍ഡാന്‍ ആഞ്ഞിലി. നമ്മുടെ ആഞ്ഞിലി ചക്ക അഥവാ അയ്നി ചക്കയുടെ ബന്ധുതന്നെയാണ് കക്ഷി. കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വിളവ് തരും കെല്‍ഡാന്‍ ആഞ്ഞിലി.
മധുരം കൂടുതല്‍
തായ്ലന്‍ഡ് സ്വദേശിയാണ് കെല്‍ഡാന്‍ ആഞ്ഞിലി. നമ്മുടെ നാടന്‍ ഇനത്തെ അപേക്ഷിച്ച് മധുരം കൂടുതലാണിതിന്. ചുളകള്‍ക്ക് നല്ല ചുമപ്പു നിറമാണുണ്ടാകുക. മാംസളമായ ചുളകളായതിനാല്‍ കഴിക്കാന്‍ ഏറെ രുചികരമാണ്. അധികം ഉയരത്തില്‍ മരം വളരുകയില്ല. ഇതിനാല്‍ വീട്ടുമുറ്റത്തും മറ്റും നടാന്‍ അനുയോജ്യമാണ്. മണ്ണില്‍ തന്നെ നടണം, വലിയ ചാക്ക് , ഗ്രോബാഗ് ഇതിലൊന്നും നടാന്‍ അനുയോജ്യമല്ല. മണ്ണില്‍ തന്നെ വളരുന്നതാണ് കെല്‍ഡാന്‍ ആഞ്ഞിലിക്കിഷ്ടം.
നടീല്‍ രീതി
സാധാരണ മറ്റു ഫലവൃക്ഷ തൈകള്‍ നടുന്നതു പോലെ തന്നെ കെല്‍ഡാനും നടാം. സമചതുരത്തില്‍ ചുരുങ്ങിയത് രണ്ടടി ആഴത്തിലെങ്കിലും കുഴിയെടുത്ത് കുറച്ച് അടിവളമിടുക. ചാണകപ്പൊടി, കമ്പോസ്റ്റ്, ആട്ടിന്‍കാഷ്ടം പൊടിച്ചത് എന്നിവയിലേതെങ്കിലും മതി. ഇത് കുഴിയെടുത്ത മണ്ണുമായി കൂട്ടിക്കലര്‍ത്തി കുഴിയിലേക്ക് തന്നെയിടുക. തുടര്‍ന്ന് ചെറിയൊരു കുഴിയുണ്ടാക്കി തൈ നടാം. മിതമായ നന, വെയില്‍ എന്നിവയാണ് ഈ ചെടിക്ക് ഇഷ്ടം. തടത്തില്‍ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം. ബഡ് ചെയ്ത തൈകള്‍ അധികം ഉയരത്തില്‍ വളരില്ല, 3 മുതല്‍ 4 വര്‍ഷം കൊണ്ട് കായ്ഫലം നല്കി തുടങ്ങും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment