കാല്‍സ്യത്തിന്റെ കുറവ് തക്കാളിയില്‍ വലിയ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ പറയുന്നുണ്ട്.
തക്കാളി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടാകും പലരും. ഗ്രോബാഗില്‍ നല്ല ശ്രദ്ധയോടെ ചെയ്താല്‍ തക്കാളി മികച്ച വിളവ് തരും. കാല്‍സ്യത്തിന്റെ കുറവ് തക്കാളിയില്‍ വലിയ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ പറയുന്നുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.
കറുത്ത കായ്കള്‍
തക്കാളിയുടെ അഗ്രഭാഗത്ത് കറുത്ത നിറം കാണുന്നതാണ് പ്രധാന ലക്ഷണം. കായ മൂത്ത് വരുമ്പോഴേ ഈ നിറം കാണാം. കാല്‍സ്യമില്ലാത്തതിനാല്‍ തക്കാളിക്കായയുടെ വളര്‍ച്ചയ്ക്ക് പ്രതിസന്ധിയുണ്ടെന്ന മുന്നറിയിപ്പാണ് ഈ നിറം. ചെടിയില്‍ കായ്കളുണ്ടായ ശേഷം കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ നോക്കിയിട്ട് പ്രത്യേകിച്ച് ഗുണമുണ്ടാകില്ല. ചെടി നടുമ്പോഴും ഗ്രോബാഗ് ഒരുക്കുമ്പോഴും ചില കാര്യങ്ങള്‍ ചെയ്യണം.
കാല്‍സ്യം ലഭിക്കാന്‍
തൈ നടാന്‍ മണ്ണൊരുക്കുമ്പോള്‍ തന്നെ സെന്റിന് മൂന്നു കിലോഗ്രാം എന്ന കണക്കില്‍ കുമ്മായം ചേര്‍ക്കണം. ഗ്രോബാഗിലാണെങ്കില്‍ ഒരു ബാഗിന് ഒരു പിടി എന്ന തരത്തില്‍ കുമ്മായം ചേര്‍ക്കാം. ചെടി വളരുമ്പോള്‍ രൂക്ഷമായ രീതിയില്‍ കാല്‍സ്യത്തിന്റെ അഭാവമുണ്ടായാല്‍ കാല്‍സ്യം നൈട്രേറ്റ് രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment