പച്ചക്കറികളുടെ വിളവ് വര്‍ധിക്കാന്‍ ഹോര്‍മോണ്‍ ചികിത്സ

എന്നാല്‍ പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും രോഗ-കീടങ്ങളെ ചെറുക്കാനും ഹോര്‍മോണ്‍ ചികിത്സ നല്ലതാണ്. വീട്ടില്‍ തന്നെ ജൈവ ഹോര്‍മോണുണ്ടാക്കി അടുക്കളത്തോട്ടത്തില്‍ തളിക്കാം.

By Harithakeralam

കൃഷിയിലും മൃഗപരിപാലനത്തിലും ഹോര്‍മോണുകള്‍ എന്നും വിവാദ വിഷയമാണ്. ഇറച്ചിക്കോഴികളിലും മറ്റും ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുണ്ടെന്ന വിവാദത്തിന് ഒരിക്കലും അറുതി വരാറില്ല. എന്നാല്‍ പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും രോഗ-കീടങ്ങളെ ചെറുക്കാനും ഹോര്‍മോണ്‍ ചികിത്സ നല്ലതാണ്. വീട്ടില്‍ തന്നെ ജൈവ ഹോര്‍മോണുണ്ടാക്കി അടുക്കളത്തോട്ടത്തില്‍ തളിക്കാം.

തേങ്ങാപ്പാലും പശുവിന്‍ പാലും

തേങ്ങാപ്പാലും പശുവിന്‍പാലുമാണ് ഹോര്‍മോണ്‍ തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. പിന്നെയൊരു മണ്‍കുടവും വേണം. അരലിറ്റര്‍ വീതം തേങ്ങാപ്പാലും പശുവിന്‍ പാലുമെടുത്ത് മണ്‍കുടത്തില്‍ ഒഴിക്കുക. ഇതു നന്നായി അടച്ച് പച്ചച്ചാണക്കൂനയ്ക്ക് അകത്ത് രണ്ടാഴ്ച എടുത്തുവയ്ക്കുക. രണ്ടാഴ്ച കഴിഞ്ഞ് ഈ മിശ്രിതം പുറത്തെടുത്ത് ഉപയോഗിക്കാം.

പ്രയോഗിക്കേണ്ട വിധം

പത്തിരട്ടി വെള്ളം ചേര്‍ത്ത് വേണം ഈ മിശ്രിതം പ്രയോഗിക്കാന്‍. രണ്ടില, നാലില പ്രായമുള്ളപ്പോഴാണ് പ്രയോഗിക്കാന്‍ ഏറെ ഉചിതം. വെള്ളരി വര്‍ഗ വിളകള്‍ക്ക് ഇതേറെ ഗുണം ചെയ്യും. നല്ല വെയിലും മഴയുമുള്ള സമയത്ത് തളിക്കരുത്. വെയില്‍ പരക്കുന്നതിന് മുമ്പ് രാവിലേയോ വെയില്‍ പോയ ശേഷം വൈകിട്ടോ തളിക്കുന്നതാണ് ഉചിതം.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs