നമ്മുടെ അകത്തളത്തിന് യോജിച്ച പത്തിനം ചെടികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് പറ്റിയ ഇന്‍ഡോര്‍ പ്ലാന്റുകളെക്കുറിച്ചുള്ള
പരമ്പര തുടരുകയാണ്. നമ്മുടെ അകത്തളത്തിന് യോജിച്ച പത്തിനം
ചെടികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതില്‍ ആദ്യത്തെ അഞ്ച്
ഇനങ്ങളെക്കുറിച്ചും അവയുടെ പരിപാലന രീതികളും മനസിലാക്കൂ.
1. സ്നേക്ക് പ്ലാന്റ്
അകത്തളങ്ങളില്‍ അലങ്കാരച്ചെടിയായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സ്നേക്ക് പ്ലാന്റാണ്. വിവിധ വെറൈറ്റികളില്‍ ഈ ചെടി ലഭ്യമാണ്.
1. ട്രൈഫാസിയേറ്റ (ബേര്‍ഡ്സ് നെസ്റ്റ് പ്ലാന്റ് ) കട്ടികുറഞ്ഞ കടുംപച്ചനിറത്തിലുള്ള ഇലകള്‍
2. സിലിണ്ട്രിക്ക – കട്ടികൂടിയ ഉരുണ്ട ഇലകള്‍ (മഞ്ഞ, പച്ച നിറത്തില്‍)
3. വേരിഗേറ്റട് സ്നേക്ക് പ്ലാന്റ് – കട്ടി കൂടിയ നീണ്ട ഇല, മഞ്ഞ ബോര്‍ഡറോട് കൂടി ഉള്ളത്.
4. ട്വിസ്റ്റ് സ്നേക്ക് പ്ലാന്റ് – കട്ടി കൂടിയ നീണ്ട മഞ്ഞ ബോഡര്‍ ഉള്ളത് ചെറുതായി ഇലകള്‍ മടങ്ങിയതും.
5. ഡെസേര്‍ട്ട് സ്നേക്ക് പ്ലാന്റ് – ഈ ചെടി മരുഭൂമിയിലെ കാലാവസ്ഥയില്‍,
വെള്ളം കുറച്ചു മാത്രം ഉപയോഗിക്കുന്നത്. പെന്‍സില്‍ പോലെ നീണ്ട ഇലകളാണ്.
പൊതുവില്‍ പറഞ്ഞാല്‍ സാന്‍സിവേരിയ ഇനത്തില്‍പ്പെട്ടവയെല്ലാം വളരെക്കുറിച്ച്
പരിചരണം മാത്രം ആവശ്യമുള്ളതും ആഴ്ചയിലൊരിക്കല്‍ മാത്രം നന
ആവശ്യമുള്ളതുമാണ്. വേരുപടലത്തിനു നല്ല കട്ടിയുള്ളതിനാല്‍ ആവോളം
വായുസഞ്ചാരമുള്ള പോട്ടിങ് മിശ്രിതമാണ് ഇവയ്ക്ക് ആവശ്യം. മണ്ണ്,
ചകിരിച്ചോര്‍, പെര്‍ലൈറ്റ്-എല്ലുപൊടി – ജൈവവളം എന്നിവ ഒരേ അനുപാതത്തില്‍
ചേര്‍ത്ത മിശ്രിതമാണ് അനുയോജ്യം.
2. സ്പൈഡര്‍ പ്ലാന്റ്
ഈ ചെടിയുടെ ഇലയുടെ ഘടന സ്നേക്ക് പ്ലാന്റിന്റേത് പോലെയാണെങ്കിലും വളരെ കട്ടികുറഞ്ഞതും താഴേക്ക് ചാഞ്ഞു കിടക്കുന്നതുമാണ്. വളരെപ്പെട്ടെന്നു വളരുന്ന ചെടിയാണിത്, പേരു പോലെ ചിലന്തിയോട് രൂപസാദൃശ്യം തോന്നും. വായുവിലെ വിഷവസ്തുക്കള്‍ 95 % ഇവ 24 മണിക്കൂറിനുളളില്‍ വലിച്ചെടുക്കുന്നതായി നാസയുടെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചെറിയ സെറ്റു കളായാണ് ഇവ നടാന്‍ ലഭിക്കുക. നീര്‍വാഴ്ച നല്ല പോലെ ആവശ്യമുള്ള ഈയിനം ചെടികള്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം നനയ്ക്കുന്നതാണ് അനുയോജ്യം. ചെറിയ പൂക്കള്‍ ഉണ്ടാകും, ഇവ ഉണങ്ങിപ്പോകം മുമ്പ് മുറിച്ചു മാറ്റണം.
3. പീസ് ലില്ലി
പേരു സൂചിപ്പിക്കും പോലെ നോക്കുമ്പോള്‍ തന്നെ ഒരു സമാധാനവും സന്തോഷവും
അനുഭവപ്പെടും. ജനല്‍ സൈഡുകളില്‍ മനോഹരങ്ങളായ വിസ്താരമുള്ള ചട്ടികളില്‍
വളര്‍ത്താം. വെള്ള പൂക്കള്‍ ചൂടിയ ചെടി ഏറെ മനോഹരമാണ്, സൂര്യപ്രകാരം
നേരിട്ട് പതിച്ചാല്‍ ഇലകള്‍ കരിയും. വായുമലിനീകരണം കുറയ്ക്കാന്‍
പ്രത്യേകിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി കുറയാത്ത ജൈവ വസ്തുക്കളെയും
നീക്കം ചെയ്യുന്നു. ചെടി പെട്ടെന്നു വളര്‍ന്നു തൈകള്‍ വരുന്നതിനാല്‍
വിസ്താരമുള്ള പോട്ടുകളില്‍ വായുസഞ്ചാരമുള്ള പെര്‍ലൈറ്റുകള്‍ ചേര്‍ന്ന
മിശ്രിതം ആവശ്യമാണ്. ആഴ്ചയില്‍ രണ്ടു പ്രാവശ്യം നനക്കണം.
4. ZZ പ്ലാന്റ്
വലിയ പരിചരണമൊന്നും ആവശ്യമില്ലാതെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണിത്. ജലസേചനവും കുറച്ചു മതി. വായുസഞ്ചാരമുള്ള പെര്‍ലൈറ്റ് കലര്‍ന്ന പോട്ടിങ് മിശ്രിതമാണ് നടാന്‍ ആവശ്യം. വീടിന്റെ അകത്തളങ്ങളിലും ഓഫീസ് മുറികളും അലങ്കരിക്കുന്നതിനു നല്ലതാണ്, കൂടാതെ നല്ലൊരു എയര്‍ പ്യൂരിഫയര്‍ കൂടിയാണ്.
5. കലാത്തിയകള്‍
കലാത്തിയ വെറൈറ്റികള്‍ ഏറെ പ്രചാരമുള്ള ഇന്‍ഡോര്‍ ചെടികളാണ്. ഇവയുടെ
ഇലയില്‍ പ്രത്യേക വരയുള്ളത് കൂടുതല്‍ ഭംഗി നല്‍കുന്നു. പരിചരണം, വെള്ളം
എന്നിവ വളരെക്കുറച്ചു മതി. കൂടുതല്‍ ഈര്‍പ്പമുള്ള ബാത്ത് റൂമുകളില്‍
വളര്‍ത്താം. ബാത്ത്റൂമില്‍ വളര്‍ത്തുന്ന കലാത്തിയ ഇനങ്ങള്‍
ആഴ്ചയിലൊരിക്കല്‍ മാത്രം നനച്ചാല്‍ മതി. വായുമലിനീകരണം നിയന്ത്രിക്കാന്‍
ഇവയ്ക്ക് കഴിവുണ്ട്.
കല്‍പ്പറ്റ : ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി…
മഞ്ഞു പുതച്ച പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂക്കള്‍, കൂട്ടിന് നല്ല സുഗന്ധവും....അറേബ്യന്‍ ജാസ്മിന്‍, സെവന്‍ ലയര്‍ ജാസ്മിന്‍ എന്നീ പേരുകളിലും നമ്മള്‍ ഗുണ്ടുമല്ലിയെന്നും വിളിക്കുന്നു മുല്ലയിനം. ചട്ടിയിലും…
മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിശേഷങ്ങള്‍ കേള്‍ക്കാത്തവരുണ്ടാകില്ല... ആ കല്യാണവിരുന്നിന്റെ മോടി കൂട്ടിയ പൂക്കളില്‍ ചിലതു കേരളത്തില്‍ നിന്നുള്ളവയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായ് ബച്ചന്റെ കല്യാണവേദിയെ…
കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…
ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…
ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…
തെങ്ങിന് തോപ്പില്‍ ഇടവിളയായി വാഴ മുതല്‍ മാംഗോസ്റ്റീനും ജാതിയുമെല്ലാം കൃഷി ചെയ്യുന്നവരാണ് നമ്മള്‍. പലതരം വിളകള്‍ ഇടവിളയായി ചെയ്ത് വരുമാനം നേടാമെന്നതാണ് തെങ്ങിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ തെങ്ങിന് ഇടവിളയായി…
© All rights reserved | Powered by Otwo Designs
Leave a comment