മറ്റു ചെടികള്‍ വളര്‍ത്തുന്നതു പോലെയല്ല ആന്തൂറിയത്തിന്റെ രീതി. കൃത്യമായ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ചെടി വളരാന്‍ പ്രയാസമാണ്.
പൂന്തോട്ടത്തിന് അഴകേറാന്‍ ആന്തൂറിയമുണ്ടായേ തീരൂ. ഇലയെപ്പോലെ വലിയ പൂക്കളുള്ള ആന്തൂറിയം പക്ഷേ വളര്‍ത്തിയെടുക്കാന്‍ അല്‍പ്പം പ്രയാസമാണ്. മറ്റു ചെടികള്‍ വളര്‍ത്തുന്നതു പോലെയല്ല ആന്തൂറിയത്തിന്റെ രീതി. കൃത്യമായ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ചെടി വളരാന്‍ പ്രയാസമാണ്.
1. വായു സഞ്ചാരം ഏറെ ആവശ്യമുള്ള ചെടിയാണ് ആന്തൂറിയം. ഇതിനാല്‍ നല്ല വായു സഞ്ചാരമുള്ള സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. ഇടുങ്ങിയ സ്ഥലങ്ങളിലും മതിലരികിലുമൊക്കെ വളര്‍ത്തിയാല്‍ കുമിള്‍ രോഗങ്ങള്‍ ബാധിക്കും.
2. കൃത്യമായ അളവില്‍ മാത്രമേ ഈ ചെടിക്ക് സൂര്യപ്രകാശം ആവശ്യമുള്ളൂ. 35 ശതമാനം സൂര്യപ്രകാശം ആവശ്യമാണെന്നാണ് കൃഷി വിദഗ്ധര്‍ പറയുന്നത്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത് ചെടി നശിക്കാന്‍ കാരണമാകും. നേരിട്ട് സൂര്യപ്രകാശം ചെടികളില്‍ പതിച്ചാല്‍ ആ ഭാഗത്ത് പൊള്ളല്‍ ഉണ്ടാവുകയും തുടര്‍ന്ന് ഇല മഞ്ഞളിക്കുകയും ക്രമേണ പഴുത്തു കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. ഷേഡ് നെറ്റ് വിരിച്ച് കൃഷി ചെയ്യുകയാണ് ഉത്തമം.
3. ദിവസവും ഒരു പ്രാവശ്യമെങ്കിലും ചെടികള്‍ നിര്‍ബന്ധമായി നനച്ചിരിക്കണം. വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ രണ്ടു തവണ നനയ്‌ക്കേണ്ടതാണ്. കൂടക്കൂടെ തറ നനച്ചു കൊടുക്കുന്ന പക്ഷം അന്തരീക്ഷ ഈര്‍പ്പം വര്‍ധിപ്പിക്കുവാന്‍ കഴിയും. വെള്ളം കെട്ടിക്കിടക്കുവാന്‍ ഒരിക്കലും അനുവദിക്കരുത്. ഈര്‍പ്പം കൂടിയാല്‍ ചെടി അഴുകുവാന്‍ ഇടയാകും.
4. ചട്ടിയില്‍ നടുമ്പോള്‍ നടീല്‍ മിശ്രിതം പ്രധാനമാണ്. വായു, ജലം, വേര് എന്നിവയ്ക്ക് ചട്ടിക്കുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യമുണ്ടായിരിക്കണം. ഓടിന്‍ കഷ്ണവും കരിയും കൂടി കലര്‍ത്തി മാധ്യമമായി ഉപയോഗിക്കാം. അങ്ങനെ ചെയ്യുമ്പോള്‍ ചകിരി നീക്കം ചെയ്ത തൊണ്ട് അര ഇഞ്ചു വീതിയില്‍ 2 ഇഞ്ച് നീളത്തില്‍ വെട്ടി അത് വേരുകള്‍ കേന്ദ്രീകരിക്കുന്ന ഭാഗത്ത് അവയുടെ ചുറ്റുമായി കിടക്കത്തക്ക വിധം ഇട്ടു കൊടുക്കണം.
5. തറയില്‍ നടുമ്പോഴും ശ്രദ്ധിക്കണം. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 45ഃ45 സെ.മീ അകലം നല്‍കണം. 70% ഷേഡ് നെറ്റ് മുകളില്‍ കെട്ടി സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിക്കണം.
6. കീട-രോഗ ബാധയ്‌ക്കെതിരേ ജൈവ കീടനാശിനികള്‍ മാത്രമേ ഉപയോഗിക്കാവൂ. രാസ കീടനാശിനി പ്രയോഗിക്കേണ്ട സാഹചര്യം വന്നാല്‍ വിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രം ചെയ്യുക.
7. വൈറസ് ബാധ എളുപ്പം പിടിപെടുന്ന ഇനമാണ്, ഇതിനാല്‍ കൈകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ചെടികള്‍ പരിചരിക്കുക. 8. ദിവസത്തില്‍ ഒരിക്കലെങ്കിലും ചെടികള്‍ നിരീക്ഷിക്കുക. പല പ്രശ്‌നങ്ങളും രൂക്ഷമാകും മുമ്പ് മനസിലാക്കാനിതു സഹായിക്കും.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment