ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രധാന ഇനങ്ങളെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു.
വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങള്‍ നമുക്കെല്ലാം സുപരിചിതമാണ്. എന്നാല്‍ വീട്, ഓഫീസ്, സ്‌കൂള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അകത്തളങ്ങള്‍ അലങ്കരിക്കാനും പുതുമ നിലനിര്‍ത്താനും ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നു. ഇത്തരം ചെടികള്‍ വില്‍ക്കുന്ന ധാരാളം നഴ്‌സറികളും മറ്റു സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രധാന ഇനങ്ങളെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു.
പ്രകാശം പ്രധാനം
അകത്തളങ്ങളില്‍ ലഭ്യമാകുന്ന പ്രകാശത്തിന്റെ അളവിന് അനുസരിച്ചു വേണം ചെടികള്‍ തെരഞ്ഞെടുക്കാനും ക്രമീകരിക്കാനും. വീടിനുള്ളിലെ ലിവിങ് സ്പേസിലും ബാല്‍ക്കണികളിലും പ്രത്യേകം ചെടികളാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിനെ ശാസ്ത്രീയമായി വിശദീകരിക്കുമ്പോള്‍ ഏകദേശം 100 ചതുരശ്ര അടിക്ക് പൂര്‍ണമായും വളര്‍ന്ന രണ്ടു ചട്ടികള്‍ സ്ഥാപിക്കുന്നതാണ് അഭികാമ്യം. (കൂടുതല്‍ വായുസഞ്ചാരമുള്ള സ്ഥലങ്ങള്‍). എന്നാല്‍ ബെഡ് റൂം, ബാത്ത് റൂം എന്നിവിടങ്ങളില്‍ ഇത്തരം ചെടികള്‍ നട്ടുവളര്‍ത്തുമ്പോള്‍ വായുസഞ്ചാരം ഉറപ്പാക്കണം, ഒന്നോ രണ്ടോ ചെടികളായി പരിമിതപ്പെടുത്തണം. കൂടാതെ ചൂട് കൂടിയ അകത്തളങ്ങളില്‍ (ഗ്ലാസ് റൂഫിങ്) ഭംഗിയുള്ള മണ്‍ പാത്രങ്ങളില്‍ ഇത്തരം ചെടികള്‍ വളര്‍ത്തുന്നത് ചൂട് കുറയ്ക്കുന്നത് സഹായിക്കും.
നടീല്‍ മിശ്രിതം
നല്ല നീര്‍വാഴ്ചയുള്ള പോട്ടിങ് മിശ്രിതം തയാക്കുന്നത് എങ്ങിനെയെന്നു നോക്കാം. ഇതിനായി തുല്യ അനുപാതത്തില്‍ മണ്ണ് , മണല്‍ അല്ലെങ്കില്‍ ചകരിച്ചോര്‍ കമ്പോസ്റ്റ്, ജൈവവളം ( ചാകണപ്പൊടി/ കമ്പോസ്റ്റ്) പെര്‍ലൈററ് എന്നിവ കൂട്ടിയ മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. അകത്തളങ്ങളിലെ ചെടികള്‍ക്ക് ആവശ്യത്തിന് വായുസഞ്ചാരമുള്ള ലൈറ്റായ പോട്ടിങ് മിശ്രിതം തയാറാക്കുന്നതിനാണ് ചകിരിച്ചോറും പെര്‍ലൈറ്റും ചേര്‍ക്കുന്നത്. ചെറിയ രീതിയില്‍ മാസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തണം. ഇതിനായി വെര്‍മി വാഷ്, സീഡ് വീഡ് എക്സ്ട്രാക്റ്റ്, ഹ്യൂമുസ് (ദ്രാവകരൂപത്തിലുള്ളത്) എന്നിവയില്‍ ഏതെങ്കിലുമൊന്ന് 20 ml/ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചട്ടിയുടെ വശങ്ങളിലൂടെ 3ml/ ലിറ്റര്‍ എന്ന തോതില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ തളിക്കാം.
ഓക്‌സിജന്‍ പുറം തള്ളും
ഇത്തരം ചെടികള്‍ വീടിനുള്ളിലെ കാര്‍ബണ്‍ മോണോക്സൈഡ്, ടൊളുവിന്‍, ഓസോണ്‍ എന്നിവയെ ആഗിരണം ചെയ്യുകയും അന്തരീക്ഷത്തിലേക്ക് കൂടുതല്‍ ഓക്സിജന്‍ പുറന്തള്ളുകയും ചെയ്യുന്നതു വഴി വായു മലിനീകരണം കുറയ്ക്കും. കൂടാതെ അകത്തളങ്ങളിലെ ഹരിതഭംഗി മാനസിക സമര്‍ദത്തെ കുറയ്ക്കും. എന്നാല്‍ ഇത്തരം ചെടികളില്‍ പലതരം ഓക്സലേറ്റുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അക്കാരണത്താല്‍ കുട്ടികളേയും ഓമന മൃഗങ്ങളേയും ചെടികളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇലകള്‍ ശരീരത്തിനുള്ളില്‍ പോയാല്‍ പലതരം ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും.
നടാനുള്ള പാത്രങ്ങള്‍
അകത്തളങ്ങളുടെ മനോഹാരിത കൂടുന്നതിനും നല്ല ഭംഗിയുള്ള പാത്രങ്ങളും ചെടികള്‍ നടാന്‍ തെരഞ്ഞെടുക്കണം. മണ്ണ്, ലോഹങ്ങള്‍, സെറാമിക് തടി, എന്നിവയുടെ ചട്ടികളിപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ലൈറ്റ് നിറം കൊടുക്കുന്ന റൂമിനുള്ളില്‍ കടും നിറത്തിലുള്ള പോട്ടുകളില്‍ ചെടികള്‍ ക്രമീകരിക്കാം. അതു പോലെ കടും നിറത്തിലുള്ള ചെടികള്‍ ലൈറ്റ് ഷേഡുള്ള ചട്ടികളില്‍ നടുന്നതാണ് കൂടുതല്‍ ഭംഗി. വീടിനുള്ളിലെ സ്ഥലത്തിന് അനുസരിച്ച് ചെടികളേയും ചട്ടികളേയും വലിപ്പവും നിറവും തെരഞ്ഞെടുക്കണം. ഇതിനായി ഒരു ഹോട്ടികള്‍ച്ചര്‍ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടാം.
ഇന്‍ഡോര്‍ ചെടികളില്‍ നമ്മുടെ നാടിന് അനുയോജ്യമായ പരിപാലനം എളുപ്പമുള്ള ഇനങ്ങള്‍ ഏതൊക്കെ…? അവയെ കുറിച്ചു വിശദമായി അടുത്ത ലക്കത്തില്‍.
കൃഷി വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്റ്ററായി വിരമിച്ചയാളാണ് ലേഖിക
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment