കേരളത്തിന്റെ കാലാവസ്ഥയ്ക്ക് പറ്റിയ ഇന്‍ഡോര്‍ പ്ലാന്റുകളെക്കുറിച്ചുള്ള പരമ്പര അവസാനിക്കുന്നു. നമ്മുടെ അകത്തളത്തിന് യോജിച്ച പത്തിനം ചെടികളെക്കുറിച്ചും അവയുടെ പരിപാലനവുമാണ് ഇവിടെ പ്രതിപാദിക്കുന്നത്
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് പറ്റിയ ഇന്‍ഡോര്‍ പ്ലാന്റുകളെക്കുറിച്ചുള്ള പരമ്പര അവസാനിക്കുന്നു. നമ്മുടെ അകത്തളത്തിന് യോജിച്ച പത്തിനം ചെടികളെക്കുറിച്ചും അവയുടെ പരിപാലനവുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ബാക്കിയുള്ള ഇനങ്ങളെക്കുറിച്ചും അവയുടെ പരിപാലന രീതികളും മനസിലാക്കൂ.
1. റബര്‍ ഓര്‍ണമെന്റര്‍ പ്ലാന്റ്
നല്ല തിളക്കമുള്ള കടുത്ത പച്ച നിറം അകത്തങ്ങളെ മനോഹരമാക്കുന്നു. പരിചരണവും ജലസേചനവും കുറച്ചു മതി. പെര്‍ലൈറ്റ് ചേര്‍ന്ന പോട്ടിങ് മിശ്രിതം ആവശ്യമാണ്. വായുമലിനീകരണത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
2. ഫേണ്‍ ഇനങ്ങള്‍ (പന്നല്‍ച്ചെടികള്‍)
ബോണ്‍സ്റ്റണ്‍, ഫിഷ് ടൈല്‍, ട്രീഫേണ്‍, ഫോക്സ്ടെയില്‍ എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. ഇതില്‍ തന്നെ കടുത്ത പച്ച, ലൈറ്റ് പച്ച , മാര്‍ബിള്‍ എന്നീ നിറങ്ങളിലുള്ള ഇലകള്‍ ലഭ്യമാണ്.
3. ഏരിക്ക പാമുകള്‍
കടും പച്ച, മഞ്ഞ നിറത്തിലുള്ള ഇലകളോടു കൂടിയ ചെടികള്‍. വെളുത്ത
പ്ലാസ്റ്റിക് ചട്ടികളില്‍ വളര്‍ന്നു നില്‍ക്കുന്ന ഏരിക്ക പ്ലാന്റുകള്‍ നല്ല
ഭംഗിയാണ്. പെട്ടെന്നു വളര്‍ന്നു തിങ്ങുന്നതിനാല്‍ ഇടയ്ക്ക് പോട്ടുകള്‍
മാറ്റേണ്ടത് ആവശ്യമാണ്. ചിലന്തി വര്‍ഗത്തിലെ കീടങ്ങളെ ഇലകള്‍
ആകര്‍ഷിക്കുന്നതിനാല്‍ ഇടയ്ക്ക് വൃത്തിയാക്കണം. ഓഫീസുകളിലും അധികം
സൂര്യപ്രകാശമേല്‍ക്കാത്ത ബാല്‍ക്കണികളിലും വളര്‍ത്താം.
4. പോത്തോസ്/മണി പ്ലാന്റ്
പച്ച, ഇളംമഞ്ഞ, മാര്‍ബിള്‍ നിറത്തിലുള്ള ഇലകള്‍. ഇവയില്‍ തന്നെ നീണ്ടു കുറിയ ഇനങ്ങളുമുണ്ട്. വളരെ എളുപ്പത്തില്‍ പോട്ടിങ് മിശ്രിതത്തിലും വെള്ളത്തിലും വളര്‍ത്താം. സ്ഫടിക പാത്രത്തില്‍ അലങ്കാരമത്സ്യങ്ങളെ നിക്ഷേപിച്ച് വെള്ളത്തില്‍ വളര്‍ത്തുന്നത് ഏറെ ആകര്‍ഷകമാണ്. ഫൈറ്റര്‍ ഇനത്തിലുള്ള അഴകുള്ള അലങ്കാര മത്സ്യത്തിനെ ഈ ചെടിയോടൊപ്പം വളര്‍ത്താന്‍ നല്ലതാണ്. ഫേണ്‍ സ്റ്റാന്റ്, കയര്‍ ചുറ്റിയ പൈപ്പുകള്‍ എന്നിവകളിലെല്ലാം വളര്‍ത്താം. വീടിനുള്ളിലെ ഓസോണ്‍ സാന്ദ്രത കുറയ്ക്കുകയും ഓക്സിജന്‍ സാന്ദ്രത കൂട്ടുകയും ചെയ്യും ഇത്തരം ചെടികള്‍.
5. സക്കുലന്റുകള്‍
എല്ലാ ക്യാറ്റക്‌സ് ഇനത്തിലുള്ളവയും കറ്റാര്‍വാഴയും ഉള്‍പ്പെടുന്നു. കള്ളിമുള്‍ച്ചെടികള്‍ വളരെ പതുക്കെ വളരുന്നവ ആയതിനാല്‍ ഇതിന്റെ വിവിധ ഇനങ്ങള്‍ ഒരുമിച്ച് ചട്ടികളില്‍ വളര്‍ത്തി അലങ്കരിക്കാം. പ്രത്യേകിച്ച് രോഗ-കീടബാധയില്ലാത്തതിനാല്‍ പരിചരണം കുറച്ചു മതി. ഇലകളില്‍ ധാരാളം ജലാംശം സംഭരിച്ചു സൂക്ഷിക്കുന്നതിനാല്‍ നനയും കുറച്ചു മതി. ഒപ്പം നമുക്ക് അടുക്കള ജനല്‍ തളങ്ങളില്‍ പലതരത്തിലുള്ള ഹെര്‍ബുകള്‍ വളര്‍ത്തി അലങ്കരിക്കാം. പുതിന, മല്ലിയില, തുളസി, പന്നികൂര്‍ക്ക് എന്നിവയും വളര്‍ത്താവുന്നതാണ്.
6. അംഗ്ലോണിമ ഇനങ്ങള്‍
സ്നോ വൈറ്റ്, സ്റ്റാര്‍ ഷൈന്‍, ലിപ്സ്റ്റിക്ക്, റെഡ് വാല?െന്റെന്‍, മാര്‍ബിള്‍ ബോര്‍ഡര്‍ എന്നിവയാണ് ഇക്കൂട്ടത്തിലെ പ്രധാന ഇനങ്ങള്‍. പേരു സൂചിപ്പിക്കും പോലെ ഇലകളിലെ നിറവും തിളക്കവും കൊണ്ട് വളരെ മനോഹരമാണിവ. കുറഞ്ഞ സ്ഥലങ്ങളിലും വളര്‍ത്താമെന്നതാണ് പ്രത്യേകത. ഇലകള്‍ ഇടതൂര്‍ന്ന് വളരുന്നതിനാല്‍ വൃത്തിയായി സൂക്ഷിക്കണം.
പ്രത്യേകം ശ്രദ്ധിക്കുക
പൂന്തോട്ടങ്ങളിലെ ചെടികള്‍ നനക്കുന്നതു പോലെ ഇവയെ നനയ്ക്കരുത്. വെള്ളം വളരെ കുറച്ചു ദൈര്‍ഘ്യം കൂട്ടി നല്‍കണം. രാവിലെ നനയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വീടിനുള്ളിലെ നേര്‍ത്ത പൊടി പടലങ്ങള്‍ ഇവയുടെ ഇലകളില്‍ പറ്റിയിരിക്കുന്നത് സര്‍വ സാധാരണമാണ്. ഇത് ആഴ്ചയിലൊരിക്കല്‍ മൃദുവായ ബ്രഷ് കൊണ്ടു വൃത്തിയാക്കിയ ശേഷം വെള്ളം സ്പ്രേ ചെയ്യുകയോ നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയോ വേണം. എന്നാല്‍ മാത്രമേ ചെടി എപ്പോഴും പുതുമയോടെ ഇരിക്കുകയുള്ളൂ. ചെടികളിലെ കേടായ ഇലകളും തണ്ടുകളും യഥാസമയം മുറിച്ചു മാറ്റണം. ഇങ്ങനെ ചെയ്യുന്നതു വഴി രോഗ-കീടങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. ഫംഗസുകള്‍ മൂലം ഉണ്ടാകുന്ന ഇലകരിച്ചില്‍, അഴുകല്‍ എന്നിവയും ശല്‍ക്കങ്ങള്‍, മിലിമൂട്ട എന്നിവയുടെ ആക്രമണവും തടയാന്‍ ചെടികള്‍ തുറസായ സ്ഥലത്ത് തണലില്‍ സൂക്ഷിച്ചു രാസ-കീടനാശിനി പ്രയോഗിക്കണം. രോഗകീടങ്ങള്‍ നിയന്ത്രണ വിധേയമായി എന്ന് ഉറപ്പുവരുത്തിയ ശേഷവും രാസപദാര്‍ഥങ്ങളുടെ വെയിറ്റിങ് പിരീഡിനു ശേഷവും മാത്രമേ അകത്തളിലേക്ക് മാറ്റാവൂ. ഇതിനായി ഇന്‍ഡോഫില്‍ മുതലായ കുമിള്‍ നാശിനികളും ഇമിഡാക്ലോര്‍പിഡ് ചേര്‍ന്ന കീടനാശിനികളും പ്രയോഗിക്കാം.
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
പൂന്തോട്ടത്തിന് അഴകേറാന്‍ ആന്തൂറിയമുണ്ടായേ തീരൂ. ഇലയെപ്പോലെ വലിയ പൂക്കളുള്ള ആന്തൂറിയം പക്ഷേ വളര്‍ത്തിയെടുക്കാന്‍ അല്‍പ്പം പ്രയാസമാണ്. മറ്റു ചെടികള്‍ വളര്‍ത്തുന്നതു പോലെയല്ല ആന്തൂറിയത്തിന്റെ രീതി. കൃത്യമായ…
നേന്ത്രപ്പഴത്തിന് കേരളത്തില്‍ പലയിടത്തും വില 100 ലെത്തി. കര്‍ഷകര്‍ക്ക് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. നാടന് നേന്ത്രന്‍ ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 100 രൂപ കൊടുക്കണം. നല്ല വില ലഭിക്കുന്നുണ്ടെങ്കില്‍…
പൂക്കളുടെ വര്‍ണ്ണ ലോകത്തേക്ക് കൊച്ചിയെ കൈപിടിച്ച് കൊച്ചിന്‍ ഫ്‌ളവര്‍ ഷോയ്ക്കു മറൈന്‍െ്രെഡവില്‍ തുടക്കം. രാവിലെ 9 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന സമയം. ജനുവരി ഒന്നു വരെ നടക്കുന്ന ഫ്‌ളവര്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
കുടുംബത്തോടൊപ്പം വീട്ട് മുറ്റത്തെ പുല്‍ത്തകിടിയില്‍ അല്‍പ്പനേരം ചെലവഴിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പൂന്തോട്ടത്തില്‍ മനോഹരമായ ഒരുക്കിയ പുല്‍ത്തകിടി വീട് മനോഹാരിത ഉയര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment